കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് സമൂഹവ്യാപനം? കേരളത്തിലെ സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നതാണോ? അറിഞ്ഞിരിക്കേണ്ടത്!!

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമൂഹ വ്യാപനം ഒരിടത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തില്‍ തന്നെയാണിത്. തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങളായ പൂന്തുറയിലും പുല്ലുവിളയിലുമാണ് രോഗം പടര്‍ന്ന് പിടിച്ചത്. ഇവിടെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ് എന്താണ് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ എന്ന കാര്യം. കോവിഡ് വ്യാപനം മൂന്ന് തരത്തിലാണ് ഉള്ളത്. മൂന്നാം ഘട്ടത്തിനും അപ്പുറത്തേത്ത് രോഗം പടര്‍ന്നാലാണ് സമൂഹ വ്യാപനം എന്ന് വിളിക്കുന്നത്.

1

സമൂഹ വ്യാപനം ഉണ്ടാവുമ്പോള്‍ രോഗിക്ക് എവിടെ നിന്ന് രോഗബാധയുണ്ടായതെന്ന കണ്ടെത്തല്‍ പ്രയാസമാകും. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്തുകയും അടഞ്ഞ അധ്യായമാകും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് കോവിഡ് ബാധിച്ചു എന്ന് തിരിച്ചറിയാന്‍ തന്നെ സാധിക്കും. രോഗത്തിന്റെ ഉറവിടം കണ്ടെത്തുക മാത്രമല്ല, സമൂഹത്തിന്റെ പലയിടങ്ങളിലും രോഗികള്‍ വര്‍ധിക്കും. കാരണം ഇയാള്‍ നിന്ന് പലരിലേക്കായി ഈ രോഗം പടര്‍ന്നിട്ടുണ്ടാവും. അവിടെ നിന്ന് ഒരു മേഖലയില്‍ മൊത്തം രോഗമെത്തും. സമൂഹ വ്യാപനത്തിന്റെ പ്രധാന ലക്ഷണമാണിത്.

തിരുവനന്തപുരത്ത് സംഭവിച്ചത് അതിവേഗത്തില്‍ രോഗത്തില്‍ പടര്‍ന്ന് പിടിക്കുന്നത്. ഒന്നില്‍ നിന്ന് രണ്ടിലേക്കും, അവിടെ നിന്ന് പത്തിലേക്കും പിന്നീട് ആയിരങ്ങളിലേക്കും എത്തുന്ന വേഗമേറിയ രോഗവ്യാപനമായിരിക്കും സമൂഹവ്യാപനത്തിന്റെ ലക്ഷണം. ഇതിലൂടെ ആശുപത്രി സേവനങ്ങള്‍ വരെ താളം തെറ്റും. രോഗികള്‍ കൂടുതലായി വരുമ്പോള്‍ ആശുപത്രി കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവകള്‍ മതിയാവാതെ വരും. ഇതാണ് മരണസംഖ്യ വര്‍ധിപ്പിക്കുക. ആഗോള തലത്തില്‍ പലയിടത്തും ഇത്തരത്തിലാണ് രോഗവ്യാപനം കണ്ടത്. സ്‌പെയിനിലും ഇറ്റലിയിലും അമേരിക്കയിലും ഈ ലക്ഷണം പ്രകടമായിരുന്നു. അതുകൊണ്ട് തിരുവനന്തപുരത്തെ സാഹചര്യവും ഗൗരവത്തോടെ കാണേണ്ടതാണ്.

അതേസമയം ആദ്യ ഘട്ടത്തില്‍ കോവിഡ് പടര്‍ന്ന് പിടിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ക്ക് മാത്രമാവാം രോഗം. രണ്ടാം ഘട്ടത്തില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവര്‍ക്കാവും രോഗം സ്ഥിരീകരിക്കുക. ഇവരെ പ്രൈമറി കോണ്ടാക്ടുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിക്കുന്നതാണ് മൂന്നാം ഘട്ടം. ഇവരെ സെക്കന്‍ഡറി കോണ്ടാക്ട് എന്ന് വിശേഷിപ്പിക്കുന്നു. പ്രാദേശിക വ്യാപനമായി ഈ ഘട്ടത്തെ പറയാറുണ്ട്. ഇതും താണ്ടി പോയാലാണ് സമൂഹ വ്യാപനത്തിലേക്ക് എത്തുക.

നിലവില്‍ സമൂഹ വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും മുഴുവന്‍ സമയ ജാഗ്രതയിലാണ്. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം തടയാനാണ് ശ്രമം നടക്കുന്നത്. പ്രദേശവാസികള്‍ക്ക് ബോധവത്കരണം നടത്താനാണ് ഒരുങ്ങുന്നത്. പത്ത് ദിവസത്തേക്ക് തീരപ്രദേശം അടച്ചിടും. മൂന്ന് സോണായി ഈ മേഖലയെ തരം തിരിച്ച് നിയന്ത്രണം നടപ്പാക്കും. സാധാരണ ഗതിയില്‍ റാപ്പിഡ് ടെസ്റ്റുകളിലൂടെ കോവിഡ് സമൂഹ വ്യാപനം തടയാം. ഇതിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് സൂചന.

English summary
what is covid community transmission, all details you want to knoW
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X