• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് ബോർഡ് നിയമന വിഷയം: സർക്കാരിന് തുറന്ന മനസ്; ചർച്ചയിലൂടെ ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വിഷയം സംബന്ധിച്ച് മുസ്ലിം സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗ്യരായ വ്യക്തികളെ നിയമിക്കാൻ ആവശ്യമായ സംവിധാനം തയ്യാറാക്കും. വഖഫ് ബോർഡ് നിയമന വിഷയം സംബന്ധിച്ച് മുസ്ലിം സമുദായ നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസ്സാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടണം എന്ന ആവശ്യം ആദ്യം ഉയർന്നു വന്ന ഘട്ടങ്ങളിൽ ഒന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19 - ന് വഖഫ് ബോർഡ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലായിരുന്നു പിഎസ്സി വഴി നിയമനം നടത്തണം എന്ന തീരുമാനം ഉണ്ടായത്.

എന്നാൽ നടന്ന യോഗത്തിലോ തുടർന്നുള്ള സമയത്തോ എടുത്ത തീരുമാനത്തിൽ എതിർ അഭിപ്രായം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, വിഷയത്തിൽ ഗവർണർ ഒപ്പുവച്ച് നിയമം വന്ന ശേഷം ആയിരുന്നു നിയമനം പിഎസ്സിക്ക് വിടണം എന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നു വന്നത്. സബ്ജക്റ്റ് കമ്മറ്റി ഈ വിഷയം പരിഗണിച്ചു. ഇതിന് പിന്നാലെ നിയമസഭയിലും വിഷയം ചർച്ചയായി. ഈ വേളകളിൽ ഒന്നും പിഎസ്സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ, മുംസ്ലീം സംഘടനാ നേതാക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ യോഗത്തിൽ അറിയിച്ചു. മന്ത്രി വി അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ വിപി ജോയ്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേരള മുസ്‌ളീം ജമാഅത്തിനെ പ്രതിനിധീകരിച്ച് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, എ സെയ്ഫുദ്ദീൻ ഹാജി, സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയിൽ നിന്ന് വടക്കോട്ട് മൊയ്തീൻകുട്ടി ഫൈസി, മോയിൻകുട്ടി മാസ്റ്റർ, കേരള മുസ്‌ളീം ജമാഅത്ത് ഫെഡറേഷനെ പ്രതിനിധീകരിച്ച് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കേരള നദു വത്തുൽ മുജാഹിദീനെ പ്രതിനിധീകരിച്ച് ടി പി അബ്ദുല്ല കോയ മദിനി, ഡോ ഹുസ്സയിൻ മടവൂർ, വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷനിൽ നിന്ന് ടി കെ അഷ്‌റഫ്, ഡോ നഫീസ്, മർകസുദ്ദഅ്‌വയിൽ നിന്ന് ഡോ ഐ പി അബ്ദുൽ സലാം, എൻ എം അബ്ദുൽ ജലീൽ, മുസ്‌ളീം എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിന്ന് ഡോ പി എ ഫസൽ ഗഫൂർ, പ്രൊഫ. കടവനാട് മുഹമ്മദ്, മുസ്‌ളീം സർവീസ് സൊസൈറ്റിയിൽ നിന്ന് ഡോ ഇ മുഹമ്മദ് ഷരീഫ്, അഹമ്മദ് കുഞ്ഞ്, കേരള മുസ്‌ളീം ജമ അത്ത് കൗൺസിലിനെ പ്രതിനിധീകരിച്ച് കെ എം ഹാരിസ്, കരമന ബയാർ, തബ്‌ളീഗ് ജമാഅത്തിനെ പ്രതിനിധീകരിച്ച് സെയ്ദുൽ ആബിദീൻ കെ പി, ഹാരിഫ് ഹാജി, എം ഇ സി എ (മെക്ക) യിൽ നിന്ന് എ ഐ മുബീൻ, പ്രൊഫ ഇ അബ്ദുൽ റഷീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, വഖ്ഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. വഖഫ് നിയമനങ്ങൾ പി എസ്‍ സിക്ക് വിടാനുള്ള തീരുമാനത്തിൽ വിശദമായ ചർച്ച നടത്തും. ഇതിന് ശേഷം മാത്രമേ നിയമനങ്ങൾ നടപ്പാക്കൂ എന്ന് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെ തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം നടത്തുമെന്ന് ലീഗ് അറിയിക്കുകയായിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത് എത്തിയിരുന്നു. നിയമസഭയിൽ മന്ത്രി വി.അബ്ദുറഹ്‌മാൻ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണ്. മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് തങ്ങൾ ആവിശ്യപ്പെട്ടിരുന്നു.

പോൺ വീഡിയോയില്‍ കണ്ടത് ഭാര്യയെയാണോ? ചെറിയ സംശയം; ഭാര്യയുടെ ജീവനെടുത്ത് ഭര്‍ത്താവ്പോൺ വീഡിയോയില്‍ കണ്ടത് ഭാര്യയെയാണോ? ചെറിയ സംശയം; ഭാര്യയുടെ ജീവനെടുത്ത് ഭര്‍ത്താവ്

സമസ്ത അടക്കമുള്ള മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എന്നിട്ട് മാത്രം വിഷയത്തിൽ തീരുമാനം എന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിൽ എല്ലാവരുടെയും അഭിപ്രായം തേടും. എന്നിട്ട് അന്തിമ തീരുമാനമെടുക്കും. ഇത്തരത്തിലാണ് അന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പെന്ന് തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെയും ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും തങ്ങൾ പറഞ്ഞിരുന്നു.

Recommended Video

cmsvideo
  ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam
  English summary
  waqf appointment; chief minister pinarayi vijayan reacted to over this matter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X