Get Updates
Get notified of breaking news, exclusive insights, and must-see stories!

റോജി റോയിയുടെ മരണം, നീതി തേടി മാതാപിതാക്കള്‍ വി.എസിനരികില്‍

തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ഥിനി റോജി റോയിയുടെ മാതാപിതാക്കള്‍ നീതി തേടി വി.എസിന്റെ അരികിലെത്തി. റോജിയുടെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും അതിനോട് മുഖം തിരിക്കുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെയ്തതെന്ന് വി.എസ് ആരോപിച്ചു.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലം കുണ്ടറ പുതിയക്കല്‍ വീട്ടില്‍ റോജി റോയി (19). നവംബര്‍ ആറിനാണ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് വീണ് റോജി മരിച്ചത്.

roji-roy

ജൂനിയര്‍ വിദ്യാര്‍ഥിനിയെ റാഗ് ചെയ്തതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് റോജി ആത്മഹത്യ ചെയ്തുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ റോജിയുടെ മാതാപിതാക്കള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. തങ്ങളുടെ മകള്‍ അങ്ങനെ ആത്മഹത്യ ചെയ്യില്ലെന്നാണ് റോജിയുടെ മാതാപിതാക്കള്‍ പറയുന്നത്.

സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഒരു അച്ഛന്റെയും അമ്മയുടെയും താങ്ങും തണലും ആയിരുന്ന റോജി എന്ന പത്തൊമ്പതുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. അവധി ദിനം ആയിരുന്നിട്ടുകൂടി 26 കിലോമീറ്റര്‍ മാറിയുള്ള ആശുപത്രിയില്‍ പ്രത്യേക വണ്ടി അയച്ചു റോജിയെ വിളിച്ചു വരുത്തിയത് മരണത്തിലേക്കായിരുന്നോ എന്ന ചോദ്യം ഇന്നും ബാക്കി.

പതിനാലുകാരനായ മകന്‍ റോബിന്‍ മാത്രമാണ് ഇന്ന് റോജിയുടെ മാതാപിതാക്കള്‍ക്ക് ആശ്രയം.
റോജി റോയിയോട് മനുഷ്യത്വ രഹിതമായാണ് കിംസ് അധികാരികള്‍ പെരുമാറിയതെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. ഇത് ശരിവക്കുന്നതിന് തുല്യമായിരുന്നു മരണാനന്തര ചടങ്ങുകളില്‍ നിന്ന് സഹപാഠികളെ മാനേജ്‌മെന്റ് വിലക്കിയ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+