• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെള്‍ത്തിട്ട് പാറാന്‍ നില്‍ക്കുകയാണോ, പോക്ക് അപകടത്തിലേക്ക്: ക്രീമില്‍ മാരക കെമിക്കലുകള്‍

Google Oneindia Malayalam News

'ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ...' കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വാക്കുകളാണിത്. വെളുത്ത മുഖം സ്വന്തമാക്കാനായി ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് മലയാളികളായ ചിലർ 'സ്വയം നിർമ്മിക്കുന്ന' ക്രീമുകളുടെ ഈ പരസ്യത്തിനെതിരെ വലിയ തോതിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എന്നാല്‍ ട്രോളുകള്‍ക്ക് അപ്പുറം ഈ ക്രീമുകള്‍ വരുത്തി വെക്കുന്ന വലിയ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഈ മേഖലയില്‍ പ്രവർത്തിക്കുന്നവരും ഡോക്ടർമാരും നല്‍കുന്നുണ്ട്.

അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വലിയ ആപകടമാണ് ഈ ക്രീമുകള്‍ വരുത്തിവെക്കുന്നതെന്നാണ് 8-9 വർഷത്തോളമായി യുഎഇയില്‍ ഫാർമസിസ്ററ് ആയി പ്രവർത്തിക്കുന്ന ഷറഫുദ്ധീന്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ

ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ...
കുറച്ചു നാളായി സോഷ്യൽ മീഡിയ മുഴുവൻ കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം. ഇത്തരം ക്രീമുകൾക്കു ഇന്ത്യൻ ഉപഭൂഖണ്ഡവും ഗൾഫ് രാജ്യങ്ങളും അടക്കം ഒട്ടുമിക്ക ഏഷ്യൻ രജ്യങ്ങളിലും വലിയ മാർക്കറ്റ് ഉണ്ട്‌ എന്നതാണ് വസ്തുത. 8-9 വർഷത്തോളമായി യു എ ഇയിൽ ഫാർമസിസ്ററ് ആയി ജോലി ചെയ്യുന്ന ആളായത്‌ കൊണ്ടു തന്നെ ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നതെന്നും അത് വാങ്ങി കൊണ്ടു പോകുന്ന ഒത്തിരി മിക്സർമാരെയും കണ്ടിട്ടുണ്ട്.

അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരുംഅനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരും

വളരെ പൊട്ടെന്റ് ആയിട്ടുള്ള കോർട്ടികോസ്റ്റീറോയിഡുകൾ

വളരെ പൊട്ടെന്റ് ആയിട്ടുള്ള കോർട്ടികോസ്റ്റീറോയിഡുകൾ എന്ന വിഭാഗത്തിൽ പെടുന്ന ഒരു കെമിക്കല്‍ മോളിക്യൂള്‍ ആണ് മിക്കവയിലെയും പ്രധാന ചേരുവ. ഡെർമറ്റൈറ്റിസ്, എക്സിമ, സോറിയാസിസ് പോലെയുള്ള പ്രധാന ത്വക്ക് രോഗങ്ങൾ ചികില്‍സിക്കാൻ ഉപയോഗിക്കുന്ന മോളിക്യൂൾ ആണിത്. മുഖത്ത് ഉപയോഗിക്കാൻ സാധാരണ പറയാറില്ല ഈ പൊട്ടന്റ് കോർട്ടികോസ്റ്റീറോയിഡുകൾ ക്രീമുകൾ.

കുരുക്കള്‍ പൊട്ടട്ടെ: ആളുകള്‍ എനിക്കിട്ട് ഇടി തരുന്ന അവസ്ഥ ഉണ്ടാക്കരുത്, ജ്വല്ലറി ഉടമകളോട് റോബിന്‍കുരുക്കള്‍ പൊട്ടട്ടെ: ആളുകള്‍ എനിക്കിട്ട് ഇടി തരുന്ന അവസ്ഥ ഉണ്ടാക്കരുത്, ജ്വല്ലറി ഉടമകളോട് റോബിന്‍

ഇനി ഇത് ഉപയോഗിക്കുമ്പൊ എന്ത് സംഭവിക്കുന്നു

ഇനി ഇത് ഉപയോഗിക്കുമ്പൊ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഇവ ഉപയോഗിക്കുമ്പോൾ സ്കിൻ ഉടനടി ലൈറ്റ് ആവുന്നു.ശരിയായ ബ്ലീച്ചിംഗ് പ്രഭാവം. ഇത് യഥാർത്ഥത്തിൽ സ്റ്റിറോയിഡുകളുടെ ഒരു പാർശ്വഫലമാണ്. ഇതിന്റെ കൂടെ നമ്മുടെ ചർമത്തിന്റെ കട്ടി നഷ്ടപ്പെടുന്നു അതുമൂലം വെയിൽ കൊള്ളുമ്പോ യുവി രശ്മികൾ ഒക്കെ നേരിട്ട് ചർമത്തിൽ അടിച്ചോളും(UV radiation is a proven human carcinogen, causing basal cell carcinoma and squamous cell carcinoma).

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

 മുഖം ചുവന്നു തുടുക്കുകയും ശക്തിയായ എരിച്ചിൽ

കൂടാതെ മുഖം ചുവന്നു തുടുക്കുകയും ശക്തിയായ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. കുറച്ചു കാലം തുടർച്ചയായി ഉപയോഗിക്കുമ്പോൾ ചർമത്തിൽ സ്ട്രെച്ച് മാർക്സ് പ്രത്യക്ഷപ്പെടുന്നു . ഇനി ഇവയുടെ ഉപയോഗം നിർത്തുമ്പോൾ ചർമം പെട്ടന്ന് തന്നെ പഴയതിലും കറുത്തതായി തീരുകയും ചെയ്യാം. പിന്നെ ഈ ഐറ്റത്തിന്റെ ഉപയോഗം നിർത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു ഇത് ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി എത്തുകയാണ്.ടോപ്പിക്കൽ സ്റ്റിറോയിഡ് സിന്‍ഡ്രോം എന്ന അവസ്ഥ, ഇത് ട്രീറ്റ് ചെയ്യാൻ ഇതിലും സ്ട്രോങ്ങ് ആയ സ്റ്റിറോയിഡ് വേണം. ഒടുവിൽ ഇതൊരു സൈക്കിൾ ആകും സ്റ്റിറോയിഡ് സിന്‍ഡ്രോം(ഒന്നു ഗൂഗിൾ ചെയ്ത് ഫോട്ടോസ് നോക്കിയാൽ അറിയാം ഇതിന്റെ തീവ്രത).

ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നത്

ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നത് കൂടുതലും ഇതിന്റെ ഭവിഷ്യത്തുകൾ അറിയാതെ ആണ്. ആരേലും പറഞ്ഞു കൊടുത്താൽ അത് കേൾക്കാനും റെഡിയല്ല. മാത്രമല്ല ഒരു തരത്തിലുള്ള അംഗീകാരവും ഇല്ലാതെ മനുഷ്യന്റെ വെളുപ്പിനോടുള്ള ആവേശത്തെ നല്ലപോലെ മുതലെടുക്കുന്ന കുറേപേർ. ഇത് വാങ്ങിക്കാൻ ആളുകൾ ഉള്ളകാലത്തോളം ഇവർക്ക്‌ എന്ത് ബോധവല്‍ക്കരണം കൊടുത്തിട്ടും കാര്യമില്ല.

 സമാനമായ കുറിപ്പ് ഡോക്ടർ അനീഷ്

അതേസമയം, സമാനമായ കുറിപ്പ് ഡോക്ടർ അനീഷ് കൊടുവള്ളിയും പങ്കുവെച്ചിട്ടുണ്ട്. സിനിമ പാരഡൈസ് ക്ലബ്ബ് ഉള്‍പ്പടേയുള്ളവ ഈ കുറിപ്പ് പങ്കിട്ടുണ്ട്. ചികിതസിച്ചു ഭേദമാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലേക്കാണ് ഈ ക്രീമുകളുടെ ഉപയോഗം കൊണ്ടുചെന്നെത്തിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത് ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നതിനെതിരെ ശക്തമായ ബോധവത്കരണം ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

യാതൊരു അംഗീകാരവും ഇല്ലാതെ

യാതൊരു അംഗീകാരവും ഇല്ലാതെ അതിഭീകരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രൊഡക്ടുകൾ മനുഷ്യന്റെ വെളുപ്പിനോടുള്ള ആവേശത്തെ മുതലെടുത്തും റേസിസം കലർന്ന വിഡിയോകൾ പ്രചരിപ്പിച്ചും കാശാക്കുന്നവരെ കരുതിയിരിക്കണമെന്നും വിശദമായ കുറിപ്പില്‍ ഡോ. രാജേഷ് കൊടുവള്ളി വ്യക്തമാക്കുന്നുണ്ട്.

English summary
What is British whitening cream: Experts warn of serious side effects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X