Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഞ്ചിരിമട്ടത്ത് കനത്ത മഴ, രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; രാത്രിയും തുടരുമെന്ന് രക്ഷാപ്രവര്‍ത്തകന്‍

വയനാട്: മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ഉണ്ണികുളം, ശിവപുരം ഡിവൈഎഫ്‌ഐ ലോക്കല്‍ ബ്രാഞ്ചിലെ അംഗങ്ങള്‍. രക്ഷാപ്രവര്‍ത്തനം സജീവമായി പുഞ്ചിരിമട്ടത്ത് നടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അജ്മല്‍ വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.

മുണ്ടക്കൈയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മുകളിലാണ് പുഞ്ചിരിമട്ടമുള്ളതെന്ന് അജ്മല്‍ പറയുന്നു. താല്‍ക്കാലികമായി ഇവിടെ രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്. പക്ഷേ അത് വൈകാതെ തുടരും. പ്രതികൂല കാലാവസ്ഥ വില്ലനാണെന്ന് അദ്ദേഹം പറയുന്നു. രാത്രി എത്ര നേരം വരെ രക്ഷാപ്രവര്‍ത്തനം നടത്താനാവുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

wayanad-rescue-team

കഴിഞ്ഞ ദിവസമാണ് അജ്മലും സംഘവും എകരൂല്‍ മേഖലയില്‍ നിന്നുള്ള ഡിവൈഎഫ്‌ഐയുടെ ആവശ്യസാധനങ്ങളുമായി മുണ്ടക്കൈയിലെത്തിയത്. തിരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി നടക്കുന്നുണ്ട്. നിരവധി മൃതദേഹങ്ങളാണ് ലഭിച്ചത്. കാണാതായവര്‍ എത്രയുണ്ടെന്ന് പറയാനാവില്ല. കുടുങ്ങി കിടക്കുന്നവരെയെല്ലാം രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പില്‍ ഇപ്പോഴും ആവശ്യത്തിന് സാധനമുണ്ടോ എന്ന് വ്യക്തമല്ല. സാധനങ്ങളെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്. പുഞ്ചിരിമട്ടത്ത് നിന്ന് താഴേക്ക് വന്നാല്‍ മാത്രമേ ക്യാമ്പുകളിലെ സാഹചര്യം മനസ്സിലാക്കാന്‍ സാധിക്കൂ എന്നും അജ്മല്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് അജ്മലിനൊപ്പം സിയാദ്, ശ്രീക്കുട്ടന്‍, ലാലു, സാലിം എന്നിവരും മുണ്ടക്കൈയ്യിലുണ്ട്. ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡിന്റെ ഭാഗമാണ് ഇവര്‍. താമരശ്ശേരി യൂണിറ്റിന്റെ ഭാഗമായി നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി മുന്നിട്ടുണ്ട്. അതേസമയം കനത്ത മഴയാണ് പുഞ്ചിരിമട്ടത്തുള്ളതെന്ന് അജ്മല്‍ പറയുന്നു.

ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. പക്ഷേ എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും. അവസാനം വരെ ഇവിടെയുണ്ടാവും. നേരത്തെ മുണ്ടക്കൈ, ചൂരല്‍മല എന്നീ മേഖലയിലായിരുന്നു ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. അവിടെ നിന്നാണ് പുഞ്ചിരിമട്ടത്തേക്ക് ഇവര്‍ എത്തിയത്.

അതേസമയം നിരവധി മൃതദേഹങ്ങള്‍ പലയിടത്ത് നിന്നും ലഭിക്കുന്നുണ്ട്. ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. പക്ഷേ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനുണ്ട്. പുഞ്ചിരിമട്ടത്തേക്ക് എത്തിപ്പെടാന്‍ കാര്യമായി ബുദ്ധിമുട്ടിയിരുന്നു. ഹിറ്റാച്ചി ഉപയോഗിച്ച് ചെളിയും കല്ലും മണ്ണുമെല്ലാം നീക്കിയാണ് അവിടേക്ക് എത്തിയത്. ബെയ്‌ലി പാലത്തിന്റെ പണി പൂര്‍ത്തിയായി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായാല്‍ അപ്പോള്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തും. പുഴയിലെ വെള്ളത്തിന്റെ നിറം മാറിയാല്‍ ഉടന്‍ എല്ലാവരും സുരക്ഷിത സ്ഥാനത്തേക്ക് മാറും. രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. മലവെള്ളപ്പാച്ചിലിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് ഏഴരയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇന്ന് കൂടുതല്‍ നേരം തുടരണമെന്നാണ് കരുതുന്നത്. പക്ഷേ ഉറപ്പുപറയാനാവില്ലെന്നും അജ്മല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+