
ദുരൂഹ നീക്കങ്ങള്‍!! പാലക്കാട് നടക്കുന്നതെന്ത്? സ്വപ്‌നയുടെ വെളിപ്പെടുത്തലിന് ശേഷം നാടകീയത
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് രംഗത്തെത്തിയ പിന്നാലെ അരങ്ങേറുന്നത് നാടകീയ സംഭവങ്ങള്‍. കേസിലെ മറ്റൊരു പ്രതി സരിത്തിനെ ഇന്ന് രാവിലെ ഒരു സംഘം വന്നു പിടിച്ചുകൊണ്ടുപോയി എന്ന് സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസുകാരാണ് എന്ന് പറഞ്ഞെത്തിയ സംഘമാണ് പിടിച്ചുകൊണ്ടുപോയത്.
പാലക്കാട്ടെ ബില്‍ടെക് ഫ്‌ളാറ്റില്‍ നിന്ന് സരിത്തിനെ കൊണ്ടുപോയത് ആരാണെന്ന് അറിയില്ല എന്നാണ് പോലീസ് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കവെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തതെന്ന സ്ഥിരീകരണം വന്നത്. സരിത്തിനെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....
ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ്

നാലു പേര്‍ ചേര്‍ന്നാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൂടെയുള്ളവരെല്ലാം അപകടത്തിലാണെന്നും തനിക്ക് എന്തും സംഭവിക്കാമെന്നും സ്വപ്‌ന ആശങ്ക പ്രകടിപ്പിച്ചു. രാവിലെ പത്ത് മണിക്ക് സ്വപ്‌ന മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും സൂചിപ്പിച്ചു. തൊട്ടുപിന്നാലെയാണ് സരിത്തിനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്ന് സ്വപ്‌ന പറഞ്ഞു.

വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലു പേരാണ് സരിത്തിനെ അന്വേഷിച്ചതെന്ന് ഫ്‌ളാറ്റിന്റെ മാനേജരും സുരക്ഷാ ജീവനക്കാരനും പറഞ്ഞു. ഫോണ്‍ എടുക്കാന്‍ പോലും സരിത്തിന് സമയം നല്‍കാതെ കൊണ്ടുപോകുകയാണ് ചെയ്തതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. നാലുപേര്‍ക്കൊപ്പം സരിത്ത് നടന്നുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

പോലീസുകാരാണ് എന്ന് വന്നവര്‍ പരിചയപ്പെടുത്തിയെന്ന് ഫ്‌ളാറ്റ് മാനേജര്‍ പറഞ്ഞു. സ്വപ്‌നയുടെ ഫ്‌ളാറ്റ് അവര്‍ ചോദിച്ചു. കാറിന്റെ നമ്പറും ചോദിച്ചു. ഫ്‌ളാറ്റ് കാണിച്ചുകൊടുത്തു. ശേഷം അവര്‍ സരിത്തിനെ വിളിച്ചുകൊണ്ടുപോയി. പോലീസുകാര്‍ തന്നെ തിരക്കി ഇടയ്ക്ക് വരുമെന്നും അവരെ വിട്ടോളൂ എന്നും സരിത്ത് പറഞ്ഞിരുന്നുവെന്ന് മാനേജര്‍ വിശദീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ ആരാണ് കൊണ്ടുപോയത് എന്ന ചോദ്യം സജീവമായി. പാലക്കാട് പോലീസ് അന്വേഷണം തുടങ്ങി. പിന്നീടാണ് തങ്ങള്‍ സരിത്തിനെ കസ്റ്റഡിയിലെടുത്തുവെന്നും പാലക്കാട്ടെ ഓഫീസില്‍ മൊഴിയെടുക്കുകയാണെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്നും വിജിലന്‍സ് അറിയിച്ചു.
ബ്യൂട്ടിഫുള്‍ ഏഞ്ചല്‍; മിയ ജോര്‍ജിനെ കണ്ടാല്‍ ആരും പറയും... ചിത്രങ്ങള്‍ കിടിലന്‍

നോട്ടീസ് നല്‍കിയ ശേഷമാണ് സരിത്തിനെ വിളിച്ചുകൊണ്ടുവന്നതെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ നോട്ടീസ് ഇതുവരെ ലഭിച്ചില്ലെന്ന് സ്വപ്‌ന പറഞ്ഞു. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് ശേഷം തിടുക്കത്തിലുള്ള വിജിന്‍സിന്റെ ഇടപെടല്‍ സംശയം ഉളവാക്കുന്നതാണ്. നേരത്തെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലുണ്ടായപ്പോള്‍ രേഖകള്‍ വിജിലന്‍സ് എടുത്തുകൊണ്ടുപോയി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ സ്വപ്‌ന നടത്തിയിരുന്നു. കറന്‍സി ബാഗിലാക്കി കടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും കോടതിയില്‍ എല്ലാം മൊഴിയായി പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളും കാര്യമായി അന്വേഷിച്ചില്ലെന്ന ആക്ഷേപവും അവര്‍ക്കുണ്ട്.

അതേസമയം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷണം നടത്തുമെന്നാണ് വിവരം. ഇഡി നേരത്തെ നടത്തുന്ന അന്വേഷണത്തിന്റെ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. പുതിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇനി സാധ്യത. അതിനിടെ സ്വപ്‌നയ്്ക്കും പിസി ജോര്‍ജിനുമെതിരെ കെടി ജലീല്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.