Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പറഞ്ഞത് തെറ്റെന്ന് വിഎസ്...അനധികൃത ഭൂമി പിടിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം...

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി പിടിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും, ഇതില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും വിഎസ് പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല. ലോ അക്കാദമി അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ പിടിച്ചെടുക്കാന്‍ മടിക്കരുതെന്നും വിഎസ് പറഞ്ഞു.

vsachuthananathan

നേരത്തെ, ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രി ലോ അക്കാദമി ഭൂമി സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാല്‍, ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണത്തിന് കരുത്ത് പകരുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഭൂമി പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, ലോ അക്കാദമി ഭൂമി വിഷയത്തില്‍ റവന്യൂ തലത്തില്‍ അന്വേഷണം തുടരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ മന്ത്രിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+