കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഒരു ബലമാണ് ഈ നിമിഷം വരെയും എനിക്കുള്ളത്..പിണറായിയുടെ ഉറപ്പിനെക്കുറിച്ച് വിസ്മയയുടെ അച്ഛന്‍

Google Oneindia Malayalam News

കൊച്ചി: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി വിസ്മയുടെ അച്ഛന്‍ ത്രിവിക്രമന്‍ പിള്ള. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. കിരണ്‍ കുമാര്‍ മേല്‍ക്കോടതിയെ സമീപിച്ചാല്‍ പ്രോസിക്യട്ടറുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ടുനീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കിരണിനെതിരെ ചുമത്തിയിട്ടുള്ള വകുപ്പിന് അനുസരിച്ചുള്ള ശിക്ഷ കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടും ഗതാഗത മന്ത്രി ആന്റണി രാജുവിനോടും അദ്ദേഹം നന്ദി പറഞ്ഞു.

വിസ്മയയുടെ അച്ഛന്റെ വാക്കുകള്‍: ആന്റണി രാജു സാറിനെയൊന്നും മറക്കാന്‍ പറ്റില്ല. അതുപോലെ സിഎമ്മിന് അന്ന് കൊവിഡ് കഴിഞ്ഞ് നില്‍ക്കുന്ന സമായമാണ്. എന്നിട്ട് പോലും എന്നെ അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയും ഞാന്‍ അവിടെ ചെല്ലുകയും ചെയ്തു. അദ്ദേഹം എന്ത് കാര്യമായിട്ടാണ് വീടിനകത്ത് ഇരുത്തിയത്, എല്ലാ കാര്യത്തിനും സര്‍ക്കാര്‍ കൂടെയുണ്ട് ഒന്നും പേടിക്കേണ്ട എന്ന് സിഎം പറയുകയും ചെയ്തു. ആ ഒരു ബലമാണ് ഈ നിമിഷം വരെയും എനിക്കുള്ളത്, അദ്ദേഹം പറഞ്ഞു. നാളത്തെ വിധി സമൂഹത്തിന് ഉള്ള മെസേജ് ആണെന്നും അദ്ദേഹം പറഞ്ഞു.

കേരളം കാത്തിരുന്ന വിധി: വിസ്മയ കേസില്‍ കിരണ്‍ കുമാർ കുറ്റക്കാരന്‍, മകള്‍ക്ക് നീതി ലഭിച്ചെന്ന് പിതാവ്കേരളം കാത്തിരുന്ന വിധി: വിസ്മയ കേസില്‍ കിരണ്‍ കുമാർ കുറ്റക്കാരന്‍, മകള്‍ക്ക് നീതി ലഭിച്ചെന്ന് പിതാവ്

1

കിരണിന്റെ വീട്ടില്‍ തന്റെ മകള്‍ ഒരുപാട് അനുഭവിച്ചു. അതിനുള്ള കൂലിയാണ് കോടതി വിധിയെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും അവര്‍ പ്രതികരിച്ചു. വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്ന 304, 306,498 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതി കുറ്റക്കാരനാണ് എന്നുള്ള നിഗമനത്തിലേക്ക് കോടതി എത്തിയത്. കേസില്‍ ശിക്ഷ നാളെയാണ് വിധിക്കുന്നത്. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പ്രഖ്യാപിക്കുന്നത്. കൊല്ലം അഡീഷനല്‍ സെഷന്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ കിരണ്‍ കുമാറിന് സുപ്രീം കോടതി അനുവദിച്ച ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.

2

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. വിസ്മയ മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു. 2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.

3


വിസ്മയയോട് കിരണ്‍ കുമാര്‍ വഴക്കിടുന്നതിന്റെ സംഭാഷണം പുറത്തുവന്നിരുന്നു. വിസ്മയയുടെ കുടുംബം നല്‍കിയ കാറ് കിരണ്‍ കുമാറിന് ഇഷ്ടപ്പെട്ടിരുന്നില്ല. വിലകൂടിയ കാര്‍ വേണമെന്ന് പറഞ്ഞ് കിരണ്‍കുമാര്‍ വിസ്മയയോട് കലഹിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നത്.
'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്റെ കിളി പോയി' എന്നാണ് കിരണ്‍ പറയുന്നത്.

4


സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങളാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി, നിർണായക വിധി ഇങ്ങനെ | OneIndia Malayalam

English summary
vismaya case verdict: vismaya father about cm pinarayi vijayan's support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X