കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട്ടെ തങ്ങള്‍മാര്‍ മുജാഹിദ് വേദിയില്‍, വിഷയം ചര്‍ച്ചചെയ്യാന്‍ സമസ്ത മുശാവറയോഗം 10ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സമ്മേളന വേദിയിലെത്തി. വിഷയം ചര്‍ച്ചചെയ്യുന്ന സമസ്ത കേന്ദ്രമുശാവറയോഗം ജനുവരി 10ന് രാവിലെ 11ന് കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ചേരും. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് സമസ്ത ഇറക്കിയ പത്രക്കുറിപ്പ് മുഖവിലക്കെടുക്കാതെ തങ്ങള്‍മാര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തകാര്യമാകും മുശാവറായോഗത്തില്‍ മുഖ്യചര്‍ച്ച. വിഷയത്തില്‍ സമസ്തയുടെ നിലപാടും യോഗത്തിന് ശേഷം പ്രഖ്യാപിക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തിനെത്തണമെന്ന് ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അംഗങ്ങളെ അറിയിച്ചു.

ശശി തരൂര്‍ എംപി ഇടപെട്ടു; വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍ന്നുശശി തരൂര്‍ എംപി ഇടപെട്ടു; വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ 'പള്ളി, മദ്റസ, മഹല്ല്' സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ റഷീദലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത്.

മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തിനെത്തിയത്. ആദ്യം റഷീദലി തങ്ങളാണ് ചടങ്ങിനെത്തിയത്.

samastha1

മുനവ്വറലി, റഷീദലി

വിവാദങ്ങളില്‍ തൊടാതെയായിരുന്നു മുജാഹിദ് സമ്മേളന വേദിയില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പ്രസംഗം. ഇന്നലെ നടന്ന സെഷനിലാണ് മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ തങ്ങള്‍ പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത വാളെടുത്ത അവസരത്തില്‍ പാണക്കാട് കുടുംബത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ടാമനാണ് പാണക്കാട് മുനവറലി തങ്ങള്‍.

samastha2

മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുക എന്നത് സുന്നത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നുവെന്ന് തങ്ങള്‍ പറഞ്ഞു. സംഘടനകളുടെ വിയോജിപ്പുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടന അംഗങ്ങള്‍ എന്നതിലുപരി നമ്മളെല്ലാവരും മനുഷ്യരാണെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

യുവജന സമ്മേളനത്തില്‍ മുനവ്വറലി തങ്ങള്‍ക്ക് പുറമെ പി കെ ബഷീര്‍ എം എല്‍ എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവരും സമ്മേളനത്തില്‍ സംബന്ധിച്ചു. പാണക്കാട് മുനവറലി തങ്ങളുടെ പ്രസംഗം ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. സമ്മേളനത്തിനെത്താനുണ്ടായ കാരണം അദ്ദേഹം വിശദീകരിച്ചത് നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കപ്പെട്ടു.

അതേ സമയം ആരുടെയും മുന്നില്‍ ആശയം അടിയറവ് വെച്ചല്ല താന്‍ പങ്കെടുക്കുന്നതെന്നും സമസ്തയുടെ ആദര്‍ശം ഉള്‍കൊണ്ടാണെന്നും

പറഞ്ഞാണ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ 'പള്ളി, മദ്റസ, മഹല്ല്' സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഭിന്ന സ്വരങ്ങളല്ല സംഘടനയില്‍ നിന്നും വരേണ്ടത്. ഐക്യത്തിന്റെ വഴിയാണ് ഉണ്ടാവേണ്ടത്. ഐക്യ നിലനിര്‍ത്തി മുന്നോട്ട് പോവാന്‍ നമുക്ക് സാധിക്കണം. സംഘടനയേക്കാള്‍ വലുതാണ് ഇസ്ലാം. ഐക്യത്തിന്റെ പാതയില്‍ നിന്നും പിന്‍മാറാന്‍ ഒരിക്കലും ഇസ്ലാം കല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


മുജാഹിദ് പ്രസ്ഥാനം പിളര്‍ന്ന സമയത്ത് ഇരു സംഘടനകളെയും ഒന്നിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചയാളാണ് പാണക്കാട് ശിഹാബ് തങ്ങള്‍. പാണക്കാട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാത താനും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ റഷീദലി തങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ എസ്‌കെഎസ്എസ്എഫ് നേതാക്കളാണ് ആദ്യം വിമര്‍ശനവുമായെത്തിയത്. വിഷയത്തില്‍ റഷീദലി തങ്ങള്‍ ഫേസ്ബുക്ക് വഴി വിശദീകരണം നല്‍കിയിരന്നു. പിന്നീട് സമസ്ത പത്രകുറിപ്പ് ഇറക്കി മുജാഹിദ് വേദിയില്‍ പങ്കെടുക്കരുതെന്നത് സമസ്തയുടെ നിലപാടാണെന്ന് പറഞ്ഞിരുന്നു.

English summary
violation of samastha's ban by panakat thangal mujahid-samastha conference on 10th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X