Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടൊക്കെ ഒലിച്ചു പോയി: മകളുടെ ജനിക്കാന്‍ പോകുന്ന കുഞ്ഞ് കാരണം ഞങ്ങളുടെ ജീവന്‍ ബാക്കിയായി

ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകർന്ന മുണ്ടക്കൈയിലെ തന്റെ വീട്ടിലേക്ക് സുഹൃത്തിനേയും കൂട്ടി വന്നിരിക്കുകയാണ് സൈതാലിക്കോയ. എസ്റ്റേറ്റ് തൊഴിലാളികള്‍ക്കുള്ള പാടിയിലെ ഇങ്ങേയറ്റത്തേതാണ് സൈതാലിക്കോയയുടെ വീട്. മറ്റേ അറ്റത്തുള്ള വീടുകളൊക്കെ തകർന്നു. സൈതാലിക്കോയയുടെ വീടിന് അകത്തും ആകെ ചളി വന്ന് നിറഞ്ഞിരിക്കുകയാണ്.

'ഇവിടെ എന്റെ വീട് മാത്രമേ ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നുള്ളു. ബാക്കിയൊക്കെ തകർന്നു. ഇവിടെ ഇനി താമസിക്കാനൊന്നും പറ്റില്ല. ഇവിടെ കുറേ പൂച്ചകളും കോഴിയും നായിയുമൊക്കെ ഉണ്ടായിരുന്നു. കുറേയെണ്ണത്തിനേയൊന്നും കാണുന്നില്ല. ചിലതെല്ലാം അവിടെ ഇവിടെയായി ഉണ്ട്. അവറ്റകള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങോട്ട് വന്നത്' സൈതാലിക്കോയ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.

usman-wayanad

സൈതാലിക്കോയയോടൊപ്പം വന്നിരിക്കുന്നത് ഉസ്മാനാണ്. ചൂരല്‍മലയിലെ അദ്ദേഹത്തിന്റെ വീട് പൂർണ്ണമായും തകർന്നു. അവിടെ ഇപ്പോള്‍ ആകെ അവശേഷിക്കുന്നത് കല്ലും ചളിമണ്ണും മാത്രം. 'തങ്ങളുടെ വീട്ടില്‍ ഒരിക്കലും വെള്ളം കയറില്ലെന്നായിരുന്നു വിശ്വാസം. അത്രയും ഉയരത്തിലായിരുന്നു. മകള്‍ ഗർഭിണിയായിരുന്നു. മഴ പെയ്ത് വഴിയൊക്കെ തടസ്സപ്പെട്ടാല്‍ ആശുപത്രിയിലേക്ക് പോക്കൊക്കെ തടസ്സമാകില്ലേ എന്ന് കരുതിയാണ് മാറിയത്. അതുകൊണ്ട് ജീവന്‍ ബാക്കിയായി. ശരിക്കും പറഞ്ഞാല്‍ മകളുടെ പിറക്കാന്‍ പോകുന്ന കുഞ്ഞ് കാരണം ഞങ്ങള്‍ രക്ഷപ്പെട്ടു' ഉസ്മാന്‍ പറയുന്നു.

എന്റെ വീട്, അയല്‍പക്കത്തുള്ള വീടുകള്‍ ആള്‍ക്കാരൊക്കെ ഒലിച്ചു പോയി. കുറേയാളുകളുടെയൊക്കെ മൃതദേഹം കിട്ടി. ബാക്കിയാളുകളൊക്കെ അവിടെ ഇവിടെയായി കിടക്കുന്നുണ്ടാകും. പത്തിരുന്നൂറോളം ആളുകളുടെ ബോഡി കിട്ടാനുണ്ട്. അവരെയൊക്കെ എവിടെ തപ്പിയാല്‍ കിട്ടുമെന്ന് ഞങ്ങള്‍ക്ക് അറിയാം. നമ്മുടെ ചെക്കന്മാരൊക്കെ ഇന്നലേയും ഇന്നുമൊക്കെയായി ഇങ്ങോട്ട് വന്ന് പരിശോധനയ്ക്ക് സഹായിക്കുന്നുണ്ട്.

ഈ പുഴയെ ചെറുപ്പം മുതല്‍ അറിയതാണ്. എന്നെ പ്രസവിച്ചതൊക്കെ മുകളിലുണ്ടായിരുന്ന പാടിയിലായിരുന്നു. പിന്നീടാണ് താഴേക്ക് മാറിയത്. 84 ലും 2018 ലുമൊക്കെ ഇിടെ ഉരുള്‍പൊട്ടിയിരുന്നു. അന്നൊന്നും വലിയ അപകടമായിരുന്നില്ല. പുഴയെ ഞങ്ങള്‍ക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. പുറത്തൊക്കെ പോകുമ്പോള്‍ ഈ പുഴയെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് തിരിച്ചെടുക്കുകയാണ്. ഞങ്ങളെ വേണ്ടപ്പെട്ടവരേയെല്ലാം ആ പുഴ കൊണ്ടുപോയെന്നും ഉസ്മാന്‍ കൂട്ടിച്ചേർക്കുന്നു.

ആളുകള്‍ തമ്മിലുള്ള ഒരു ബന്ധമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ചൂരല്‍മലയായാലും അട്ടമലയായാലും മുണ്ടക്കൈയായാലും എല്ലാവർക്കും പരസ്പരം അറിയാം. എന്ത് കാര്യത്തിനും അങ്ങോട്ടും ഇങ്ങോട്ടും ഓടിയെത്തുന്നവരായിരുന്നു. എല്ലാവരും പോയി. താഴെ ആ സ്കൂള്‍ ഉള്ളതുകൊണ്ടാണ് കുറേയാളുകളെങ്കിലും ബാക്കിയായത്. ശക്തമായി ഒഴുകിയെത്തിയ വെള്ളത്തെ ആ സ്കൂള്‍ കെട്ടിടം പ്രതിരോധിച്ചു. അതുകൊണ്ട് ആ ഭാഗത്തുള്ളവർ രക്ഷപ്പെട്ടു. സ്കൂള്‍ ഇല്ലായിരുന്നെങ്കിലും സാഹചര്യം ഇതിലും ഭീകരമായേനെയെന്നും അദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+