Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുൾപൊട്ടൽ; ജനകീയ തിരച്ചിലിൽ പരപ്പൻപാറയിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി നടക്കുന്ന ജനകീയ തിരച്ചിലിൽ രണ്ട് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി. രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പരപ്പൻപാറയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയിലാണ് ഇന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇന്നലെ നടന്ന തിരച്ചിലിൽ ഇതേ മേഖലയിൽ നിന്ന് മൂന്ന് മൃതദേഹ ഭാഗങ്ങൾ ദൗത്യസംഘം കണ്ടെത്തിയിരുന്നു.

കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി. ഇവ എയർലിഫ്റ്റ് ചെയ്യണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ ജനകീയ തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും രംഗത്തുണ്ട്.

wayanadjanakeeyathirachil

വിവിധ സേനാംഗങ്ങൾക്ക് പുറമേ പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സൺറൈസ് വാലിയിലെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും സൈന്യത്തിന്റെ സഹായത്തോടെ സൂചിപ്പാറ മേഖലയിൽ പുഴയുടെ താഴ്ഭാഗങ്ങളിലും തിങ്കളാഴ്‌ച തിരച്ചിൽ നടത്താനാണ് തീരുമാനം.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. മൂന്ന് ദിവസത്തോളം നീണ്ട കഠിന പ്രയത്നത്തിന് ഒടുവിലാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തും സ്‌കൂളും തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും പോലീസും അങ്കണവാടി പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും ഉൾപ്പെടെ സഹകരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ഒന്ന് കൂടി പുതുക്കിയ ശേഷം 133 പേരുടെ പട്ടികയായി മാറി. നിലവില്‍ 130 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 90-95 ശതമാനം കൃത്യത അവകാശപ്പെടാവുന്ന പട്ടികയാണ് നിലവില്‍ പുറത്തിറക്കിയതെന്ന് അസിസ്‌റ്റന്റ് കളക്‌ടർ പറയുന്നു.

അതിനിടെ വയനാട്ടിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും സന്ദർശിച്ച അദ്ദേഹം ദുരിതബാധിതരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. കൂടാതെ മുണ്ടക്കൈയിലെ ദുരന്തഭൂമിയും അദ്ദേഹം സന്ദർശിച്ചു. ശേഷം കളക്‌ടറേറ്റിൽ വച്ച് നടന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ഇതിന് പിന്നാലെ നാശനഷ്‌ടങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തി വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്‌ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയവ ഇതിൽ കാണിക്കണം. നിലവിൽ 2000 കോടിയുടെ അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകാതെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി തീരുമാനം അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+