കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ';രൂക്ഷവിമർശനവുമായി നേതാക്കൾ

Google Oneindia Malayalam News

കൊച്ചി; കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്കെതിരെ കോൺഗ്രസ്. തൃക്കാക്കരക്കാർ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച പിടിയെ ജയിപ്പിച്ചത് കൈയ്യബദ്ധമായി പിണറായിക്ക് തോന്നുന്നത് പിടിയുടെ നാവിന്റെ ചൂടറിഞ്ഞതുകൊണ്ടാണെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി പിണറായിക്ക് തോന്നുന്നുവെങ്കിൽ താങ്കളുടെ രണ്ട് ചങ്കും, മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നില്ക്കുന്ന ശവംതീനി കഴുകന്റെതാണെന്നും രാഹുൽ വിമർശിച്ചു.

 jk-1652379091.jpg -Propertie

തൃക്കാക്കരക്കാർക്ക് പിടി തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നുവെന്നായിരുന്നു വിടി ബൽറാമിന്റെ പ്രതികരണം. ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ "സൗഭാഗ്യം" എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരുടേയും ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പ്- 'കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ?ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ.അതിനെ സാധൂകരിക്കുവാൻ വാടിയ്ക്കൽ രാമകൃഷ്ണൻ തൊട്ട് TP ചന്ദ്രശേഖരൻ വരെ എത്ര ഉദാഹരണമുണ്ട്. TPയെ അരുംകൊല ചെയ്ത ശേഷവും 'കുലംകുത്തി എന്നും കുലകുത്തി തന്നെ' എന്ന് പറഞ്ഞതടക്കം ക്രൂരമായ ആ നാവിൽ നിന്ന് വന്ന വിഷലിപ്തമായ എത്ര വാക്കുകൾ.

KM മാണി മരിച്ചപ്പോൾ പൊട്ടിച്ചിരിയോടെ പത്രക്കാരെ കണ്ടത് ജോസ്മോൻ മറന്നാലും കേരളത്തിന് മറക്കാനാകില്ല.ആ ശ്രേണിയിലെ ഒടുവിലെ നീചമായ വാക്കുകളാണ് ഇന്ന് തൃക്കാക്കരയിൽ പറഞ്ഞത്. തൃക്കാക്കരക്കാർ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച PT യെ ജയിപ്പിച്ചത് കൈയ്യബദ്ധമായി പിണറായിക്ക് തോന്നുന്നത് PT യുടെ നാവിന്റെ ചൂടറിഞ്ഞതുകൊണ്ടാണ്. പിണറായി ചെയ്ത കൊള്ളരുതായ്മകളെ പിച്ചിച്ചിന്തിയ PT മരിച്ച ശേഷവും ആ ഓർമ്മകൾ പിണറായിയെ വേട്ടയാടുന്നത് കൊണ്ട് കൂടിയാണ്.

പക്ഷേ ഒരു ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി പിണറായിക്ക് തോന്നുന്നുവെങ്കിൽ നിങ്ങളുടെ രണ്ട് ചങ്കും, മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നില്ക്കുന്ന ശവംതീനി കഴുകന്റെതാണ്.
നിങ്ങളുടെ ഈ ദുഷ്ടമനസ്സിനു തൃക്കാക്കരക്കാർ മറുപടി തരുക തന്നെ ചെയ്യും'.

വിടി ബൽറാം ഫേസ്ബുക്ക് കുറിപ്പ്-'തൃക്കാക്കരക്കാർ 2021ൽ പി.ടി. തോമസിനെ തെരഞ്ഞെടുത്തിരുന്നത് അടുത്ത അഞ്ച് വർഷത്തേക്കുള്ള അവരുടെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഒരു ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം അവിടെ സൃഷ്ടിച്ചു എന്നത് ശരിതന്നെ. 100 തികയ്ക്കാനുള്ള അവസരമായി സി പി എമ്മുകാർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതിൽ വിരോധമില്ല. അക്കാര്യത്തിൽ ജനങ്ങൾ അവരുടെ വിധിയെഴുത്ത് നടത്തട്ടെ.

എന്നാൽ അതിനെക്കുറിച്ച് "പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു" എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിന്ദ്യവും ക്രൂരവുമാണ്. തൃക്കാക്കരക്കാർക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാൽ ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ "സൗഭാഗ്യം" എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണ്!'

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

English summary
VT Balram And Rahul Mankootathil slams Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X