Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുരേന്ദ്രന് വയനാട്ടില്‍ വെല്ലുവിളി; കേന്ദ്രമന്ത്രി എത്തുക എതിര്‍സ്ഥാനാര്‍ഥിക്ക്, നിര്‍ണായക പ്രഖ്യാപനം നാളെ

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ച ബിജെപി വയനാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കളത്തിലിറക്കിയെങ്കിലും അപ്രതീക്ഷിത വെല്ലുവിളി. എന്‍ഡിഎയില്‍ അംഗമായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായി ദേശീയ ഉപാധ്യക്ഷ നുസ്രത്ത് ജഹാനും വയനാട്ടില്‍ മല്‍സരിക്കുന്നുണ്ട്.

ഇന്ത്യ സഖ്യത്തിലെ രണ്ട് പാര്‍ട്ടികളും എന്‍ഡിഎയിലെ രണ്ട് പാര്‍ട്ടികളും മല്‍സരിക്കുന്ന മണ്ഡലമായി ഇതോടെ വയനാട് മാറുകയാണ്. 2019ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നേടിയ 78000 വോട്ടിനേക്കാള്‍ കൂടുതല്‍ പിടിച്ചില്ലെങ്കില്‍ സുരേന്ദ്രന് വലിയ തിരിച്ചടിയാകും. അതിനിടെയാണ് പാളയത്തില്‍ പടയായി നുസ്രത്ത് ജഹാന്റെ സാന്നിധ്യം. നുസ്രത്ത് ജഹാന്റെ സുപ്രധാന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് വിവരം.

k-surendran-nuzarath-jahan

ദേശീയ തലത്തില്‍ ബിജെപിയും ആര്‍പിഐയും എന്‍ഡിഎയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ ഇരുപാര്‍ട്ടികളും സ്വരച്ചേര്‍ച്ചയില്ല. എന്‍ഡിഎയുടെ പരിപാടികളിലേക്ക് തങ്ങളെ ക്ഷണിക്കാറില്ല എന്നാണ് ആര്‍പിഐ നേതാക്കളുടെ പരാതി. സുരേന്ദ്രന്‍ മല്‍സരിക്കട്ടെ, താനും മല്‍സരിക്കുന്നു എന്നായിരുന്നു നുസ്രത്ത് ജഹാന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണം.

കേന്ദ്രമന്ത്രി രാംദാസ് അത്തേവാല രൂപീകരിച്ച പാര്‍ട്ടിയാണ് ആര്‍പിഐ. കോഴിക്കോട് സ്വദേശിയായ നുസ്രത്ത് ജഹാന്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും നുസ്രത്ത് ജഹാന്‍ മല്‍സരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളാണ് ആര്‍പിഐയുടെ കരുത്ത്. വയനാട് മണ്ഡലത്തില്‍ ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള കാര്യം കൂടി പരിഗണിച്ചാണ് പാര്‍ട്ടി മല്‍സരിക്കാന്‍ തീരുമാനിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരെയാണ് പ്രധാനമായും താന്‍ മല്‍സരിക്കുന്നതെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്തേവാല പ്രചാരണത്തിന് എത്തുമെന്നും അവര്‍ സൂചിപ്പിച്ചു. അങ്ങനെ സംഭവിച്ചാല്‍ കെ സുരേന്ദ്രന്റെ എതിര്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗം പ്രചാരണത്തിന് എത്തുന്ന സാഹചര്യമാകും. ഇതൊഴിവാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് വിവരം.

ബുധനാഴ്ച വയനാട്ടില്‍ പ്രചാരണം ആരംഭിക്കാനാണ് നുസ്രത്ത് ജഹാന്‍ പദ്ധതിയിട്ടിരുന്നത്. കോഴിക്കോട് സ്വദേശിയാണെങ്കിലും ഡല്‍ഹി കേന്ദ്രമായിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. കഴിഞ്ഞാഴ്ച അത്തേവാല തന്നെയാണ് നുസ്രത്ത് ജഹാന്‍ വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ കേരളത്തിലെത്തിയത്. ബുധനാഴ്ച തുറന്ന ജീപ്പില്‍ വയനാട്ടിലേക്ക് എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നുസ്രത്ത് ജഹാനില്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് ബുധനാഴ്ച രാവിലെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുന്നത്. സുപ്രധാന പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എല്‍ഡിഎഫിന് വേണ്ടി വയനാട്ടില്‍ മല്‍സരിക്കുന്ന സിപിഐ നേതാവ് ആനി രാജ പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടിരിക്കെയാണ് എതിര്‍ചേരിയിലെ ആശയക്കുഴപ്പം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+