മോഹന്‍ലാല്‍ സിനിമകളില്‍ ഹിന്ദുത്വരാഷ്ട്രീയം; തുറന്നടിച്ച് വിടി ബല്‍റാം, കീഴാള പുച്ഛം!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ജാതി സംവരണത്തിനെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ച പശ്ചാത്തലത്തില്‍ അതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം. ജാതി സംവരണത്തിന്റെ യുക്തിയും അനിവാര്യതയും സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക കാമ്പയിന്‍ നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സംവരണ വിരുദ്ധത ഒളിപ്പിച്ചു കടത്തി പൊതുമണ്ഡലത്തില്‍ പുതിയ ചിന്ത ജനിപ്പിക്കുന്നതിന് വ്യത്യസ്ത മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകളില്‍ പോലും ഹിന്ദുത്വരാഷ്ട്രീയം ഒളിച്ചുകടത്തപ്പെട്ടിട്ടുണ്ട്.

പോപുലര്‍ മീഡിയയിലൂടെ ചെയ്യുന്നത്

മോഹന്‍ലാല്‍ സിനമകള്‍ ഉള്‍പ്പെടെയുള്ള പോപുലര്‍ മീഡിയയിലൂടെ ഹിന്ദുത്വരാഷ്ട്രീയം, സംവരണ വിരുദ്ധത, കീഴാള പുച്ഛം എന്നിവ ഒരുമിച്ചാണ് കടത്തപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ വ്യക്തമായ പ്രചാരണം വേണമെന്നും ബല്‍റാം പറയുന്നു.

ഇത്തരക്കാര്‍ സംഘപരിവാറിനൊപ്പം

ജാതി സംവരണം എന്തിനെന്ന് മനസിലാവാത്തവരുടെയും അതിന് പകരം സാമ്പത്തിക സംവരണം വാദിക്കുന്നവരുടെയും സ്ഥാനം സംഘപരിവാറിനൊപ്പമായിരിക്കും. ഇന്നല്ലെങ്കില്‍ നാളെ അക്കാര്യം പരസ്യമാകും. ചരിത്ര ബോധമാണ് ഫാഷിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്നും ബല്‍റാം കുറിക്കുന്നു.

പ്രചാരണം നടത്തണം

കോണ്‍ഗ്രസിന്റേതടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ജാതി സംവരണത്തിന് വേണ്ടി പ്രചാരണം നടത്തണം. അതിന് പകരം സാമ്പത്തിക സംവരണം വേണമെന്ന് വാദിക്കുന്നവരോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കണം. ജാതി സംവരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി നല്‍കണമെന്നം ബല്‍റാം പറഞ്ഞു.

ഒരേയൊരു കാമ്പയില്‍ ഇതാവണം

ഒരു പക്ഷേ അടുത്ത കുറച്ച് കാലത്തേക്കുള്ള ഒരേയൊരു കാമ്പയില്‍ ഇതാവണം. ജാതി സംവരണത്തിന്റെ അനിവാര്യതയും ലോജിക്കും അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഫേസ്ബുക്കില്‍ പറയുന്നു.

നേതാക്കള്‍ക്കും അറിയില്ല

ഉയര്‍ന്ന നേതാക്കള്‍ പോലും പലപ്പോഴും ജാതി സംവരണത്തെ അനുകൂലിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്. അല്ലാതെ അതിന്റെ യുക്തി മനസിലായിട്ടല്ല. ഇക്കാര്യം പലരോടും സംസാരിച്ചപ്പോള്‍ തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞു.

ക്ഷേത്രങ്ങളുടെ വരുമാനം

ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്ന പ്രചാരണമാണ് സംഘപരിവാറിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിപ്പിച്ചത്. അതിന് ശേഷം മറ്റൊരു കാരണം ജാതി സംവരണ വിരുദ്ധതയുടേതാണെന്നും ബല്‍റാം പറഞ്ഞു.

English summary
VT Belram MLA Attacked Mohanlal Cinema and behined its Hindutwa Politics.
Please Wait while comments are loading...