'മൊയന്തിന് മറുപടി ബാലരമ വാഴ': റിയാസിനെ അധിക്ഷേപിച്ച ബല്‍റാമിന് അന്‍വറിന്റെ അധിക്ഷേപം

തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച വിടി ബല്‍റാമിനെ സമാന രീതിയില്‍ അധിക്ഷേപിച്ച് പിവി അന്‍വർ എം എല്‍ എയും. റിയാസിനെ മൊയന്ത് എന്നാണ് ബല്‍റാം വിശേഷിപ്പിച്ചതെങ്കില്‍ ബല്‍റാമിനെ 'പ്രധാനവാഴ', ബാലരമ വാഴ' എന്നിങ്ങനെയാണ് അന്‍വർ വിശേഷിപ്പിക്കുന്നത്. വീണാ വിജയനെ വിവാഹം കഴിക്കും മുൻപ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായും പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, പാർലമെന്റിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. റിയാസിന്റെ സംഘടനാ പാരമ്പര്യവും അളക്കാനൊന്നും ടാലന്റ് ഹണ്ട് എന്ന നൂലിൽ കെട്ടി ഇറങ്ങിയവനൊന്നും വളർന്നിട്ടില്ലെന്നും പിവി അന്‍വർ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കൂറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആകാശത്തെ ചന്ദ്രനേ നോക്കി പട്ടികൾ കുരയ്ക്കുന്നത് കണ്ടിട്ടില്ലേ! പ്രൗഡിയോടെ നടന്ന് നീങ്ങുന്ന ആനയെ നോക്കി പട്ടികൾ കുരയ്ക്കുന്നത് കണ്ടിട്ടില്ലേ! ഇതൊക്കെ ഒന്നിച്ച് കാണണമെങ്കിൽ സോഷ്യൽ മീഡിയയിലെ പഴയ "പ്രധാനവാഴ ബാലരമയുടെ"ഐ.ഡിയിൽ പോയൊന്ന് നോക്കിയാൽ മതി. ബാലരമ നേതാവും അണികളും കുരയ്ക്കുന്നത് മുഴുവനും മുഹമ്മദ് റിയാസിനോടാണ്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏൽപ്പിച്ച പൊതുമരാമത്ത് വകുപ്പിനെ ക്രിയാത്മകമായി ചലിപ്പിക്കാനും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞ മന്ത്രിസഭാ അംഗമാണ് മുഹമ്മദ് റിയാസ്. അതിന്റെ സാക്ഷ്യപ്പെടുത്തലുകൾക്ക് അധികം എങ്ങും പോകേണ്ടതില്ല. നമ്മൾ ഓരോരുത്തരുടെയും കണ്മുന്നിൽ ഉപരിതലഗതാഗത രംഗത്തെ ഈ മുന്നേറ്റം കാണാൻ കഴിയും. കൃത്യമായ ഇടപെടലുകൾ പൊതുമരാമത്ത് വകുപ്പിൽ നടക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത തരത്തിൽ ടൂറിസം രംഗത്ത് പുരോഗതിയുണ്ട്.നേരിട്ട് ഗ്രൗണ്ടിലിറങ്ങി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ശീലം, മുഹമ്മദ് റിയാസ് എന്ന മന്ത്രിയെ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയനാക്കിയിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് നൂലിൽ കെട്ടിയിറക്കപ്പെട്ട വാഴകൾക്ക് മുന്നിൽ,പകരം വയ്ക്കാനില്ലാത്ത പൊളിറ്റിക്കൽ ഗ്രാഫും പാരമ്പര്യവും ഉയർത്തി പിടിച്ച് നിൽക്കുന്ന ഒരു പൊതുപ്രവർത്തകനാണ് റിയാസ്. എസ് എഫ് ഐ-ഡി വൈ എഫ് ഐ രംഗത്ത് കൂടി പടിപടിയായി വളർന്ന് സംഘടനാ നേതൃത്വത്തിൽ എത്തിയ ആളാണ് അദ്ദേഹം. വീണാ വിജയനെ വിവാഹം കഴിക്കും മുൻപ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായും പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, പാർലമെന്റിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. റിയാസിന്റെ സംഘടനാ പാരമ്പര്യവും അളക്കാനൊന്നും ടാലന്റ് ഹണ്ട് എന്ന നൂലിൽ കെട്ടി ഇറങ്ങിയവനൊന്നും വളർന്നിട്ടില്ല.
സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ പ്രളയകാലത്ത് വെള്ളിയാംകല്ല് റെഗുലേറ്റർ പരിസരത്ത് നിന്ന് ആട്ടിയോടിച്ചതിന് പകരമായി,ഫേയ്സ്‌ബുക്കിൽ വന്ന് പി.വി.അൻവറിനെതിരെ അന്ന് ഓരിയിട്ടവനാണ് ബാലരമ നേതാവ്. പണ്ട് മുതലേ കൂവി തോൽപ്പിക്കാൻ ശ്രമിച്ചാണ് ശീലം. തൽക്കാലം പ്രതിപക്ഷത്തുള്ള ഒരാൾക്കും റിയാസിന്റെ യോഗ്യത അളക്കാനുള്ള അർഹതയില്ല. അപ്പോളാണ് ജനങ്ങൾ വീട്ടിലിരുത്തിയ,റിയാസിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലാത്ത,പഴയ"ബാലരമ വാഴ"നട്ടെല്ലും തപ്പി ഇറങ്ങിയിരിക്കുന്നത്!












Click it and Unblock the Notifications