Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായി, സര്‍വ സജ്ജം; ആദ്യ വാഹനം കടന്നുപോയി

മേപ്പാടി: ചൂരല്‍മലയില്‍ ബെയ്‌ലി പാലം സജ്ജം. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മുണ്ടക്കൈയിലെ പാലം തകര്‍ന്നുപോയതിനാല്‍ ഇവനി കുറച്ചുകാലത്തേക്ക് ബെയ്‌ലി പാലമായിരിക്കും ജനങ്ങള്‍ക്ക് ആശ്രയം. രക്ഷാപ്രവര്‍ത്തം കഴിഞ്ഞാലും പുതിയ പാലം വരുന്നത് വരെ ഇത് ഇവിടെയുണ്ടാവും.

മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്ന് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം. ഇന്ന് വൈകുന്നേരത്തോടെ പണി പൂര്‍ത്തിയായത്. പാലത്തിലൂടെയുള്ള സൈനീക വാഹനം കടത്തിവിട്ടുകൊണ്ടുള്ള ടെസ്റ്റ് റണ്ണും നടത്തി. ആദ്യം സൈന്യത്തിന്റെ വാഹനമാണ് കടന്നുപോയത്. 190 അടി നീളത്തിലാണ് പാലം നിര്‍മ്മിച്ചത്.

baily-bridge

24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിച്ചിരുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴയാണ് ഇടവിട്ട് പെയ്ത് കൊണ്ടിരിക്കുന്നത്. മരണസംഖ്യ 283 ആയി ഉയര്‍ന്നിട്ടുണ്ട്. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.

അതേസമയം ഇന്ന് മുണ്ടക്കൈയില്‍ നിന്ന് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു. പുഞ്ചിരിമറ്റത്ത് ഇന്ന് ദാരുണമായ കാഴ്ച്ചകളാണ് കാണാനായത്. മുണ്ടക്കൈയ്യില്‍ തകര്‍ന്ന വീടുകളുടെ ഉള്ളിലും മണ്ണിനടിയിലുമായി 240 പേര്‍ ഉണ്ടാവാമെന്നാണ് സൂചന. ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വലിയ യന്ത്രങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പൂര്‍ണതോതില്‍ തിരച്ചില്‍ സാധ്യമാകൂ.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടത്തേക്കും എത്തിപ്പെടാനായിട്ടില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയല്‍ ചൂരല്‍മലയിലെ ദുരന്തഭൂമിയിലെത്തിയിരുന്നു. വയനാട്ടിലെ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചൂരല്‍മലയിലെത്തിയത്. ബെയ്‌ലി പാലത്തിന്റെ നിര്‍മാണ പുരോഗതിയും നേരത്തെ അദ്ദേഹം വിലയിരുത്തിയിരുന്നു.

അതേസമയം ഇന്ന് രാവിലെ ചാലിയാറില്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിരുന്നു. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളുമെത്തിച്ചിരുന്നു. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചത്. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരാണ് ഉള്ളത്. പുതിയ പാലം നിര്‍മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകുമെന്നു സൈന്യം അറിയിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്‌തെന്ന വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് വിഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി. രാഷ്ട്രീയ വേര്‍തിരിവ്് ഉണ്ടാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+