മോദി കാണാതിരുന്ന ആലപ്പുഴയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം! ലോകത്തെ 5 നഗരങ്ങളിൽ കിഴക്കിന്റെ വെനീസും

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ആലപ്പുഴക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം, ലോകത്തെ 5 നഗരങ്ങളിലൊന്ന് | Oneindia Malayalam

  ആലപ്പുഴ: കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയെ തേടി ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ഖരമാലിന്യ സംസ്കരണത്തിലും മലിനീകരണ നിയന്ത്രണത്തിലും മുന്നിൽ നിൽക്കുന്ന അഞ്ച് നഗരങ്ങളിലൊന്നായാണ് ആലപ്പുഴയെ തിരഞ്ഞെടുത്തിരിക്കുന്നത്. ആലപ്പുഴയ്ക്കൊപ്പം ഒസാക്ക(ജപ്പാൻ), ജുബ്ൽജാന(സ്ലൊവേനിയ), പെനാങ്(മലേഷ്യ), കാജിക്ക്(കൊളംബിയ) എന്നിവയാണ് പട്ടികയിലിടം നേടിയ മറ്റു നഗരങ്ങൾ.

  ചോരചെങ്കൊടി കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചു! കോൺഗ്രസുകാരനെ സിപിഎം പ്രവർത്തകർ പഞ്ഞിക്കിട്ടു...

  ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...

  ശുചിത്വഭാരത ലക്ഷ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച സ്വച്ഛ് ഭാരത് പദ്ധതിയിൽ ആലപ്പുഴയെ മാതൃകയാക്കണമെന്നും ഐക്യരാഷ്ട്ര സഭ നിർദേശിച്ചു. മാലിന്യ സംസ്കരണത്തിനായി മോദി മറ്റു മാതൃക തേടി പോകേണ്ടെന്നും, ആലപ്പുഴയാണ് മികച്ച മാതൃകയെന്നും ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

  2014 മുതൽ....

  2014 മുതൽ....

  കഴിഞ്ഞ വർഷം വരെ ചീഞ്ഞുനാറുന്ന നഗരമായിരുന്നു ആലപ്പുഴ. നഗരത്തിലെങ്ങും മാലിന്യക്കൂമ്പാരങ്ങൾ, ഇതുകാരണമുണ്ടാകുന്ന അസുഖങ്ങൾ വേറെയും. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നഗരത്തിലെ മാലിന്യനിക്ഷേപ കേന്ദ്രം 2014ൽ അടച്ചുപൂട്ടിയതോടെയാണ് സ്ഥിതിഗതികൾ രൂക്ഷമായത്.

  ഉറവിടത്തിൽ തന്നെ സംസ്കരണം...

  ഉറവിടത്തിൽ തന്നെ സംസ്കരണം...

  മാലിന്യസംസ്കരണത്തിന് പൊതുവായ സംവിധാനം ഇല്ലാതായതോടെയാണ് ഓരോ വീട്ടിലും മാലിന്യസംസ്കരണ പ്ലാന്റ് എന്ന ആശയം ഉടലെടുത്തത്. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിച്ച് സംസ്കരിക്കാനായി നഗരത്തിലെ ഭൂരിഭാഗം വീടുകളിലും എയ്റോബിക് കമ്പോസ്റ്റുകൾ നിർമ്മിച്ചു. നഗരത്തിലെ 80 ശതമാനം വീടുകളിലും ബയോഗ്യാസ് പ്ലാന്റോ, പൈപ്പ് കമ്പോസ്റ്റ് സംവിധാനമോ സജ്ജീകരിച്ചു. ഇതുകൂടാതെ നഗരത്തിലാകെ 33 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളും നിർമ്മിച്ചു.

  കർശനം...

  കർശനം...

  കമ്പോസ്റ്റ് യൂണിറ്റുകൾ സജ്ജീകരിച്ചതോടെ നഗരത്തിലെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യ സംസ്കരണം വലിയ വെല്ലുവിളിയല്ലാതായി. പൊതുവഴിയിൽ മാലിന്യം വലിച്ചെറിയുന്നതിന് വൻ പിഴയും ഈടാക്കി തുടങ്ങി. ഇതോടെ ആലപ്പുഴ നഗരത്തിൽ നിന്ന് മാലിന്യക്കൂനകളും പതുക്കെ അപ്രത്യക്ഷമായി. വികേന്ദ്രീകൃതരീതിയിലുള്ള മാലിന്യസംസ്കരണം വിജയകരമായി നടപ്പാക്കിയതിലൂടെയാണ് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരവും ആലപ്പുഴയെ തേടിയെത്തിയത്.

   സ്വച്ഛ് ഭാരതിൽ...

  സ്വച്ഛ് ഭാരതിൽ...

  പക്ഷേ, ആലപ്പുഴ നഗരസഭ നടപ്പിലാക്കിയ മാലിന്യസംസ്കരണ സംവിധാനത്തെ സ്വച്ഛ് ഭാരത് മിഷൻ മാത്രം അംഗീകരിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള 500 നഗരങ്ങളെ കണ്ടെത്താനായി നടത്തിയ സ്വച്ഛ് സർവേക്ഷനിൽ ആലപ്പുഴയ്ക്ക് ലഭിച്ചത് 380-ാം സ്ഥാനം മാത്രമാണ്. ഇൻഡോറിനെയാണ് സ്വച്ഛ് സർവേക്ഷനിൽ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്.

  വിമർശനം...

  വിമർശനം...

  കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനത്തിന് മാത്രമാണ് സ്വച്ഛ് സർവേക്ഷനിൽ പ്രാധാന്യം നൽകിയത്. എന്നാൽ ആലപ്പുഴയിൽ ഇത്തരത്തിലൊരു സംവിധാനമേ നിലവിലില്ല. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്ന വികേന്ദ്രീകൃത രീതിയാണ് ആലപ്പുഴ നഗരസഭ നടപ്പിലാക്കിയത്. പക്ഷേ, ഇതൊന്നും സ്വച്ഛ് ഭാരത് മിഷന്റെ കണ്ണിൽപ്പെട്ടില്ല, കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നഗരങ്ങൾക്ക് സ്വച്ഛ് സർവേക്ഷനിൽ മുൻഗണന ലഭിക്കുകയും ചെയ്തു.

  ഐക്യരാഷ്ട്ര സഭയും...

  ഐക്യരാഷ്ട്ര സഭയും...

  സ്വച്ഛ് ഭാരത് മിഷന്റെ യഥാർഥ ലക്ഷ്യമെന്താണെന്നു പോലും സംശയിക്കപ്പെടുന്ന തരത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ പരാമർശം. മാലിന്യസംസ്കരണത്തിനായി ഇന്ത്യ മറ്റു മാതൃകകൾ തേടിപ്പോകേണ്ടെന്നും, ആലപ്പുഴയാണ് മികച്ച മാതൃകയെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.

  English summary
  waste management; alappuzha gets recognised by united nations.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്