കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം,കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് വിഎസ്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ശശി തരൂര്‍ രാജിവെച്ച് പുറത്തുപോയി അന്വേഷണത്തെ നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസ് ശശി തരൂരിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പു പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

സാഹചര്യ തെളിവുകളെല്ലാം ശശി തരൂരിന് എതിരെയാണ്. ശശി തരൂരിനെ എം.പി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സുനന്ദയുടെ ഭര്‍ത്താവായി ഏഴു വര്‍ഷം ജീവിച്ച തരൂരിനു തന്നെയാണ് സുനന്ദയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും. അതുകൊണ്ടുതന്നെ ശശി തരൂര്‍ നടപടിക്ക് വിധേയനാകേണ്ടതാണെന്നും വി.എസ് പറഞ്ഞു.

vs

ദില്ലി പോലീസ് തരൂരിനെ ചോദ്യം ചെയ്യുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്ന ശശി തരൂര്‍ എംപിയായി തുടരുന്നത് നിയമപരമായി ശരിയല്ലെന്നും വി.എസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹം എം.പി സ്ഥാനം രാജിവെച്ച് സ്വതന്ത്രമായ അന്വേഷണത്തിന് സാഹചര്യം ഒരുക്കണം.

അദ്ദേഹത്തെ എംപി സ്ഥാനം രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടപ്പെടണമെന്നും വിഎസ് ആവശ്യപ്പെട്ടു. ശശി തരൂര്‍ രാജിവെക്കണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ആവശ്യപ്പെട്ടത്.

English summary
VS saying that Shashi tharoor has to give resignation because of Sunanda pushkar murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X