'വനിതാ ഉദ്യോഗസ്ഥ എന്ന നിലയില്‍ കേസന്വേഷിച്ചു എന്നു പറയുന്നത് ശരിയല്ല...'
കൊല്ലം: വിസ്മയ കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐജി ഹര്‍ഷിത അട്ടല്ലൂരി. വിധി സമൂഹത്തിന് മാതൃകയാവുമെന്ന് ഹര്‍ഷിത പറഞ്ഞു. സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടായല്‍ മാത്രമേ വിസ്മയയുടേത് പോലുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കൂവെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
പെണ്‍കുട്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും പെണ്‍കുട്ടി എപ്പോള്‍ വീട്ടില്‍ വരുന്നു, എന്ത് ചെയ്യുന്നു, എന്ത് ധരിക്കുന്നു എന്നെല്ലാം മാതാപിതാക്കള്‍ അന്വേഷിക്കുമെങ്കിലും ഈ കരുതല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നും ഈ രീതിയില്‍ മാറ്റം വരണമെന്നും ഐജി പറഞ്ഞു. വനിതാ ഉദ്യോഗസ്ഥ എന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ആര് അന്വേഷിച്ചാലും നീതിയാണ് ലഭിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

വിധി സമൂഹത്തിന് പാഠമാകും. ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് കേസില്‍ ഇടപ്പെട്ടത്. വനിതാ ഉദ്യോഗസ്ഥ എന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്നു പറയുന്നത് ശരിയല്ല. ആര് അന്വേഷിച്ചാലും നീതിയാണ് ലഭിക്കേണ്ടത്. ആണ്-പെണ് എന്ന വേര്‍തിരിവ് കാണിക്കുന്നത് ശരിയല്ല, ഹര്‍ഷിത പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനമാണ് വിസ്മയ നേരിട്ടത്. സാക്ഷികളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളുമാണ് കേസില്‍ പ്രധാനം. ഈ തെളിവുകള്‍ കൃത്യമായ ശേഖരിച്ച് പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചു. അന്വേഷണം സുതാര്യമായിരുന്നെന്നും ഹര്‍ഷിത പറഞ്ഞു. കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ഷിത പ്രതികരിച്ചു.
ദുര്‍ബലരായ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ബഹുമാനിക്കാന്‍ ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കണം. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവാന്‍ സ്ത്രീകള്‍ ആദ്യം മാറണമെന്നും ഹര്‍ഷിത പറഞ്ഞു. കേസന്വേഷിച്ച ഡിവൈഎസ്പി പി രാജ്കുമാര്, കൊല്ലം അഡീഷ്ണല്‍ കോടതി,കേസ് അന്വേഷിച്ച മറ്റ് എല്ലാ ഉദ്യോഗസ്ഥരോടും നന്ദി പറയുന്നതായും ഐജി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വിസ്മയ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. ഇതിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.
കല്യാത്തിന് പിന്നാലെ തന്നെ കിരണ്‍ കുമാര്‍ വിസ്മയയെ ഉപദ്രവിച്ചുതുടങ്ങി. സ്ത്രീധനമായി കിട്ടിയ കാറിന്റെ പേരിലായിരുന്നു ഉപദ്രവം. വിസ്മയ
യുടെ വീട്ടുകാര്‍ സ്ത്രീധനമായി തന്ന കാര്‍ ഇഷ്ടാമായില്ലെന്നും പുതിയ കാര്‍ വേണമെന്നും ആയിരുന്നു ആവശ്യം. വിസ്മയയുടെ വീട്ടില്‍ വെച്ചും തന്റെ വീട്ടില്‍ വെച്ചും കാറില്‍ വെച്ചുമൊക്കെ കിരണ്‍ കുമാര്‍ വിസമയയെ ഉപദ്രവിച്ചിരുന്നു.
കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. നാളെയാണ് ശിക്ഷ വിധിക്കുന്നത്. കുറഞ്ഞ് ഏഴ് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ കിരണിന് കിട്ടാനാണ് സാധ്യത.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications