കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളമെത്ര? പുതുക്കിയ ശമ്പള സ്‌കെയില്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കെഎഎസ് ശമ്പള സ്‌കെയിലിലെ അവ്യക്തത തുടരുന്നു. സര്‍വീസ് മേഖലയെ നവീകരിക്കാനും സുതാര്യവും അഴിമതി മുക്തവുമാക്കാനാണ് സര്‍ക്കാര്‍ കെഎഎസ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷം മുമ്പ് കെഎഎസ് പി എസ് സിയിലേക്ക് വിജ്ഞാപനം ചെയ്തപ്പോള്‍ മുതല്‍ തസ്തികകളുടെ ശമ്പള സ്‌കെയിലിലെ അനിശ്ചിത്വം ഉണ്ടായിരുന്നു. തുടര്‍ന്ന് ശമ്പളം പരിഷ്‌കരിച്ചതിന് ശേഷം സ്‌കെയില്‍ വന്നപ്പോഴും ഇതിലെ അനിശ്ചിതത്വം തുടരുകയായിരുന്നു. കെഎഎസ് സ്‌പെഷ്യല്‍ റൂളില്‍ വ്യവസായ വകുപ്പിലെ സ്‌പെഷ്യല്‍ ഓഫീസറുടെ ശമ്പളം എന്ന സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ സൂചിപ്പിച്ചിരിക്കുന്നത് ഹയര്‍ ഗ്രേഡ് അണ്ടര്‍ സെക്രട്ടറിയുടെ ശമ്പളമായതിനാല്‍ ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ca

അതേസമയം പുതുക്കിയ ശമ്പള സ്‌കെയിലനുസരിച്ച് ഇവര്‍ക്ക് ഡെപ്യൂട്ടി കല്ക്ടര്‍, അണ്ടര്‍ സെക്രട്ടറി എന്നിവരുടെ ശമ്പളമായിരിക്കും ലഭിക്കുക. 63700-1500 65200-1600 70,000-1800 79000-2000 89000 2200, 97800-1,15300-2800 1,23,700 എന്നിങ്ങനെയാണ് പരിഷ്‌ക്കരിച്ച ശമ്പള കണക്ക്. അതേസമയം മികച്ച റാങ്ക് നേടി സര്‍വീസില്‍ കയറിയ ചിലര്‍ അച്ചടക്ക നടപടി നേരിട്ടവരാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പിഎസി സിയുടെ വ്യവസ്ഥ പ്രകാരം സര്‍വീസില്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അവരുടെ അവസരം തടയാന്‍ പാടില്ല എന്നാണ്. മൂന്ന് ബോര്‍ഡുകളായിരുന്നു മൂന്ന് സ്ട്രീമികളുടെയും ഇന്റര്‍വ്യു നടത്തിയത്. മികച്ച ഉദ്യോഗര്‍ത്ഥികള്‍ക്കായിരുന്നു ഒന്നാം സ്ട്രീമില്‍ പ്രവേശനം ലഭിച്ചത്. ആ ഇന്റര്‍വ്യുവിന് നേതൃത്വം നല്‍കിയത് പിഎസ് സി ചെയര്‍മാന്‍ തന്നെയായിരുന്നു. ഇന്റര്‍വ്യു ഘട്ടത്തില്‍ പിഎസ് സി അംഗങ്ങള്‍ക്ക് പുറമെ സീനിയര്‍ ഐഎഎസ് ഓഫീസര്‍മാരും മനശാത്രജ്ഞന്മാരും ഇന്ഡറര്‍വ്യു ബോര്‍ഡിലുണ്ടായിരുന്നു.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ബുദ്ധിശക്തിയും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സര്ഡവീസില്‍ ജോലി നല്‍കുക എന് ഉദ്ദോശത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കെഎഎസ്. കെഎഎസിലൂടെ സര്‍വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ രണ്ടാം ഗസറ്റഡ് തസ്തികയിലാണ് എത്തുക. കഎഎഎസിന്റഎ എന്‍ട്രി കേസഡര്‍ തന്നെ രണ്ടാം തസ്തികയാണ്. ആകെ അനുവദിക്കപ്പെട്ട പോസ്റ്റിന്റെ 10 ശതമാനത്തില്‍ കവിയാത്ത പോസ്റ്റിലാണ് കെഎഎസ് കാര്‍ വരുന്നത്. സാധാരണ ജോലിയിലെ പരിചയസമ്പന്നതയും മറ്റും മുന്‍ നിര്‍ത്തി ചില ഉദ്യോഗസ്ഥര്‍ക്ക് ഐഎസ് വരെ സ്ഥാനക്കയറ്റം ലഭിക്കാറുണ്ട്. ഇതിന് ഫീഡര്‍ കാറ്റഗറി ഉണ്ടായിരുന്നില്ല. എന്നാല്‍ കെഎഎസിന്റെ വരവോടെ അതിനൊരു ഫീഡര്‍ കാറ്റഗറി കൂടി ഉണ്ടാകുകയാണ് ചെയ്തത്.

English summary
What is the salary of KAS officers? Thus on the revised pay scale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X