വിനായകന്‍ തീ.. ഫഹദിനേയും നസ്രിയയേയും അവഹേളിച്ച കൃഷ്ണരാജിന് വിനായകന്റെ മറുപടി: നിറയെ കയ്യടി
കൊച്ചി: അഭിഭാഷകനും സംഘ്പരിവാർ പ്രവർത്തകനുമായ കൃഷ്ണരാജിനെതിരെ രൂക്ഷ വിമർശനവുമായി നടന്‍ വിനായകന്‍. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഫഹദ് ഫാസിലും ഭാര്യ നസ്രിയയും തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഫഹദ് ക്ഷേത്രത്തിലെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണരാജ് വക്കീലിന്റെ പരാമർശങ്ങള്‍.
'സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ' എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട' കൃഷ്ണരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

കൃഷ്ണരാജ് വക്കീലിന്റെ കുറിപ്പിനെതിരെ അന്ന് തന്നെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. സ്വാഭാവികമായും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവരുമുണ്ടായി. എന്നാല്‍ ഈ വിഷയത്തില്‍ അതിരൂക്ഷമായ പ്രതികരണമാണ് വിനായകന്‍ ഇന്ന് നടത്തിയത്. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നതെന്നാണ് കൃഷ്ണരാജ് വക്കീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് വിനായകന്‍ ചോദിക്കുന്നത്.
'ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നതെന്നും തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമമം. ജയ് ഹിന്ദ്' വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന്റെ കുറിപ്പിന് മികച്ച പ്രതികരമാണ് സോഷ്യല്‍ മീഡിയ ലോകത്ത് നിന്നും ലഭിച്ചത്. നിരവധിയാളുകള്‍ അദ്ദേഹത്തെ പിന്തുണച്ച് മുന്നോട്ട് വന്നു.
'ഇപ്പോഴാണ് വിനായകന്‍ ശരിക്കും തീ' ആയതെന്നാണ് ഒരാള്‍ പ്രതികരിച്ചത്. വിനായകന്‍ പറഞ്ഞത് ഒരോ ഹിന്ദുവും പറയാന്‍ ആഗ്രഹിച്ചതെന്നാ് പ്രതീഷ് സിഎ എന്നയാളുടെ കമന്റ്. ഓരോ ഹിന്ദുവും പറയാൻ ആഗ്രഹിച്ചത്.ഈ ഇവർക്കു ആരാ ഹിന്ദുവിന്റെ അട്ടിപേർ അവകാശം കൊടുത്തേ. ഒരു ദിവസം രാവിലെ ഒരു കസേര ഇട്ടു ഇരുന്നിട്ട് ഞാൻ ഹിന്ദുന്റെ കുണാണ്ടർ ആണെന്ന് പറയുന്ന ആളുകൾ ആണ് ഇവരോക്കെ. ഹിന്ദുന്റെ പേരും പറഞ്ഞു നാട്ടിൽ പ്രശ്നം ഉണ്ടാകുന്ന കൃഷ്ണ രാജിനെ പോലെ ഉള്ളവർ ആയിട്ട് മനസമാധാനം ആയി ജീവിക്കുന്ന സാധാരണ ഹിന്ദുവിന് യാതൊരു ബന്ധം ഇല്ല' പ്രതീഷ് കുറിച്ചു.
'ഏതെങ്കിലും ഒരു അമ്പലത്തിൽ ഒരിക്കലെങ്കിലും പോയി ആത്മാർഥമായി വിശ്വാസത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ള ഒരു ഹിന്ദുവും ഇമ്മാതിരി വർഗീയത വിളമ്പില്ല. എല്ലാ വിശേഷ ആഘോഷങ്ങളിലും എന്നെ കൂടെ കൂട്ടിയിട്ടുള്ള എന്റെ എല്ലാ നല്ല ഹിന്ദു കൂട്ടുകാർക്കും കൃസ്ത്യൻ സുഹൃത്തുക്കൾക്കും ഒരുപാടൊരുപാട് നന്ദി. കാലം ഇതുവരെ കൂടെ തന്നെ ചേർത്ത് നിർത്തിയതിനും' എന്നായിരുന്നു ഹനീഷ് എന്നയാളുടെ പ്രതികരണം.












Click it and Unblock the Notifications