കുഞ്ഞാലിക്കുട്ടിയ്ക്ക് കിട്ടിയതും സുഡാപിയ്ക്ക് പോയതും!!! കണക്കുകള്‍ ഒക്കുന്നില്ലല്ലോ കോമ്രേഡ്‌സ്

Subscribe to Oneindia Malayalam

കുഞ്ഞാലിക്കുട്ടിയുടെ ജയത്തെ വന്‍ വിജയമായി അംഗീകരിക്കാന്‍ ഇടതുപക്ഷം തയ്യാറല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് കിട്ടിയ ഭൂരിപക്ഷം പോലും കിട്ടിയില്ലല്ലോ എന്നാണ് പരിഹാസം.

സംഗതി, നോക്കുമ്പോള്‍ സത്യവുമാണ്. ഇടതുമുന്നണിയ്ക്ക് ഏറെ പ്രതിസന്ധികള്‍ ഉള്ള സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. മുസ്ലീം ലീഗിനാണെങ്കില്‍ പറയത്തക്ക ഒരു രാഷ്ട്രീയ പ്രതിസന്ധിയും ഇല്ലതാനും. എന്നിട്ടും ഇ അഹമ്മദ് സ്വന്തമാക്കിയ ഭൂരിപക്ഷം അഹമ്മദിനേക്കാള്‍ ശക്തനായ കുഞ്ഞാലിക്കുട്ടിക്ക് നേടാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ ശക്തി തെളിയിക്കാന്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒക്കെ ഉണ്ടായിരുന്നു എന്ന കാര്യം കൂടി ഓര്‍ക്കണം. അപ്പോള്‍ കണക്കിലെ കളികള്‍ എങ്ങനെയാണ്....

ഇ അഹമ്മദ്

ഇ അഹമ്മദ്

മലപ്പുറം മണ്ഡലത്തില്‍ ഇ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മുസ്ലീം ലീഗില്‍ തന്നെ അതിശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാല്‍ നേതൃത്വം അതൊന്നും കണക്കാക്കിയില്ല. അഹമ്മദ് തന്നെ സ്ഥാനാര്‍ത്ഥിയായി.

പേടിച്ചു, തോറ്റുപോകുമോ?

പേടിച്ചു, തോറ്റുപോകുമോ?

ലീഗിനുള്ളിലെ പ്രതിഷേധം കണ്ടപ്പോള്‍ പലരും ഞെട്ടിയിരുന്നു. പതിവില്ലാത്തതായിരുന്നു ആ പ്രതിഷേധം എന്നത് തന്നെ കാരണം. മലപ്പുറം ലീഗിന്‌റെ കൈയ്യില്‍ നിന്ന് പോകുമോ എന്ന് പോലും ചിലര്‍ ഭയന്നു.

സിപിഎം സ്ഥാനാര്‍ത്ഥിയെ കണ്ടപ്പോള്‍

സിപിഎം സ്ഥാനാര്‍ത്ഥിയെ കണ്ടപ്പോള്‍

എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മുസ്ലീം ലീഗിന് ആശ്വാസമായി. പികെ സൈനബയായിരുന്നു സ്ഥാനാര്‍ത്ഥി. മോശം സ്ഥാനാര്‍ത്ഥിയായിരുന്നില്ല സൈനബ, പക്ഷേ മലപ്പുറത്തിന്റെ സാഹചര്യത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു എന്ന് മാത്രം.

എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും

എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും

ഇങ്ങനെ ഇരിക്കുമ്പോഴാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയ്യും ശക്തമായ മത്സരത്തിനിറങ്ങിയത്. മുസ്ലീം ലീഗ് പിന്നേയും അല്‍പം ഭയന്നു.

പെട്ടി പൊട്ടിച്ചപ്പോള്‍

പെട്ടി പൊട്ടിച്ചപ്പോള്‍

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇ അഹമ്മദ് അടക്കമുള്ള മുസ്ലീം ലീഗുകാര്‍ എല്ലാവരും ഞെട്ടി. 194,739 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം.

എസ്ഡിപിഐ നേടി

എസ്ഡിപിഐ നേടി

അത്ര മോശം ഒന്നും ആയിരുന്നില്ല എസ്ഡിപിഐയുടെ പ്രകടനം. അവര്‍ 47,853 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. വെല്‍ഫെയര്‍ പാര്‍ട്ടി നേടിയത് 29,216 വോട്ടുകളും.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ഇ അഹമ്മദിന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്. പക്ഷേ സംഭവിച്ചത് എന്താണ്?

മത്സരിക്കാത്തവരുടെ പിന്തുണ ആര്‍ക്ക് പോയി?

മത്സരിക്കാത്തവരുടെ പിന്തുണ ആര്‍ക്ക് പോയി?

എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. മനസ്സാക്ഷി വോട്ട് ചെയ്യാനായിരുന്നു ആഹ്വാനം. രണ്ട് കൂട്ടരുടേയും വോട്ട് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞില്ല മുസ്ലീം ലീഗും പറഞ്ഞില്ല. പക്ഷേ ചിലരുടെ വോട്ട് വേണ്ടെന്ന് സിപിഎമ്മുകാര്‍ പറയുകയും ചെയ്തു.

എത്ര വോട്ടായിരുന്നു അത്

എത്ര വോട്ടായിരുന്നു അത്

2014 ല്‍ 77069 വോട്ടാണ് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും കൂടി നേടിയത്. 2017ലെ ഉപതിരഞ്ഞെടുപ്പില്‍ ആ വോട്ടുകള്‍ എങ്ങോട്ട് പോയി എന്ന് കൂടി കണക്കാക്കേണ്ടതല്ലേ? അന്നത്തെ നോട്ട വോട്ടുകളുടെ എണ്ണവും കൂടി നോക്കണം.

റെക്കോര്‍ഡ് നോട്ട

റെക്കോര്‍ഡ് നോട്ട

അന്ന് തിരഞ്ഞെടുപ്പില്‍ ഇ ്അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള പ്രതിഷേധം പലരും തീര്‍ത്തത് നോട്ട ഉപയോഗിച്ചുകൊണ്ടായിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷം പോലെ തന്നെ റെക്കോര്‍ഡ് നോട്ടയും- 21,829. എന്നാല്‍ ഇത്തവണത്തെ നോട്ട വോട്ടുകള്‍ 4,098 മാത്രമാണ്.

അതെല്ലാം ലോക്‌സഭ കണക്കുകള്‍

അതെല്ലാം ലോക്‌സഭ കണക്കുകള്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് ഇവ. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ശക്തി തെളിയിച്ച എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും എല്ലാം താഴേക്ക് പോയി. രണ്ട് കൂട്ടര്‍ക്കും ഏഴ് മണ്ഡലങ്ങളില്‍ നിന്ന് ആകെ കിട്ടിയത് 31967വോട്ടുകളായിരുന്നു.

ആ വോട്ട് ആര്‍ക്ക് പോയി

ആ വോട്ട് ആര്‍ക്ക് പോയി

മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു, ബിജെപിയ്ക്ക് കാര്യമായി വോട്ട് കൂടുകയും ചെയ്തില്ല. വോട്ട് കൂടിയത് രണ്ട് കൂട്ടര്‍ക്ക് മാത്രമാണ് മുസ്ലീം ലീഗിനും സിപിഎമ്മിനും. അപ്പോള്‍ സുഡാപി, വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ പോയതും എങ്ങോട്ടാണെന്ന് വ്യക്തമാണല്ലോ.

രാഷ്ട്രീയ വോട്ടുകള്‍

രാഷ്ട്രീയ വോട്ടുകള്‍

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ അധികം എന്തായാലും സിപിഎമ്മിന് കിട്ടിക്കാണില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ പുതിയ വോട്ടര്‍മാരിലെ ഭൂരിപക്ഷവും പഴയ വോട്ടര്‍മാരില്‍ രാഷ്ട്രീയമായി മാറിച്ചിന്തിച്ച ഒരു വിഭാഗവും സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തു എന്നും പറയാവുന്നതാണ്.എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ അധികം എന്തായാലും സിപിഎമ്മിന് കിട്ടിക്കാണില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ പുതിയ വോട്ടര്‍മാരിലെ ഭൂരിപക്ഷവും പഴയ വോട്ടര്‍മാരില്‍ രാഷ്ട്രീയമായി മാറിച്ചിന്തിച്ച ഒരു വിഭാഗവും സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തു എന്നും പറയാവുന്നതാണ്.

കൃത്യമല്ല, ആ കണക്കുകള്‍

കൃത്യമല്ല, ആ കണക്കുകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ പിടിച്ച വോട്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ പിടിച്ച വോട്ടും തമ്മില്‍ വലിയ അന്തരമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടും ഉണ്ടായിരുന്നു.

English summary
What is the role of SDPI and Welfare Party in Malappuram By Election
Please Wait while comments are loading...