കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം; രാഷ്ട്രീയവും, നിലപാടും പറഞ്ഞ് നടി പ്രിയങ്ക അനൂപ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഓര്‍മ്മകളും രാഷ്ട്രീയവും പങ്കുവെച്ച് നടി പ്രിയങ്ക അനൂപ്. തിരഞ്ഞെടുപ്പിനെ വളരെ വാശിയോടെ തന്നെ കാണുന്ന ഒരാള് താനെന്നും സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ തിരഞ്ഞെടുപ്പുകള്‍ വേണമെന്നും നടി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. പോരായ്മകള്‍ തരണം ചെയ്ത് മുന്നോട്ട് പോവുന്ന പുതിയ ആളുകള്‍ക്ക് വേണ്ടി നമ്മള്‍ കാത്തിരിക്കണം. സ്കൂള്‍-കോളേജ് കാലയളവില്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത പരിചയമൊന്നുമില്ലെന്നും നടി തുറന്ന് പറയുന്നു.

നടി പ്രിയങ്ക അനൂപ്

നടി പ്രിയങ്ക അനൂപ്

ഒരു പാര്‍ട്ടിയുടെ പേരൊന്നും ഇപ്പോള്‍ പറയുന്നില്ല. ഏതാണ് പാര്‍ട്ടി എന്നുള്ളത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. അത് വെളിപ്പെടുത്തേണ്ട സമയത്ത് അതിന്‍റേതായ രീതിയില്‍ ഞാന്‍ വെളിപ്പെടുത്തുമെന്നും താരം തമാശ രൂപേണ പറയുന്നു. എനിക്കിപ്പോള്‍ പാര്‍ട്ടിയൊന്നും ഇല്ല. ജനങ്ങളെ സ്നേഹിക്കുന്ന പാര്‍ട്ടിയാണ് എന്‍റെതെന്നും പ്രിയങ്ക അനൂപ് തുടര്‍ന്ന് പറയുന്നു.

നല്ല പാര്‍ട്ടിയും നല്ല തീരുമാനവും

നല്ല പാര്‍ട്ടിയും നല്ല തീരുമാനവും

എന്‍റെ മനസ്സില്‍ എനിക്കൊരു നല്ല പാര്‍ട്ടിയും നല്ല തീരുമാനവും ഉണ്ട്. ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ പഠിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ പോര എന്ന തീരുമാനം എനിക്കുണ്ട്. ജനങ്ങളുടെ ഒപ്പം നില്‍ക്കണം. പ്രതീക്ഷകള്‍ തന്ന് നമ്മള്‍ ജയിപ്പിച്ച് വിട്ടിട്ടും ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാവുന്നത്.

അത്തരത്തിലും കുറെയാളുകള്‍

അത്തരത്തിലും കുറെയാളുകള്‍

അത്തരത്തിലും കുറെ ആളുകള്‍ ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട് ഒരോ സ്ഥാനത്ത് എത്തിയാല്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുക എന്നതാണ് കടമ. എന്നാല്‍ പലരും അത് ചെയ്യുന്നില്ല എന്നതാണ് എന്‍റെ അഭിപ്രായം. തങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തില്‍ 5 വര്‍ഷമായി ഞാനാണ് സെക്രട്ടറി. അവിടെ എന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

പ്രയോജനം ജനങ്ങള്‍ക്ക്

പ്രയോജനം ജനങ്ങള്‍ക്ക്

എന്നോട് ദേഷ്യം ഉള്ളവര്‍ ആയാലും ഇഷ്ടം ഉള്ളവര്‍ ആയാലും അവരുടെ ആവശ്യങ്ങള്‍ ഞാന്‍ നിറവേറ്റി കൊടുക്കാറുണ്ട്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അത്തരത്തില്‍ തിരഞ്ഞെടുപ്പില്‍ കൂടി ജനങ്ങള്‍ നമുക്കൊരു സ്ഥാനം നല്‍കുമ്പോള്‍ അതിന്‍റെ പ്രയോജനം ജനങ്ങള്‍ക്ക് തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിവ് വേണം. ജയിച്ചിട്ടും പലരും ജനങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പോലും ചെയ്തു കൊടുക്കുന്നില്ല.

നിലവിലെ കൗണ്‍സിലര്‍

നിലവിലെ കൗണ്‍സിലര്‍

പലകാര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന ആളാണ് ഞാന്‍. സിനിമ-സീരിയിലുകളില്‍ അഭിനയിക്കുന്നതിനാല്‍ കുറച്ചെങ്കിലും ആളുകള്‍ക്ക് അറിയാം. എന്നാല്‍ പോലും എനിക്ക് നീതി കിട്ടുന്നില്ല. അപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്താവും. നിലവിലെ കൗണ്‍സിലര്‍ ഇവിടുത്തെ റോഡിന്‍റെ പ്രശ്നങ്ങള്‍ അടക്കം പരിഹരിക്കാം എന്ന് പറഞ്ഞിരുന്നു. നമുക്ക് സമയത്തിനാണ് വില. മഴക്ക് മുമ്പായിരുന്നു ചെയ്ത് കിട്ടേണ്ടത്. എന്നാല്‍ പല കാര്യങ്ങള്‍ പറഞ്ഞ് നീണ്ടു പോയി.

കളക്ടറുടെ അടുത്ത്

കളക്ടറുടെ അടുത്ത്

ഈ ആവശ്യവുമായി കളക്ടറുടെ അടുത്ത് വരെ പോയ ആളാണ് ഞാന്‍. എന്നിട്ടും എനിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ല. എന്‍റെ ഒരാളുടെ കാര്യമല്ല ഞാന്‍ പറയുന്നത്. ഇവിടെയുള്ളവരുടെ പ്രതിനിധിയായാണ് ഞാന്‍ പോയത്. ഇപ്പോഴും റോഡും കനാലും ശരിയായിട്ടില്ല. ഒരു ദിവസം കൊണ്ട് ചെയ്യാവുന്ന കാര്യമേ ഇതൊക്കെയുള്ളുവെന്നും നടി പറയുന്നു.

കോണ്‍ഗ്രസ് ആണെങ്കിലും

കോണ്‍ഗ്രസ് ആണെങ്കിലും

നിലവിലെ വാര്‍ഡ് കൗണ്‍സിലര്‍ കോണ്‍ഗ്രസ് ആണെങ്കിലും അവരൊന്നും ചെയ്തില്ല എന്ന് കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. അവരുടെ പല കാരണങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ വ്യക്തിപരമായ ഈ സമീപനങ്ങളില്‍ ഞാന്‍ സംതൃപ്തയല്ല. ഞാനടക്കം പലരും ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഒന്നും നടന്നില്ല. ചെയ്യാന്‍ കഴിയുന്ന സാധ്യതകളെ ഇവിടെയുള്ളുവെന്നും അദ്ദേഹം പറയുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍

ഈ തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാഗ്ദാനം ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങാറുണ്ടായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ നിന്നൂടെ എന്ന ചോദ്യം ഉയരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഒരു ഫീല്‍ഡില്‍ നിക്കുന്ന ആളാണെന്നതിനാല്‍ ചാടിപ്പുറപ്പെടാന്‍ കഴിയില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം ഉണ്ട്. കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് താല്‍പര്യം ഉണ്ട്. എന്‍റെ അച്ഛന്‍ നല്ല രാഷ്ട്രീയക്കാരനായിരുന്നു. മത്സരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് ഞാന്‍ നടക്കുന്നില്ല. മത്സരിച്ച് ജയിച്ച് വല്യ ആളായി നടക്കാനല്ല എനിക്ക് ആഗ്രഹം. കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാനാണ് തന്‍റെ ആഗ്രഹമെന്നും താരം വ്യക്തമാക്കുന്നു.

പ്രളയം വന്നപ്പോള്‍

പ്രളയം വന്നപ്പോള്‍


പ്രളയം വന്നപ്പോള്‍ ദുരിതം അനുഭവിച്ച എത്രയാളുകള്‍ ഉണ്ട്. അവരില്‍ പലര്‍ക്കും ഇപ്പോഴും നീതി കിട്ടിയില്ല. ആരുടേയും ഭരണത്തെ കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. ഇന്ന പാര്‍ട്ടി ചെയ്തില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. വ്യക്തികള്‍ എന്ന നിലയ്ക്ക് ചെയ്യാമായിരുന്നു. വ്യക്തികളോട് സ്നേഹമുണ്ടെങ്കിലും പാര്‍ട്ടി നോക്കി മാത്രമെ എത്ര അടുത്ത ആളാണെങ്കിലും വോട്ട് ചെയ്യാറുണ്ടായിരുന്നു.

English summary
Wants to contest assembly elections; Actress Priyanka Anoop speaks openly about politics and stance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X