കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

Google Oneindia Malayalam News

തിരുവനന്തപുരം: കാറപകടത്തില്‍ പരിക്കേറ്റ് ഗുരുതരമായി ചികിത്സയില്‍ കഴിയുമ്പോഴും ബാലഭാസ്‌കര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നേയുള്ള ഉറച്ച വിശ്വാസത്തിലായിരുന്നു സുഹൃത്തുക്കളും കുടുംബവും. എന്നാല്‍ പ്രതീക്ഷകള്‍ വിഫലമാക്കി പുലര്‍ച്ചെ ഒരുമണിയോടെ ബാലഭാസ്കര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

<strong>പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി</strong>പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി

മകള്‍ക്ക് പിന്നാലെ ബാലഭാസ്‌കറും മരണപ്പെട്ടതോടെ ജീവിതത്തില്‍ തനിച്ചായത് ലക്ഷ്മിയാണ്. ഒന്നര വര്‍ഷത്തെ പ്രണയിത്തിനൊടുവിലായിരുന്നു ബാലാഭാസ്‌കര്‍ ലക്ഷ്മിയെ വിവാഹം കഴിച്ചത്. 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ കഴിയുമ്പോഴാണ് ലക്ഷ്മിയെ തനിച്ചാക്കി ബാലഭാസ്‌കറും യാത്രയാവുന്നത്.

<strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍</strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍

വിദ്യാര്‍ത്ഥിയായിരിക്കെ

വിദ്യാര്‍ത്ഥിയായിരിക്കെ

എംഎ സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അതേ കോളേജില്‍ തന്നെ എംഎ ഹിന്ദി വിദ്യാര്‍ത്ഥിയായിരുന്നു ലക്ഷ്മി.

ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയം

ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയം

ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കുന്നത്. വീട്ടുകാരുടെ സകലഎതിര്‍പ്പും മറികടന്ന് ചെറുപ്രായത്തില്‍ തന്നെ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ സംഗീതം ചതിക്കില്ല എന്ന ഉത്തമവിശ്വാസം ബാലഭാസ്‌കറിനുണ്ടായിരുന്നു.

15 വര്‍ഷം

15 വര്‍ഷം

പ്രശസ്തിയുടെ പടവുകള്‍ ഓരോന്നും ബാലഭാസ്‌കറിന് മുന്നില്‍ കീഴടങ്ങിയപ്പോഴും ഒരു കുഞ്ഞ് എന്ന മോഹം സഫലീകരിക്കാനായി 15 വര്‍ഷമാണ് ഇരുവര്‍ക്കും കാത്തിരിക്കേണ്ടി വന്നത്.

മകള്‍ തേജസ്വിനി

മകള്‍ തേജസ്വിനി

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരുടേയും ജീവിതത്തിലേക്ക് മകള്‍ തേജസ്വിനി കൂടിയെത്തിയതോടെ കുടുംബജീവിത്തില്‍ സന്തോഷം ഇരട്ടിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാപ്രാര്‍ത്ഥനകളും വിഫലമാക്കി. തോരാകണ്ണീര് നല്‍കിയാണ് തേജസ്വിന് മരണത്തിന് കീഴടങ്ങി.

മൃതദേഹം കാണിച്ചില്ല

മൃതദേഹം കാണിച്ചില്ല

ലക്ഷ്മിക്ക് അപ്പോഴേക്കും ബോധം തിരിച്ചു കിട്ടിയിരുന്നെങ്കിലും മകളുടെ മൃതദേഹം അവരെ കാണിച്ചിരുന്നില്ല. ചികിത്സ തുടരുന്നതിനാല്‍ വിവരം അറിയിക്കണ്ടെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരേയും കാണിക്കാതെ തേജസ്വിനിയുടെ മൃതദേഹം ബന്ധുക്കള്‍ വീട്ടുവളപ്പില്‍ അടക്കം ചെയ്യുകയായിരുന്നു.

ശുഭസൂചനകള്‍

ശുഭസൂചനകള്‍

രണ്ടു ദിവസമായി ആശുപത്രിയില്‍ നിന്നും ശുഭസൂചനകളായിരുന്നു പുറത്തുവന്നിരുന്നത്. ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന വിവരമായിരുന്നു ഡോക്ടര്‍മാര്‍ ബന്ധുക്കുള്‍ക്ക് നല്‍കിയിരുന്നത്.

ബോധം തിരിച്ചുകിട്ടിയത്

ബോധം തിരിച്ചുകിട്ടിയത്

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടിയത്. വലിയ പ്രതീക്ഷയോടെയായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും കണ്ടത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി എന്നത് തന്നെ ഏറ്റവും പ്രധാനപ്പെട്ട പുരോഗതിയായിട്ടാണ് ഡോക്ടര്‍മാര്‍ കണ്ടത്.

പുലര്‍ച്ചെ ഒരു മണിയോടെ

പുലര്‍ച്ചെ ഒരു മണിയോടെ

എന്നാല്‍ സകലപ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട് പുലര്‍ച്ചെ ഒരു മണിയോടെ ബാലഭാസ്‌കറും തന്റെ മകളുടെ അരികിലേക്ക് യാത്രയായതോടെ ഇവിടെ തനിച്ചാകുന്നത് ലക്ഷ്മിയാണ്. പ്രിയതമന്റേയും മകളുടേയും വിയോഗ വാര്‍ത്ത ലക്ഷ്മിയെ എങ്ങനെ അറിയിക്കും എന്നറിയാതെ കുഴുങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

അമ്മയുടെ കുടുംബത്തില്‍ നിന്ന്

അമ്മയുടെ കുടുംബത്തില്‍ നിന്ന്

അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കരുടെ പേര് ചേര്‍ത്താണ് ബാലുവിന് പേരിട്ടത്. അമ്മയുടെ കുടുംബത്തില്‍ നിന്നാണ് ബാലഭാസ്‌കറിലേക്ക് സംഗീതം എത്തുന്നത്. അപ്പൂപ്പന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു.

മുന്നുവയസ്സുമുതല്‍

മുന്നുവയസ്സുമുതല്‍

അമ്മയുടെ സഹോദരനായ ബി. ശശികുമാര്‍ വിഖ്യാത വയലിന്‍ വാദകനാണ്. അദ്ദേഹമാണ് ബാലഭാസ്‌കറിന്റെ ഗുരു. അമ്മാവനില്‍ നിന്ന് മുന്നുവയസ്സുമുതല്‍ ബാലഭാസ്‌കര്‍ വയലിന്‍ പഠിക്കുന്നു. അമ്മാവനൊപ്പം ജഗതിയിലെ വീട്ടില്‍ താമസിച്ചായിരുന്നു പഠനം.

ആദ്യ സിനിമ

പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ 17-ാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് കടക്കുന്നത്. ആറുപാട്ടുകളാണ് ആ സിനിമയക്ക് വേണ്ടി കമ്പോസ് ചെയ്തിരുന്നത്.

English summary
violinist balabhaskar passed away - follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X