വ്ളോഗര്‍ റിഫയുടെ ആത്മഹത്യ; മെഹ്നാസിന് രക്ഷയില്ല; ആ വഴിയും അടഞ്ഞു...ഇനി?
കൊച്ചി: വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ആത്മഹത്യ സംബന്ധിച്ച ദുരൂഹത ഇതുവരെ മാറിയിട്ടില്ല. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്. . റിഫയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്ന കണ്ടെത്തിയതിന് പിന്നാലെ പോക്‌സോ കേസ് ചുമത്തിയാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ മെഹ്നാസിന് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായിരിക്കുകയാണ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ്.നിലവില്‍ ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മെഹ്‌നാസ്.
Recommended Video
റിഫയുടെ ആത്മഹത്യയില്‍ മെഹ്‌നാസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും എതിരെ കേസ് എടുത്തിട്ടുണ്ട. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്. റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയ്ക്ക് കാരണമായെന്നുമാണ് കേസ് അന്വേഷിച്ച കാക്കൂര്‍ പോലീസിന്റെ കണ്ടെത്തിയിരന്നു.

ആത്മഹത്യാപ്രേരണാക്കുറ്റം ഉള്‍പ്പെടെ പത്ത് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് മെഹ്നാസിനെതിരെ കേസെടുത്തിരിക്കുന്നത്.താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് കാസര്‍കോടു നിന്ന് റിഫയുടെ ഭർത്താവിനെ കസ്റ്റഡിയില്‍ എടുത്തത്.

വ്ളോഗര്‍, ആല്‍ബം താരം എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു റിഫ. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ ഫെബ്രുവരി അവസാനം ആണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മെഹ്നാസിന് ഒപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. മെഹ്നാസ് റിഫയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.
ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

പെണ്‍കുട്ടിക്കും ഭര്‍ത്താവിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന മറ്റൊരു യുവാവ് റെക്കോര്‍ഡ് ചെയ്ത പെണ്‍കുട്ടിയും ഭർത്താവും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നത്. പെണ്‍കുട്ടി മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഈ യുവാവാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ യുവാവിന്റെ ഫോണിൽ നിന്നാണ് കണ്ടെത്തിയത്.

തന്നെ മര്‍ദിക്കുന്നതിനെക്കുറിച്ചുള്ള പരാതികളാണ് റിഫ പറയുന്നത്. ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും' റിഫ പറയുന്നു. പിടിച്ചിട്ട് കൊണ്ടുപോയി ഇടിച്ചതാണെന്നും നിലത്തിട്ട് ഉരുട്ടിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

തല ഇപ്പോള്‍ അങ്ങനെ മുഴച്ചതാണോ എന്ന ചോദ്യത്തിന് 'പിന്നേ ഇതിപ്പൊ കട്ടിലിന് കൊണ്ട് പോയി ഇടിച്ചിട്ട് മുഴച്ചതല്ലേ' എന്നാണ് റിഫയുടെ പറഞ്ഞത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചു.












Click it and Unblock the Notifications