'ഹിന്ദുത്വ ഭീകരതക്കൊപ്പം നില്ക്കാന് എളുപ്പമാണ്'; പ്രതീഷിനൊപ്പം പ്രിയനും ലാലും, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സംവിധായകന് പ്രിയദര്ശനതെിരെയും നടന് മോഹന്‍ലാലിനെതിരെയും വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പ്രതീഷ് വിശ്വനാഥ് തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സോഷ്യല്‍ പങ്കുവച്ച പല പോസ്റ്റുകളെ തുടര്‍ന്ന് വിവാദം സൃഷ്ടിച്ച വ്യക്തിയാണ് പ്രതീഷ് വിശ്വനാഥന്.

ഹിംസയുടെ പ്രചാരകനായ ഒരു ഭീകരവാദിയുടെ കൂടെ ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുക്കാന്‍ മടിയില്ലാത്ത വിധം ഒളിച്ചുവെക്കപ്പെട്ട വര്‍ഗീയവാദികളുടെ തനിനിറം പുറപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ച വിമര്‍ശനം. മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുള്ള പ്രതീഷ് വിശ്വനാഥ് എറണാകുളം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രകോപനപരമായ പോസ്റ്റ് പങ്കുവച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി പേര് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒന്നും തന്നെ നടപടിയുണ്ടായില്ല. മുസ്ലീം വിരുദ്ധ പോസ്റ്റുകളാണ് പ്രതീഷ് വിശ്വനാഥന് കൂടുതലായും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്.

താരങ്ങളോടൊപ്പം പ്രതീഷ് വിശ്വനാഥന് നില്ക്കുന്ന ഫോട്ടോ പങ്കുവച്ച് സിഎ റഊഫ് എന്നയാള്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ, ഹിംസയുടെ പ്രചാരകനായ ഒരു ഭീകരവാദിയുടെ കൂടെ ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുക്കാന്‍ മടിയില്ലാത്ത വിധം ഒളിച്ചുവെക്കപ്പെട്ട വര്‍ഗീയവാദികളുടെ തനിനിറം പുറപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇനി ഇത് വര്‍ധിക്കും. അങ്ങനെ ഹിന്ദുത്വ ഭീകരതയും ഇന്ത്യയും തമ്മില്‍ വേര്‍തിരിക്കുന്ന നാളുകള്‍ വരും.

ഹിന്ദുത്വ ഭീകരതക്കൊപ്പം നില്ക്കാന് എളുപ്പമാണ്. ഇന്ത്യക്കൊപ്പം നില്ക്കണമെങ്കില് അഭിമാനബോധവും ധൈര്യവും വേണം. ഭീകരതയും ഇന്ത്യയും തമ്മിലുള്ള വേര്‍തിരിവ് ഇത്തരം ഫോട്ടോ പോസിലൂടെ കാണാന്‍ പറ്റുന്നുണ്ട് എന്നതാണ് ആശ്വാസകരം. കപട മതേതരത്വത്തിന്റെ ചുഴിയില്‍ കിടന്ന് ചുറ്റേണ്ടല്ലോ- സിഎ റഊഫ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ആയുധ പൂജ സമയത്ത് തോക്കുകളും വടിവാളുകളുടെയും ചിത്രം പങ്കുവച്ച പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില് വിശ്രമത്തിനുള്ള സമയമല്ല ഇത്' എന്ന്? ആഹ്വാനം ചെയ്താണ്? തോക്കുകളും വടിവാളുകളുമടങ്ങിയ മാരകായുധങ്ങള്‍ പൂജയ്ക്ക് വെക്കുന്ന ചിത്രം പ്രതീഷ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഇതാദ്യമായല്ല, പ്രതീഷ് വിശ്വനാഥന് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇയാള്‍ ആയുധമെടുത്ത് പോരാടാനും പല തവണ പരസ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇത്രയൊക്കെ ആയിട്ടും നടപടി സ്വീകരികാത്തതില് കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു.

അതേസമയം, പ്രതീഷ് വിശ്വനാഥനെ അനുകൂലിക്കുന്നവര്‍ ചിത്രം രണ്ടും കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പിന്തുണച്ച് താഴെ കമന്റുകളുമായി എത്തുന്നത്. ചിത്രത്തിന് താഴെ വന്ന ചില കമന്ഡറുകള് ഇങ്ങനെയാണ്, 'ഒരുമിക്കേണ്ടവര്‍ ഒന്നാകും, അതാണ് സാഹോദര്യം സ്നേഹം ഒരുമ കെട്ടുറപ്പ്',
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications