പാവങ്ങളുടെ പടത്തലവൻ ഉമ്മൻചാണ്ടിയെന്ന് വിടി ബൽറാം! സിപിഎമ്മിന്റെ ഗുണ്ടായിസത്തെ പേടിച്ച് പിന്മാറില്ല..

  • Posted By: Desk
Subscribe to Oneindia Malayalam

പാലക്കാട്: സിപിഎമ്മിന്റെ ഗുണ്ടായിസത്തെ പേടിച്ച് പിൻമാറില്ലെന്നും, ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും വിടി ബൽറാം എംഎൽഎ. കൂറ്റനാട്ടെ സിപിഎം ആക്രമണത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിടി ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്.

ജോയ് ആലുക്കാസ് ജ്വല്ലറികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്! വൻ നികുതിവെട്ടിപ്പ് നടന്നതായി സംശയം...

ഷക്കീലയുടെ മൃതദേഹം തിടുക്കത്തിൽ കബറടക്കി! ഇനി പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി... പോസ്റ്റ്മോർട്ടം നിർബന്ധമെന്ന് പോലീസ്.. ചെന്നിത്തല ഇടപെട്ടിട്ടും പരിഹാരമായില്ല...

കോൺഗ്രസ് പ്രവർത്തകർക്കെതിരായ നിരന്തര ആക്ഷേപങ്ങൾക്ക് മറുപടിയായി അവർക്ക് മനസിലാകുന്ന അതേഭാഷയിൽ മറുപടി നൽകി എന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എകെജിക്കെതിരായ പരാമർശത്തെ തുടർന്നാണ് വിടി ബൽറാമിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധമുയർത്തിയത്. കൂറ്റനാട് സ്വകാര്യ പരിപാടിക്കെത്തിയ എംഎൽഎയ്ക്ക് നേരെ കല്ലേറും ചീമുട്ടയേറുമുണ്ടായി. ഇതോടെ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

കൂറ്റനാട്...

കൂറ്റനാട്...

കൂറ്റനാടുണ്ടായ സംഘർഷത്തിന് പിന്നാലെ പാർട്ടി പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിടി ബൽറാം തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് പറഞ്ഞാണ് വിടി ബൽറാം പ്രസംഗം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഐഎൻസി സൈബർ ഫോഴ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് വിടി ബൽറാം പ്രസംഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇങ്ങനെ...

ഇങ്ങനെ...

വിടി ബൽറാം നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:- അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ചിലർക്ക് എന്റെ അഭിപ്രായത്തോട് യോജിക്കാം, ചിലർക്ക് വിയോജിപ്പുമുണ്ടാകും. ഞാൻ അങ്ങനെയൊരു അഭിപ്രായം പറയാനുണ്ടായ സാഹചര്യം എല്ലാവർക്കുമറിയാം.

കുട്ടിസഖാക്കൾ...

കുട്ടിസഖാക്കൾ...

കോൺഗ്രസ് നേതാക്കൾക്ക് എതിരെ അവർ നിരന്തരം വ്യക്തിഹത്യകൾ തുടരുകയാണ്. കുട്ടിസഖാക്കൾ മുതൽ സൈബർ പോരാളികൾ വരെ അതിൽ ഭാഗമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും ആക്ഷേപം ചൊരിയുന്നു. നെഹ്റു കുടുംബവും പത്ത് വർഷം രാജ്യത്തെ നയിച്ച മൻമോഹൻ സിങും അതിന് ഇരയാകുന്നു.

അതേഭാഷയിൽ മറുപടി...

അതേഭാഷയിൽ മറുപടി...

ഇപ്പോൾ നമ്മൾ നേരിട്ട് കാണുന്ന ഒരു പാവങ്ങളുടെ പടത്തവലൻ ഉണ്ടെങ്കിൽ അത് ഉമ്മൻചാണ്ടിയാണ്. അദ്ദേഹം പോലും വ്യക്തിഹത്യയ്ക്ക് ഇരയാവുകയാണ്. ഈ നിരന്തര ആക്ഷേപങ്ങൾക്ക് മറുപടിയായി അവർക്ക് മനസിലാകുന്ന അതേഭാഷയിൽ മറുപടി കൊടുത്തു എന്നേയുള്ളു. അതിനാൽ അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല.

നിർദേശങ്ങൾ...

നിർദേശങ്ങൾ...

എന്നെ തിരഞ്ഞെടുത്ത ജനങ്ങൾക്കും പാർട്ടിക്കും ഒക്കെ എനിക്ക് നിർദേശങ്ങൾ നൽകാം. പക്ഷേ, സിപിഎമ്മിന്റെ ഗുണ്ടായിസത്തെ പേടിച്ച് പിന്മാറില്ല. ഒറ്റക്കെട്ടായി നമ്മൾ മുന്നോട്ടുപോകും. ജനാധിപത്യത്തിന്റെ പാതയിൽ അവരുടെ അക്രമങ്ങളെ നമുക്ക് ചെറുക്കാൻ കഴിയും.

അസഹിഷ്ണുത...

അസഹിഷ്ണുത...

തൃത്താലയിൽ കോൺഗ്രസ് ജയിച്ചപ്പോൾ തുടങ്ങിയ അസഹിഷ്ണുതയാണിത്. ഇതൊന്നും വകവെച്ച് കൊടുക്കാനാകില്ല. കേരളത്തിന്റെ പൊതുസമൂഹം തൃത്താലയിലേക്ക് കണ്ണുംകാതും തുറന്ന് നോക്കിയിരിക്കുകയാണ്. അതുകൊണ്ട് കരുതലോടെ നീങ്ങണമെന്നും, സിപിഎമ്മിനെയും ഗോപാലസേനക്കാരെയും ജനാധിപത്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ തികച്ചും സമാധാനപരമായി പ്രതികരിക്കണമെന്നും വിടി ബൽറാം കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
vt balram mla talking to congress workers in kootanadu.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്