'ഷെയിന്‍ നിഗം എനിക്ക് എട്ടിന്റെ പണി തന്നു, നഷ്ടമായത് ലക്ഷങ്ങള്‍': തുറന്നുപറഞ്ഞ് സജി നന്ത്യാട്ട്
കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ഷെയിനിനെ നായകനാക്കി സിനിമ എടുക്കാതെ തന്നെ തനിക്ക് അദ്ദേഹം കാരണം ലക്ഷങ്ങള്‍ നഷ്ടമുണ്ടായെന്നാണ് സജി നന്ത്യാട്ട് പറയുന്നത്. ഷെയിന്‍ അഭിനയിക്കാമെന്ന ഉറപ്പിന്മേല്‍ ആരംഭിച്ച പ്രോജക്ട് ഒരു ഘട്ടത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ട വന്നുവെന്നും ഇതിന് കാരണം താരത്തിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണെന്നും സജി നന്ത്യാട്ട് പറഞ്ഞു. സജി നന്ത്യാട്ടിന്റെ വാക്കുകളിലേക്ക്...
ഷെയിന്‍ നിഗം എനിക്ക് എട്ടിന്റെ പണി തന്നു. ഇക്കാര്യം പറയേണ്ടെന്ന് തീരുമാനിച്ച വിഷയമാണ്. ഷെയിന്‍ കാരണം എനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു കഥയുമായി ലിജിന്‍ ജോസ് എന്ന സംവിധായകന്‍ എന്നെ സമീപിക്കുന്നു. നിര്‍മ്മാണത്തില്‍ നിന്നും അല്‍പം ഇടവേള എടുത്തിരിക്കുന്ന സമയമായിരുന്നു അത്. കഥ പറഞ്ഞപ്പോള്‍ ഷെയിന്‍ നിഗത്തന് ഡേറ്റുണ്ടെന്നും ലൊക്കേഷന്‍ കാനഡയാണെന്നും എന്നോട് പറഞ്ഞു.

സാന്ദ്ര തോമസായിരുന്നു എന്നോടൊപ്പം ഈ പടം ചെയ്യാന്‍ വന്ന മറ്റൊരു പ്രൊഡ്യൂസര്‍. ഈ പ്രോജക്ടുമായി മുന്നോട്ടു പോകുന്നതിനിടെ ലിജിന്‍ ജോസും ഞാനും ഷെയിന്‍ നിഗത്തെ കാണാന്‍ പോകുന്നത്. ഈ സമയത്തായിരുന്നു വെയില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലില്‍ വച്ചായിരുന്നു ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞ് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രി വരെ വാഹനത്തില്‍ വെയിറ്റ് ചെയ്തു.
രാത്രി ഷെയിന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ചെന്നു. അവിടെ വച്ച് കഥയെല്ലാം എനിക്കറിയാമെന്ന് ഷെയിന്‍ പറഞ്ഞു. അഡ്വാന്‍സ് തന്നേക്കാനും ഷെയിന്‍ പറഞ്ഞു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ സംഭവം. സാന്ദ്രയെ വിളിച്ച് ചോദിച്ചപ്പോള്‍ അഡ്വാന്‍സ് കൊടുത്തോളു എന്നും പറഞ്ഞു. അന്ന് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാന്‍ ഔദ്യോഗിക പേര് എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എഴുതാമെന്നാണ് പറഞ്ഞത്.
പടം ഓണായി. ഷെയിന്‍ അഡ്വാന്‍സ് വാങ്ങിച്ചെന്ന ധൈര്യത്തില്‍ ഞങ്ങള്‍ മറ്റ് കാര്യങ്ങളിലേക്ക് കടന്നു. ചിത്രീകരണം കാനഡയില്‍ വച്ചായിരുന്നു. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. പങ്കജ് ദുബെ എന്ന ഹിന്ദിയിലെ തിരക്കഥാകൃത്തിനും അഡ്വാന്‍സ് കൊടുത്തു. സംവിധായകന്‍ ലിജിന്‍ ജോസിന് മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപയും കൊടുത്തു.
എന്നാല്‍ ഇതിന് ശേഷമായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഷെയിന്‍ സംവിധായകനെ അടുപ്പിക്കുന്നില്ല. ഈ സമയത്താണ് വെയില്‍ സിനിമയില്‍ മൊട്ടയടിച്ച പ്രശ്‌നങ്ങളുണ്ടാകുന്നത്. ചാനലില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഞാനും പോയിരുന്നു. അന്ന് ഷെയിന്‍ നിഗത്തിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ വണ്ടി ചെക്ക് നല്‍കിയെന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
ഇന്നേവരെ ജീവിതത്തില്‍ ആര്‍ക്കും വണ്ടിച്ചെക്ക് നല്‍കിയിട്ടില്ല. ഞാന്‍ കൊടുത്ത ചെക്ക് മടങ്ങിയെന്നാണ് അവര്‍ പറയുന്നത്. ലക്ഷക്കണക്കിന് പേര്‍ കേള്‍ക്കുന്ന വാര്‍ത്തയിലാണ് അവര്‍ എന്നെ അങ്ങനെ പറഞ്ഞത്. എനിക്ക് മറുപടി ഇല്ലാതായി. അത് വലിയ ആഘാതമായെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
പിറ്റേ ദിവസം, യൂണിയന്‍ ബാങ്കില്‍ പോയി മാനേജരെ കണ്ടു. ആ ചെക്ക് നമ്പര്‍ വച്ച് വിശദീകരണം ചോദിച്ചു. സ്‌കെച്ച് പെന്‍ കൊണ്ട് എഴുതിയതുകൊണ്ടാണ് പണം മാറാതിരുന്നതെന്ന് മാനേജര്‍ പറഞ്ഞു. പേ ടു എന്ന സ്ഥലത്ത് ഷെയ്ന്‍ എഴുതിയത് സ്‌കെച്ച് പെന്‍ കൊണ്ടായിരുന്നു. അത് അവരുടെ അറിവില്ലായ്മയാണ്. അങ്ങനെ ആ ചെക്ക് മടങ്ങുകയാണ്. ഇതവര്‍ക്കും അറിയില്ലെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
ആ സമയത്ത് തിരക്കഥാകൃത്തിന് കൊടുത്ത പണം തിരിച്ചുതന്നില്ല. സംവിധായകന്‍ കുറച്ച് പണം തന്നു. ഇതിന് വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. എത്ര പൈസ ഷെയിന്‍ കാരണം എനിക്ക് നഷ്ടം വന്നു. ഷെയിന്‍ നിഗത്തെ വച്ച് പടമെടുക്കാത്ത എനിക്ക് നഷ്ടമുണ്ടായത് ലക്ഷങ്ങളാണെന്നും സജി നന്ത്യാട്ട് പറഞ്ഞു.












Click it and Unblock the Notifications