കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിലെ വൺ,ടൂ, ത്രീ മാലിന്യം',ചരിത്രബോധം നോക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം; പരിഹസിച്ച് വിടി ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: ​ഗാന്ധിജി തുലയട്ടെ എന്ന് നെഹ്റു ആ​ഗ്രഹിച്ചുവെന്ന എംഎം മണി എംഎൽഎയുടെ പരാമർശത്തെ വിമർശിച്ച് വി.ടി ബൽറാം. കർണാടകയിലെ ബിജെപി സർക്കാരിന്റെ പത്ര പരസ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ അവതരിപ്പിച്ചപ്പോൾ നെഹ്റുവിനെ മനപൂർവ്വം ഒഴിവാക്കിയിരുന്നു. കേരളത്തിലെ വൺ, ടൂ, ത്രീ മാലിന്യം സ്വാതന്ത്ര്യ സമരത്തേക്കുറിച്ച് തന്റെ വാ തുറക്കുമ്പോൾ പറയുന്നു ഗാന്ധിജി തുലയട്ടെയെന്ന് നെഹ്റു ആഗ്രഹിച്ചുവെന്ന്.

ഇയാളുടെ നിലവാരവും ചരിത്രബോധവും നോക്കുമ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് സ്വാഭാവികം മാത്രമാണെന്നും മണിയെ വിമർശിച്ചുകൊണ്ട് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.കർണ്ണാടകയിലെ ബിജെപി സർക്കാരിന്റെ പത്ര പരസ്യത്തിൽ 1..2..3.. അടിസ്ഥാനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ അവതരിപ്പിക്കുമ്പോൾ അതിൽ ജവാഹർലാൽ നെഹ്രുവിനെ മനപൂർവ്വം ഒഴിവാക്കിയിരിക്കുന്നു.

'കൊന്നത് ആര്‍എസ്എസ് തന്നെ, പക്ഷെ ഗാന്ധിജി തുലയട്ടെയെന്ന് നെഹ്റുവും കരുതി'; എംഎം മണി'കൊന്നത് ആര്‍എസ്എസ് തന്നെ, പക്ഷെ ഗാന്ധിജി തുലയട്ടെയെന്ന് നെഹ്റുവും കരുതി'; എംഎം മണി

1

അവരിൽ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല എന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പത്രപരസ്യത്തിലെ സവര്‍ക്കറുടെ ചിത്രം വെട്ടിയ ശേഷമാണ് ബല്‍റാം പോസ്റ്റ് പങ്കുവെച്ചത്. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനം ഉദ്ഘാടന വേദിയിലായിരുന്നു എം എം മണിയുടെ പരാമർശം. ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുളള കോൺ​ഗ്രസുകാർ വിചാരിച്ചു.

2

അധികാരം കിട്ടിയപ്പോൾ ​ഗാന്ധിജി ഒരു അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും ​ഗാന്ധിജിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും മണി പ്രസം​ഗത്തിൽ പറഞ്ഞു. ഡി കെ മുരളി എംഎൽഎ ഉൾപ്പെടെയുളളവർ വേദിയിലിരിക്കെയാണ് എംഎം മണിയുടെ അഭിപ്രായ പ്രകടനം

3

കെകെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം കെട്ടടങ്ങിയതിന് പിന്നാലെയാണ് എംഎം മണി വീണ്ടും വിവാദത്തില്‍പ്പെടുന്നത്. ജൂലായ് 14നാണ് നിയമസഭയില്‍ എംഎം മണി കെകെ രമയ്‌ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയത്.എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് സഭയില്‍ സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു.

4

പിന്നാലെ വിഷയത്തില്‍ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം എംഎം മണി പിൻവലിച്ചിരുന്നു. താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു'. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നു' എന്നായിരുന്നു എംഎം മണി സഭയില്‍ അറിയിച്ചത്.

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

English summary
vt balaram criticize mm mani controversial statement against jawaharlal nehru regarding Mahatma Gandhi's assasination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X