Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടിപിയുടെ കശാപിനു നിന്നവര്‍ ഇപ്പോള്‍ വേദനിക്കുന്നു

തിരുവനന്തപുരം: തന്നെ വിമര്‍ശിക്കുന്ന വലതുപക്ഷത്തിന് ചുട്ടമറുപടിയുമായി വിഎസ് അച്ചുതാനന്ദന്‍. തനിക്ക് വധ ഭീഷണിയുണ്ടെന്ന് ടി പി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോടും നേരിട്ട് അറിയിച്ചതാണ്. എന്നിട്ട് ആദ്ദേഹത്തിന് സുരക്ഷ കൊടുക്കാതെ കശാപ്പു ചെയ്യുന്നവര്‍ക്കൊപ്പം കൂട്ടുനിന്നവര്‍ ഇപ്പോള്‍ വെറുതെ നിന്നു സഹതപിക്കുകയാണെന്ന് വിഎസ് പറഞ്ഞു.

അതുപോലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടി പിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വി എസ് ആരോപിച്ചു. ടി പിയെ വി എസ് ഇറച്ചി വിലയ്ക്ക് വിറ്റുവെന്ന് കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയാണ് ഇപ്പോള്‍ വി എസ് എത്തിയിരിക്കുന്നത്. ടി പി ചന്ദ്രശേഖരനെ കുറിച്ച് പുസ്തകമെഴുതി ഇറച്ചിവിലയ്ക്ക് വിറ്റത് തിരുവഞ്ചൂരാണെന്ന് വി എസ് പറഞ്ഞു.

VS Achuthandan

ടി പി വധത്തെ കുറിച്ച് പാര്‍ട്ടി നടത്തിയത് രഹസ്യാന്വേഷണമാണ്. അതിലെ അംഗങ്ങള്‍ ആരാണെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ല. കേസില്‍ സി ബി ഐ അന്വേഷണം നടന്നോട്ടെ. പക്ഷെ ഇക്കാര്യം ആവശ്യപ്പെട്ട് ഞാന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടില്ല. കത്ത് നല്‍കിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനാണ്. ടി പി വധത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്- വി എസ് വിശദീകരിച്ചു.

അഭിപ്രായ വ്യത്യാസങ്ങള്‍ ആരോടും പോയി ചോദിച്ച് സംശയ നിവാരണം വരുത്തുന്നതാണ് തന്റെ സംസ്‌കാരം. നടപടി എടുക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും വി എസ് വ്യക്തമാക്കി. ടി പിയുടെ വിധവ കെ കെ രമയ്ക്ക് ദുഖമുണ്ടെങ്കില്‍ അവര്‍ പോയി പരിഹാരം കാണട്ടെയെന്നും അവരെ ദുഖിപ്പിച്ചവര്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നുെന്നും അദ്ദഹം പറഞ്ഞു. ടി പി കേസ് കൃഷിയാക്കിയത് മാധ്യമങ്ങളാണെന്നും വി എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+