പുന്നാര മോനേ 'എമ്പോക്കി' യില്‍കലിപ്പ് തീരാതെ വിടി ബല്‍റാം... അശോകന്‍ ചെരുവിലിന് ചുട്ട മറുപടി
പ്രളയക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് 'പക്ഷെ' പോസ്റ്റിലൂടെയാണ് വിടി ബല്‍റാം പ്രതികരിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ബല്‍റാമിന്‍റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ എമ്പോക്കിയെന്ന് വിളിച്ച് ഒരു അധ്യാപകന്‍ പോസ്റ്റിട്ടത് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ബല്‍റാമിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്രയും നിലവാരമില്ലാത്ത ഒരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്ന് വിടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

'പക്ഷേ' പോസ്റ്റ്
ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം ഘടുക്കളായി നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. എന്നാല്‍ ശമ്പളം നല്‍കാമെന്നും പക്ഷേ കുറേ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നുമായിരുന്നു വിടി ബല്‍റാം പോസ്റ്റ് ഇട്ടത്.

എമ്പോക്കി
എന്നാല്‍ ഈ പോസ്റ്റിന് താഴെ ഒരു അധ്യാപകന്‍ കമന്‍റിട്ടു. പുന്നാര മോനെ എമ്പോക്കിയെന്നായിരുന്നു അധ്യാപകന്‍റെ കമന്‍റ്. ഈ കമന്‍റ് അശോകന്‍ ചെരുവില്‍ ലൈക്കടിച്ചതോടെയാണ് വിടി ബല്‍റാം അശോകനെതിരെ രംഗത്തെത്തിയത്.

ജനപ്രതിനിധിയെ
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു അധ്യാപകന്‍ ഒരു ജനപ്രതിനിധിയെ പരസ്യമായി അവഹേളിക്കുന്നതിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിങ്ങളൊക്കെ എന്ത് സാംസ്കാരിക പ്രവര്‍ത്തകരാണെന്നായിരുന്നു തന്‍റെ ഫേസ്ബുക്ക് ഫ്രണ്ട് കൂടിയായ അശോകന്‍ ചരുവിലിനോട് ബല്‍റാം ചാറ്റ് ബോക്സിലൂടെ ചോദിച്ചത്.

തെറ്റില്ല
എന്നാല്‍ 'നീ എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നായിരുന്നു ചരുവില്‍ മറുപടി കൊടുത്തത്. കൂടാതെ ആ അധ്യാപകന്‍റെ കമന്‍റിന് 85 മാര്‍ക്കും എ പ്ലസ് ഗ്രേജ് നല്‍കുന്നുവെന്നും അശോകന്‍ ചാറ്റില്‍ മറുപടി കൊടുത്തു..

മറുപടി
ഇതോടെ അധ്യാപകന്‍ ഉപയോഗിച്ച അതേ വാക്ക് ഉപയോഗിച്ച് 'ശരി പുന്നാര എമ്പോക്കി അശോക എന്ന് മറുപടി കൊടുത്ത വിടി ചരുവിലുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായും ചാറ്റില്‍ പറഞ്ഞു.

ചാറ്റ് ഫേസ്ബുക്കിലിട്ടു
എന്നാല്‍ ഇരുവരും നടത്തിയ ചാറ്റ് അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചു. വി.ടി.ബാലറാം തന്നെ അധിക്ഷേപിച്ചതിന്റെ സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നുവെന്നും
അദ്ദേഹത്തെ വിമർശിക്കുകയും "നീ" എന്ന് അഭിസംബോധന നടത്തുകയും ചെയ്ത തൃത്താലയിലെ ഒരു വോട്ടറുടെ കമന്റിന് ഞാൻ ലൈക്ക് ചെയ്തതാണത്രെ പ്രകോപനം എന്നും ചെരുവില്‍ കുറിച്ചു

പ്രതീക്ഷ ഉണ്ടായിരുന്നു
കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും മാന്യമായ പെരുമാറ്റം മാത്രമേ നാളിതുവരെ ഉണ്ടായിട്ടുളളൂവെന്നും
സത്യത്തിൽ യുവാവായ പൊതുപ്രവർത്തകനിൽ ആദ്യകാലത്ത് തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പതനത്തിൽ ഞാൻ അങ്ങേയറ്റം സഹതപിക്കുന്നുവെന്നും അശോകന്‍ കുറിച്ചു. ഇതോടെയാണ് അശോകനെതിരെ വീണ്ടും എഫ്ബി പോസ്റ്റുമായി വിടി ബല്‍റാം രംഗത്തെത്തിയത്.വിടിയുടെ പോസ്റ്റ് ഇങ്ങനെ

വലിയ നുണയന്‍
എന്ത് വലിയ നുണയനാണ് സിപിഎം സാംസ്ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകൻ ചരുവിൽ എന്നയാൾ! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാൾ ഒരു സ്ക്രീൻ ഷോട്ട് സ്വന്തം വാളിൽ ഇട്ട് രോധിക്കുന്നത്!

എമ്പോക്കി
എന്റെ വാളിൽ സർക്കാർ സ്കൂൾ അധ്യാപകനായ ഒരാൾ വന്ന് ''പുന്നാര മോനേ", "എമ്പോക്കി" എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോൾ അതിലെ ഔചിത്യമാണ് ദീർഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്സിൽ ചോദിച്ചത്. ലൈക് എന്നത് പൂർണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം.

വ്യക്തിബന്ധം
വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്ക്കാരിക നായകൻ നൽകിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാർത്ഥ സ്ക്രീൻ ഷോട്ടിൽ ഉള്ളത്. "നീ" എന്നതൊഴിച്ചാൽ ആ സർക്കാർ സ്കൂൾ അധ്യാപകൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാൾ 95 മാർക്കും എ പ്ലസ് ഗ്രേഡും നൽകുമത്രേ. സാംസ്ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്.

അവസാനിപ്പിക്കുന്നു
എന്നാൽപ്പിന്നെ ഇയാൾക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകൾ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്റെ പേരിൽ നിലവാര സർട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications