പാലക്കാട് സഹോദരികളുടെ മരണം; പ്രതിയുടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍
പാലക്കാട്: വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. പ്രതികളില്‍ ഒരാളുടെ മൊബൈലില്‍നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന സൂചന ബലപ്പെടുകയാണ്.
കേസില്‍ അഞ്ചുപേര്‍ പ്രതികളായുണ്ടെന്ന് നിഗമനം. നാലുപേരെ ഇതുവരെയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. ബന്ധുവിനെയും അയല്‍വാസികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനാണ് പ്രതികളിലൊരാള്‍.

ഇയാള്‍ മൂത്തകുട്ടിയായ ഹൃതികയെ പീഡിപ്പിച്ചതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ താക്കീതു ചെയ്തിരുന്നുവെന്നും അമ്മ ഭാഗ്യം പറഞ്ഞിരുന്നു. ഇതിനുശേഷമാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. മരിച്ച കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായതായി വ്യക്തമായിരുന്നു. പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായാണ് വിവരം.
ശെല്‍വപുരം ഷാജി ഭാഗ്യം ദമ്പതികളുടെ മക്കള്‍ പതിനൊന്നു വയസുകാരി ഹൃതിക ജനുവരി 12നും 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയ സഹോദരി ഒന്‍പതുവയസുളള ശരണ്യയുമാണ് മരിച്ചത്. രണ്ടു പേരും വീടിനുളളില്‍ ഒരേസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂന്നടി മാത്രം ഉയരമുള്ള ശരണ്യയെ എട്ടരയടി ഉയരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംശയം ബലപ്പെടുത്തിയത്.












Click it and Unblock the Notifications