വിഴിഞ്ഞം എല്‍ഡിഎഫിന്റെ ഇച്ഛാശക്തികൊണ്ട് മാത്രം നടപ്പിലായ പദ്ധതി: യുഡിഎഫിനും ബിജെപിക്കുമെതിരെ ഇപി ജയരാജന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമും എല്‍ഡിഎഫിന്റെ ഇച്ഛാശക്തികൊണ്ട് മാത്രം നടപ്പിലായ പദ്ധതിയെന്ന് ഇപി ജയരാജന്‍. വിഴിഞ്ഞം തുറമുഖ വികസനം കേരളത്തിന്റെ സർവ്വമേഖലയിലും പുരോഗതി കൊണ്ടുവരുന്ന പദ്ധതിയാണ്. ഇത്തരത്തിൽ ഒരു പദ്ധതി കേരളീയരെല്ലാം ആഗ്രഹിച്ചതാണ്.കഴിഞ്ഞ 9 വർഷക്കാലമായി ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റുകൾ ഈ പദ്ധതി വിജയത്തിലെത്തിക്കാൻ കഠിന ശ്രമങ്ങൾ നടത്തുകയുണ്ടായി. അതിന്റെ ഫലമായി അത് പ്രാവർത്തികമാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഒരു പദ്ധതി ഉദ്ഘാടനം നടക്കുമ്പോൾ എല്ലാവരേയും ഒന്നിച്ച് ചേർത്ത് ഒരു വലിയ പരിപാടിയാക്കാനാണ് കേരള ഗവണ്മന്റും ഇടതുപക്ഷവും ശ്രമിച്ചത്. എന്നാൽ ഇത്തരത്തിൽ ബൃഹത്തായ ഒരു പദ്ധതി ഇടതുപക്ഷ മുന്നണി ഗവണ്മെന്റിന്റെ ഭാഗമായി ഉദ്ഘാടനം നടന്നാൽ അതിന്റെ അംഗീകാരം ജനങ്ങൾ നൽകും എന്ന് മനസ്സിലാക്കിയ കോൺഗ്രസ് ബോധപൂർവം തന്നെ ഈ ചടങ്ങുകളെ തുടക്കം മുതൽ വിവാദത്തിലാക്കാനും മറ്റും ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.

യഥാർത്ഥത്തിൽ വിവാദമുണ്ടാക്കുകയല്ല, മറിച്ച് ഇത്തരത്തിൽ ഒരു പദ്ധതി നമ്മുടെ കേരളത്തിനുണ്ടാക്കുന്ന വികസനത്തെ കുറിച്ചും സംസ്ഥാനത്തിനുണ്ടാകുന്ന അഭിവൃദ്ധിയെ കുറിച്ചും മനസ്സിലാക്കി അഭിമാനിക്കാനും അതിന്റെ പ്രചാരകരാകാനുമാണ് ശ്രമിക്കേണ്ടത്. വികസന കാര്യങ്ങളിൽ സങ്കുചിതമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ വെച്ചുപുലർത്തി യു ഡി എഫ് സ്വീകരിക്കുന്ന നിലപാടുകൾ അപക്വമാണ്. ബി ജെ പിയും അതേ നിലപാടിലേക്കാണ് എത്തുന്നത്. ഇടതുപക്ഷ ത്തിന്റെ ഇച്ഛാശക്തികൊണ്ട് മാത്രം നടപ്പായ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നു.
പദ്ധതി വിഹിതത്തിന്റെ കണക്കുകൾ എല്ലാം ചർച്ചയാകുന്നു, ഇടതുപക്ഷ ഗവണണ്മന്റിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ ബി ജെ പി അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതെല്ലാം രണ്ട് കൂട്ടരും പരസ്പരം ആലോചിച്ച് തന്നെ ചെയ്യുന്നതാണ്. എന്നാൽ ഈ നിലപാടുകൾ കേരളത്തിന്റെ വികസനത്തിന് ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കണം. വികസന പ്രവർത്തനങ്ങളിൽ പരസ്പരം യോജിച്ചുപോകുന്നതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഈ ചടങ്ങ് ബഹിഷ്കരിച്ചു എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിന് നിരക്കാത്ത പ്രവർത്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ അതേ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നാടിന്റെ വികസന കാര്യത്തിൽ കോൺഗ്രസിന് അകത്ത് തന്നെ രണ്ട് നിലപാടുകൾ നമുക്ക് ഇതിൽ നിന്നും വ്യക്തമായി കാണാൻ കഴിയും. നാടിന് ഗുണം ചെയ്യുന്ന പദ്ധതികൾക്ക് എതിരെ നിൽക്കുന്നതിന് പകരം ഒന്നിച്ച് നിന്ന് എല്ലാം നേട്ടങ്ങളും നാടിന്റെ നന്മയ്ക്കായി നൽകാൻ കഴിയണം. അതിനായിരിക്കണം എല്ലാവരും ശ്രമിക്കേണ്ടതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.
-
ജോര്‍ജ് കുര്യനും എല്‍ മുരുകനും; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കസേര കാത്ത് ബിജെപി നേതാക്കള്‍ -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം!












Click it and Unblock the Notifications