രണ്ടും കൽപ്പിച്ച് ചെന്നിത്തലയുടെ കത്ത്; താൻ അപമാനിതനായി, പ്രതിപക്ഷ നേതാവ് മാറുമെന്ന് നേരത്തെ അറിഞ്ഞില്ല
തിരുവനന്തപുരം: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റുമെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നെന്ന് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം
പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം ഞാന്‍ അറിഞ്ഞില്ലെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. അതേസമയം, ചെന്നിത്തലയുടെ പുതിയ കത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പിന്തുണ ലഭിച്ചില്ല
താന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് നടത്തിയ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയപ്പോള്‍ അപമാനിതനായെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ചെന്നിത്തലയുടെ കത്ത് കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം.

യുഡിഎഫ് ചെയര്‍മാന്‍
യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ചെന്നിത്തലയുടെ കത്ത് സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. വികാര നിര്‍ഭരമായ കത്താണ് ചെന്നിത്തല സോണിയയ്ക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഡിഎഫ് യോഗം
അതേസമയം, ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് വിഡി സതീശനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ നിന്ന് വിട്ടിനിന്നു. അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെന്നും അതുകൊണ്ട് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നുമായി വിശദീകരണം നല്‍കിയതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ പ്രതികരണം
എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ചെന്നിത്തല പ്രതികരിച്ചിരുന്നു. അന്ന് ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. വിഡി സതീശന് എല്ലാ പിന്തുണയും കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

മുല്ലപ്പള്ളിയെ പിന്തുണച്ച്
ഇതിനിടെ കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയെ പിന്തുണച്ച് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളിയുടെ രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

കേരള സമൂഹത്തിന് സാധിച്ചിട്ടില്ല
വാസ്തവത്തില്‍ ഇന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പല വിമര്‍ശനങ്ങളും അസ്ഥാനത്താണെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications