മോഹന്‍ലാല്‍ ചിത്രം പരാജയപ്പെട്ടു, അണിയറ പ്രവര്‍ത്തകരെ കൈവിടാതെ നിര്‍മാതാവ്, നല്‍കിയത് ലക്ഷങ്ങള്‍...
സിനിമാ പ്രവര്‍ത്തകര്‍ കൊവിഡിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. സിനിമാ വ്യവസായം ഒടിടിയിലേക്കും മാറി കൊണ്ടിരിക്കുകയാണ്. ഇതിനിടെ മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിന്റെ നിര്‍മാതാവിന്റെ വലിയൊരു സഹായത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും ചര്‍ച്ചയായിരിക്കുന്നത്. സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കെല്ലാം നല്ലൊരു തുക അദ്ദേഹം നല്‍കിയിരിക്കുകയാണ്. സിനിമാ ലോകം മുഴുവന്‍ മാതൃകയാക്കേണ്ട കാര്യമാണിതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

തിയേറ്ററില്‍ സാമ്പത്തിക വലിയ പരാജയം നേരിട്ട മോഹന്‍ലാല്‍ ചിത്രമാണ് ബിഗ് ബ്രദര്‍. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഈ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സാമ്പത്തികമായ നഷ്ടം വന്നിട്ടും കരുതലിന്റെ തണലുമായി വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഫിലിപ്പോസ് കെ ജോസഫ്. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്ക് നല്ലൊരു തുക ധനസഹായമായി നല്‍കിയിരിക്കുകയാണ് ഫിലിപ്പോസ്. പ്രതിസന്ധി സമയത്ത് ആരും ചെയ്യാന്‍ മടിക്കുന്ന കാര്യം കൂടിയാണിത്.

സിനിമാ പ്രവര്‍ത്തകരെ സഹായിച്ചത് മാത്രമല്ല, ഫെഫ്കയ്ക്ക് അഞ്ച് ലക്ഷം രൂപയും ഫിലിപ്പോസ് ജോസഫെന്ന ഷാജി നല്‍കി കഴിഞ്ഞു. ബിഗ് ബ്രദര്‍ പോലൊരു സിനിമയില്‍ നഷ്ടം വന്നിട്ടും നിര്‍മാതാവ് സാമ്പത്തിക സഹായം നല്‍കിയതെന്നത്, ഷാജിയുടെ മനസ്സിന്റെ നന്മയാണെന്ന് സിനിമയുടെ സംവിധായകന്‍ കൂടിയായ സിദ്ദിഖ് പറഞ്ഞു. അതേസമയം നിര്‍മാതാവിന്റെ സഹായ ഹസ്തത്തിന് വലിയ പ്രശംസയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.

ബിഗ് ബ്രദര്‍ സിനിമയ്ക്ക് യുട്യൂബിലൂടെ അന്യഭാഷയില്‍ വലിയ വിജയം നേടാനായതിലും സിദിഖ് പ്രതികരിച്ചു. റിലീസ് ചെയ്ത സമയത്ത് സിനിമയ്ക്ക് നേരതെ സൈബര്‍ ആക്രമണം നടന്നുവെന്ന് സിദ്ദിഖ് പറയുന്നു. മൊഴി മാറ്റം ഹിറ്റായപ്പോള്‍ ഇതേ ആളുകള്‍ ഹിന്ദിക്കാരെ പോയി തെറി പറയുകയാണ് ചെയ്തത്. കേരളത്തിലും അത് തന്നെയാണ് സംഭവിച്ചത്. സിനിമ തിയേറ്ററില്‍ കണ്ട ഇഷ്ടപ്പെട്ടവര്‍ പോലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. സാമ്പത്തിക നഷ്ടം ആ സിനിമയ്ക്കുണ്ടാക്കിയത് ആ അക്രമികളാണ്.

നമ്മുടെ നാടിന്റെ സിനിമാ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കുന്നവരാണ് ഈ സൈബര്‍ പോരാളികളെന്ന് സിദ്ദിഖ് പറയുന്നു. ബിഗ് ബ്രദര്‍ ഫാമിലി ഓഡിയന്‍സിനെ കാണിക്കാന്‍ പോലും ഇവര്‍ സമ്മതിച്ചില്ല. ഇതിന് പിന്നില്‍ വലിയൊരു ഗ്രൂപ്പുണ്ട്. സിനിമ ഇഷ്ടപ്പെടുന്നവരെ തെറി പറയുന്നത് എന്ത് തരം സ്വഭാവമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഭാവിയിലെ മലയാള സിനിമയുടെ ബിസിനസ് കൂടി തകര്‍ക്കുന്ന കൂട്ടരാണ് ഇവര്‍.

നേപ്പാളിലൊക്കെ യുട്യൂബ് ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയിരുന്നു. സിനിമയുടെ റിലീസ് സമയത്തും മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ല. സിനിമ അങ്ങനെ ആമസോണ്‍ പ്രൈമിലെത്തി ആളുകള്‍ കണ്ടതോടെ ഹിന്ദിയില്‍ നിന്നും ആളുകളെത്തി ഞങ്ങള്‍ പ്രതീക്ഷിച്ച തുകയ്ക്ക് ആ ചിത്രം വില്‍ക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം ആക്രമണങ്ങലെ തടയാന്‍ പ്രത്യേക സൈബര്‍ വിംഗിന്റെ സഹായം നിര്‍മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സിദ്ദിഖ് പറഞ്ഞു.

മോഹന്‍ലാലിന്റെ തന്നെ ആറാട്ടിന്റെ റിലീസ് കുറിച്ചും ലോക്ഡൗണ്‍ സമയത്ത് ചില പ്രതിസന്ധികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ചിത്രം ഒടിടിയില്‍ റിലീസിന് പോകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ആറാട്ട് തിയ്യേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഞാനും ഉദയകൃഷ്ണയും മോഹന്‍ലാലിന്റെ ഫാന്‍ബോയ് ആണ്. അതുകൊണ്ട് അത്തരത്തിലുള്ള സിനിമയാണ് ആറാട്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Recommended Video

കൊവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ ഷൂട്ട് ചെയ്ത ചിത്രമാണ് ആറാട്ട്. പക്ഷേ വലിയ ചിലവേറിയ ചിത്രമാണ്. മുതല്‍ മുടക്ക് തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഏറ്റവും വലിയ ആഗ്രഹം. ഒടിടിയുമായി ചര്‍ച്ച ചെയ്യാന്‍ പോലും സാധിക്കില്ല. അിതന്റെ മുതല്‍ മുടക്ക് അതിലും വലുതാണ്. ആളുകളെ തിയേറ്ററിലേക്ക് തിരിച്ചുപിടിക്കാന്‍ വേണ്ടത് ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ടെയിന്‍മെന്റ് സിനിമയാണ്. അത്തരമൊരു സിനിമയാണ് ആറാട്ടെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.












Click it and Unblock the Notifications