വയനാട് ഉരുള്‍പൊട്ടല്‍: സഹായവുമായി ആന്ധപ്രദേശ് സര്‍ക്കാര്‍; 10 കോടി കൈമാറി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് തീർക്കാൻ കേരളം ഒന്നിച്ച് പ്രവർത്തിക്കുകയാണ്. ഇപ്പോൾ വയനാടിന് സഹായവുമായി എത്തിയിരിക്കുകയാണ്. ആന്ധ്ര പ്രദേശ് സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടിയാണ് ആന്ധ്രപ്രദേശ് നൽകിയത്. ദുരന്തം ഉണ്ടായ ഉടനെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ധന സഹായം വാഗ്ദാനം ചെയ്തിരുന്നു.
ദുരന്തത്തിൽ വീടും വസ്തുക്കളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്. അതേ സമയം മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി സാലറി ചലഞ്ചിനായിസംസ്ഥന സർക്കാർ ഉത്തരവിറക്കി. റീ ബിൽഡ് വയനാട് പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ശമ്പളം നൽകുന്നതിന് ജീവനക്കാർ സമ്മത പത്രം നൽകണം.

സാലറി ചലഞ്ച് വഴി കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടലേക്ക് മാറ്റും. തുക നൽകുന്നവർ പരമാവധി മൂന്ന് ഗഡുക്കളായി നൽകണം. പി എഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം. അടുത്ത മാസത്തെ ശമ്പളം മുതൽ ഈടാക്കി തുടങ്ങും. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി സർവീസ് സംഘടന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. പത്ത് ദിവസത്തെ ശമ്പളമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന തീരുമാനത്തിൽ എത്തി. ശമ്പള വിഹതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും സംഘടനകൾ പറഞ്ഞു.
അതേ സമയം, പ്രളയ കാലത്ത് സംസ്ഥാന സർക്കാർ സാലറി ചലഞ്ച് ആരംഭിച്ചിരുന്നു. ആ സമയത്ത് കോടിക്കണക്കിന് രൂപ സംഭാവന ലഭിച്ചിരുന്നു.












Click it and Unblock the Notifications