Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയാറിലും മൂവാറ്റുപുഴയാറിലും വെള്ളം ഉയരുന്നു: ആലുവ ശിവക്ഷേത്രം മുങ്ങി

എറണാകുളം: പെരിയാറില്‍ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. പെരിയാറിന് പുറമെ മൂവാറ്റുപുഴയാറിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലാണെന്നാണ് കളക്ടർ അറിയിക്കുന്നത്. കോതമംഗംലം തങ്കളം ബൈപാസും മണികണ്ഠന്‍ചാലും വെള്ളത്തിലായി. ഏലൂര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളംകയറി. അപകട സാധ്യത മേഖലയില്‍ നിന്നും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് തുടരുകയാണ്.

ജില്ലയിലെ മിക്ക താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഇന്നലെ കാണാതായ ഉരുളന്‍ തണ്ണി സ്വദേശി പൗലോസിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുട൪ന്ന് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കെടുതി നേരിടാനായി ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരിച്ച ക്രമീകരണങ്ങൾ കളക്ടർ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.

mazha

വിവിധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിൽ അടിയന്തര സാഹചര്യം നേരിടാ൯ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ നിർദേശം നല്‍കി. അപകടകരമായ സാഹചര്യത്തിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാ൪പ്പിക്കും. ജില്ലയിൽ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂ൪ത്തിയായി. ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യ ബന്ധന തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. കടലിൽ പോയിരിക്കുന്ന മത്സ്യ ബന്ധന തൊഴിലാളികളോട് എത്രയും വേഗം മടങ്ങി വരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ല. ഭൂതത്താ൯കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ. ഡി. ആർ. എഫ് സംഘം തിങ്കളാഴ്ച രാത്രിയോടെ ജില്ലയിലെത്തും. കണയന്നൂർ താലൂക്ക് ഓഫീസർക്കാണ് ക്രമീകരണ ചുമതല. തൃക്കാക്കര യൂത്ത് ഹോസ്റ്റലിലാകും ഇവ൪ ക്യാംപ് ചെയ്യുക.

കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ ഉണ്ടാവുന്ന വെള്ളക്കെട്ടുകൾ ഓടകൾ വഴി കൃത്യമായി കനാലുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചു. നഗരത്തിലെ ഗതാഗത നിയന്ത്രണം ഉറപ്പാക്കാൻ പോലിസ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ നൽകണം. അപകടകരമായ സാഹചര്യങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും മാറ്റി താമസിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ പഞ്ചായത്ത്‌,വില്ലേജ് തല ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളോടും സജ്ജമായിരിക്കണമെന്നും നിർദേശിച്ചു.

ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍

കോതമംഗലം -ഇടുക്കി റോഡിൽ നീണ്ടപാറ പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. അപകട സാധ്യത കണക്കിലെടുത്തു ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിർത്തി വെച്ച് ഉത്തരവായി.ജില്ലയിലെ എല്ലാ പ്രധാന നദികളും കൈവഴികളും കനാലുകളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്. മുൻ വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ നിലവിലെ അവസ്ഥ നിരീക്ഷിച്ചു വരികയാണ്.

വെള്ളക്കെട്ട് സാധ്യത ഉള്ള പ്രദേശങ്ങളിൽ ക്യാമ്പുകൾക്കായുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും അവധികൾ റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിക്കണം. ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ഓഫീസുകൾക്ക് അടുത്ത് തന്നെ താമസിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

റോഡുകളിലെ കുഴികൾ അടക്കാനും മുന്നറിയിപ്പ് നൽകാനുമുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജില്ലക്കുള്ളിലും ജില്ലക്ക് സമീപവുമുള്ള ഡാമുകളിൽ നിലവിൽ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പും നദികളിലെ ജലനിരപ്പും വിവിധ പ്രദേശങ്ങളിൽ നിരീക്ഷിച്ചു വരികയാണ്. ഉൾപ്രദേശങ്ങളിലേക്കുള്ള ആശയവിനിമയം സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+