Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുള്‍പൊട്ടല്‍; ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി, 'എല്ലാ ശക്തിയുമുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും'

തിരുവനന്തപുരം: സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇരുവഴിഞ്ഞി പുഴ രണ്ടായി പിരിഞ്ഞ് കുത്തൊലിച്ച് പോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ പുഴ മുറിച്ച് കടന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് മന്ത്രിമാര്‍ വയനാട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നും സൈന്യത്തിന്റെ വടം കെട്ടിയുള്ള റിവര്‍ ക്രോസിംഗ് രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. 3069 പേര്‍ 45 ക്യാംപുകളിലായി വയനാട്ടില്‍ മാത്രം താമസിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ എല്ലാ ശക്തിയും സംവിധാനവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകും.

landslide

വയനാട്ടില്‍ ഹൃദയഭേദകമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 93 പേരുടെ മൃതദേഹം കണ്ടെടുത്തു. 128 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുന്‍ പ്രതിപക്ഷ നേതാവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും ഒന്നിച്ച് നീങ്ങാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തിന്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി. ചാലിയാറില്‍ നിന്ന് 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത് എന്നും ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സൈന്യം മുണ്ടക്കൈ മാര്‍ക്കറ്റിലെത്തി പരിക്കേറ്റവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 60 അംഗ ടീം വയനാട്ടില്‍ എത്തിയിട്ടുണ്ട്.

മോശം കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷ ദൗത്യത്തിനു വീണ്ടും ശ്രമിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കും എന്നും കോഴിക്കോട് നിന്ന് ഫൊറന്‍സിക് സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20000 ലിറ്റര്‍ വെള്ളവുമായി ജല വിഭവ വകുപ്പ് വാഹനം ദുരന്തമുഖത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തല്ല ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം മനുഷ്യവാസമുള്ള ഇടമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അനാവശ്യമായി വയനാട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+