കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങടെ പാര്‍ട്ടി, ഞങ്ങടെ സര്‍ക്കാര്‍ എന്നാണെങ്കില്‍ ഒന്നും പറയാനില്ല, ഇപിക്കെതിരെ വിടി ബല്‍റാം

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് വിദഗ്ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചത്. ആഗസ്ത് 19 നായിരുന്നു യാത്ര തിരുമാനിച്ചിരുന്നതെങ്കിലും പ്രളയക്കെടുതിക്കിടെ അദ്ദേഹം ചികിത്സ നീട്ടിവെയ്ക്കുകയായിരുന്നു. എന്നാല്‍ സാഹചര്യം നിയന്ത്രണവിധേയമായതോടെ അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ മുഖ്യമന്ത്രി യാത്ര തിരിച്ചത് കടുത്ത ആശങ്കയാണ് സൃഷ്ടിരിക്കുന്നത്. പ്രത്യേകിച്ച് ചുമതല ആര്‍ക്കും നല്‍കാതെയാണ് അദ്ദേഹം പോയിരിക്കുന്നത്. അതേസമയം മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിക്കുമെന്നാണ് വിവരം. എന്നാല്‍ ഇപിയെ ചുമതലയേല്‍പ്പിച്ച നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് വിടിയുടെ വിമര്‍ശനം.

അമേരിക്കയിലേക്ക്

അമേരിക്കയിലേക്ക്

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിക്ക് എന്ത് അസുഖമാണെന്ന് ഇതുവരെ വ്യക്തമല്ല. മൂന്നാഴ്ച കഴിഞ്ഞേ ഇനി അദ്ദേഹം മടങ്ങി വരികയുള്ളൂ എന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല.

മുഖ്യമന്ത്രി തന്നെ

മുഖ്യമന്ത്രി തന്നെ

ദീര്‍ഘനാള്‍ മാറി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മറ്റാര്‍ക്കെങ്കിലും ചുമതല ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ പിണറായി വിജയന്‍ മറ്റാര്‍ക്കും പ്രത്യേകമായി ചുമതല നല്‍കിയിട്ടില്ല.

അമേരിക്കയില്‍ വെച്ച്

അമേരിക്കയില്‍ വെച്ച്

മുഖ്യമന്ത്രി തന്നെ അമേരിക്കയില്‍ വെച്ച് ഇഫയല്‍ സംവിധാനം വഴി ഫയലുകള്‍ എല്ലാ കൈകാര്യം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ഇപി ജയരാജന്‍ പറഞ്ഞത്.

ചുമതല

ചുമതല

ഓരോ ജില്ലകളുടെ ചുമതലകള്‍ ഓരോ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

സബ് കമ്മിറ്റി

സബ് കമ്മിറ്റി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനായി മന്ത്രിസഭ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ സബ് കമ്മിറ്റിയാകും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

അധ്യക്ഷന്‍

അധ്യക്ഷന്‍

അതേസമയം മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷന്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും അദ്ദേഹത്തിനാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഇപിയെ ചുമതല ഏല്‍പ്പിക്കാനുള്ള തിരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം.

വിമര്‍ശനം

വിമര്‍ശനം

നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതല കൈമാറാന്‍ കണ്ടെത്തിയ വ്യക്തി യോഗ്യനല്ലെന്ന് വിടി ബല്‍റാം എംഎല്‍എ കുറ്റപ്പെടുത്തി. വിടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഭരണപരിചയം

ഭരണപരിചയം

നൂറ് ദിവസം പോലും തികച്ച് ഭരണപരിചയം ഇല്ലാത്ത, ഉള്ള പരിചയമാണെങ്കിൽ അത്ര അഭിമാനകരമല്ലാത്ത, ഒരാൾക്ക് തന്നെ ഇത്ര നിർണ്ണായക സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല നൽകിയതിലെ ഔചിത്യക്കുറവ് സിപിഎമ്മിന് മനസ്സിലാവാത്തതാണോ?

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

അത്രക്കും ടാലന്റ് ഡെഫിസിറ്റ് ഈ മന്ത്രിസഭക്കുണ്ടെന്ന് വിമർശകർ പോലും പറയുമെന്ന് കരുതുന്നില്ല. ഞങ്ങടെ പാർട്ടി, ഞങ്ങടെ സർക്കാർ, ഞങ്ങൾക്കിഷ്ടമുള്ളത് ഞങ്ങൾ തീരുമാനിക്കും എന്നാണ് നിലപാടെങ്കിൽ പിന്നെ ഒന്നും പറയാനില്ല

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
vt balrams facebook post against e p jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X