'എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണം'; വൻതുക ദുരിതാശ്വസ നിധിയിലേക്ക് നൽകി പ്രഭാസ്
വയനാട് ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായവുമായി നടൻ പ്രഭാസ്. രണ്ട് കോടി രൂപയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്തിരിക്കുന്നത്. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുമ്പ‍് പ്രളയ സമയത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.
അതേ സമയം സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് വയനാടിന് സഹായവുമായി എത്തുന്നത്. തെലുങ്ക് സിനിമ മേഖലയിൽ നിന്ന് അല്ലു അർജുൻ. ചിരഞ്ജീവ്, രാം ചരൺ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്തിരുന്നു. അല്ലു അർജുൻ 25 ലക്ഷം ആണ് സംഭവാന നൽകിയത്. ചിരിഞ്ജീവിയും രാം ചരണനും കൂടി 1 കോടിയാണ് സംഭവാന ചെയ്തത്.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ. ടൊവിനോ, ഫഹദ്, നസ്രിയ, പേളി മാണി, ശ്രീന്, നവ്യ നായർ എന്നിങ്ങനെ നിരവധി താരങ്ങളും സംഭാന ചെയ്തിരിന്നു. മമ്മൂട്ടിയും ദുൽഖറും ചേർന്ന 35 ലക്ഷം രൂപയാണ് സംഭവാന ചെയ്തത്. കാർത്തിയും ജ്യോതികയും സൂര്യും 50 ലക്ഷവും നൽകി.
നടി രശ്മിക മന്ദാന 10 ലക്ഷം രൂപ സംഭവാന നൽകി.
അതേ സമയം, വയനാട് ഉരുൾപൊട്ടിലിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ 9 ാം ദിവസമാണ്. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിലും തിരച്ചിൽ തുടരും. ഇന്നത്തെ തിരച്ചിലിൽ വിവധ വകുപ്പുകളുടെ മേധാവിമാരു ഭാഗമാകും. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
സൺ റൈസ് വാലിയിൽ തന്നെയായിരിക്കും ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവിടെ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലി കോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം നാല് കിലോ മീറ്റർ ദൂരത്തിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് ആറ് കിലോ മീറ്റർ ദൂരം പരിശോധന നടത്തും. എന്നാണ് അറിയിച്ചിരിക്കുന്നത്. ദുർഘടമായ ഇടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ച കൊണ്ടുള്ള തിരച്ചിൽ ഇന്നും തുടരും. ദുരന്തത്തിൽ 400 ലേറെ പേർ മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്












Click it and Unblock the Notifications