കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപെരിയാറിലെ ജല നിരപ്പ് ആശങ്ക; പേടിയില്ലാത്ത ജീവിക്കാൻ കഴിയണം; മരങ്ങൾ മുറിക്കാനുളള അനുമതി മന്ത്രി അറിയാതെ

മുല്ലപെരിയാറിലെ ജല നിരപ്പ് ആശങ്ക; പേടിയില്ലാത്ത ജീവിക്കാൻ കഴിയണം; മരങ്ങൾ മുറിക്കാനുളള അനുമതി മന്ത്രി അറിയാതെ

Google Oneindia Malayalam News

ഇടുക്കി: മുല്ലപെരിയാറിലെ ജല നിരപ്പിനെ ചൊല്ലി ജനങ്ങൾ ആശങ്കയിൽ. മുല്ലപ്പെരിയാർ ജല നിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജല വിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലാണ് പെരിയാർ തീരത്തെ ജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത്. അതേസമയം, നിലവിലെ ഡാമിനോട് സമാനന്തരമായി പുതിയ ഡാം നിർമ്മിക്കുന്നതിന് തമിഴ്നാടിനോട് സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് പെരിയാറുകാരുടെ ആവശ്യം.

എന്നാൽ, തമിഴ്നാടിന്റെ തീരുമാനം അനുസരിച്ച് ബേബി ഡാമിന്‍റെ ബലപ്പെടുത്തൽ പൂർത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നാണ്. ഡിസംബറിൽ കേരള തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷ മന്ത്രി ദുരൈമുരുകൻറെ പ്രസ്താവനയിലൂടെ ഇല്ലാതായിരിക്കുകയാണ്. ജല നിരപ്പ് 142 അടിയിൽ എത്തുന്നതിന് മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ പ്രതിഷേധത്തിൽ മുല്ലപെരിയാർ ഡാമിനെ ബലപ്പെടുത്തുന്ന കാര്യങ്ങൾ തമിഴ്നാട് വേഗത്തിലാക്കിയേക്കുമെന്നാണ് സൂചന.

1

എന്നാൽ, പെരിയാർ തീരത്തെ ജനങ്ങൾ പറയുന്നത് ഇങ്ങനെ; " മുല്ലപെരിയാറിലെ ജലനിരപ്പ് 136 അടിയാകുമ്പോൾ തന്നെ ഞങ്ങൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും വീട്ടിലെ സാധനങ്ങൾ കെട്ടി പ്പെറുക്കി ദുരിതാശ്വാസ ക്യാമ്പലേക്ക് മാറാൻ തയ്യാറെടുക്കണം. പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല".

കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്

2

അതേ സമയം. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് പിസിസിഎഫ് അനുമതി നൽകിയതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

3

സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ബേബി ഡാം ബലപ്പെട്ടാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ ജലനിരപ്പ് 152 അടിയാക്കാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.

അക്ഷയ് കുമാറിന്റെ സൂര്യവംശിയുടെ പ്രദര്‍ശനം പഞ്ചാബില്‍ തടഞ്ഞ് കര്‍ഷകര്‍, പോസ്റ്ററും കീറിഅക്ഷയ് കുമാറിന്റെ സൂര്യവംശിയുടെ പ്രദര്‍ശനം പഞ്ചാബില്‍ തടഞ്ഞ് കര്‍ഷകര്‍, പോസ്റ്ററും കീറി

Recommended Video

cmsvideo
പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ..മരം മുറിക്കാൻ അനുമതി നൽകി കേരളം
4

അതേസമയം, മഹാ പ്രളയകാലത്ത് 2018 ആഗസ്റ്റ് 15 ന് പുലർച്ചെ 2.30നാണ് ജലനിരപ്പ് 142 അടി പിന്നിട്ടപ്പോൾ ജനങ്ങൾക്ക് ഒരു മുന്നറിയിപ്പും നൽകാതെ തമിഴ്നാട് അണക്കെട്ട് തുറന്നത്. അന്ന് 136 അടിയായപ്പോൾ തന്നെ മുന്നറിയിപ്പ് നൽകി ഷട്ടർ തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് ചെവിക്കൊള്ളാതെ പരമാവധി സംഭരണ ശേഷിയിലെത്തിച്ച് അർദ്ധരാത്രി 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഇതോടെ പെരിയാറിന്റെ തീരങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലായി. ഈ അനുഭവം മുന്നിലുള്ളതിനാൽ ഇത്തവണ ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇക്കാര്യത്തിൽ കത്തെഴുത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 29 ന് രാവിലെ അണക്കെട്ട് തുറക്കുമെന്ന് തമിഴ്നാട് 27 - ന് വൈകിട്ട് കേരളത്തെ അറിയിച്ചത്. ഇതോടെ ഡാം തുറക്കും മുമ്പ് മികച്ച ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ ഭരണകൂടത്തിനായി. അങ്ങനെ ഒക്ടോബർ 29 ന് ചരിത്രത്തിലാദ്യമായി 36 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം തുറന്നിരുന്നു.

English summary
Water level concern in Mullaperiyar; Must be able to live without fear; Without the permission of the Minister to cut down trees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X