Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് സിക്ക വൈറസ്; രോഗലക്ഷണങ്ങളും ചികിത്സയും എന്തൊക്കെ, അറിയേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെയാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്‌തെന്ന വാര്‍ത്ത ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്. കേരളത്തില്‍ ആദ്യമായാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് ചികിത്സയിലുള്ള 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. എന്‍ഐവി പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്താണ് സിക്ക വൈറസ്, സിക്ക വൈറസ് ബാധിക്കുന്നതിന് കാരണം എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സിക്ക വൈറസും രോഗ ലക്ഷങ്ങണങ്ങളും

സിക്ക വൈറസും രോഗ ലക്ഷങ്ങണങ്ങളും

ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. പകല്‍ സമയത്താണ് ഇത്തരം കൊതുകുകള്‍ പ്രധാനമായും കടിക്കുക. സിക്ക വൈറസ് ബാധിച്ചയാള്‍ക്ക് രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടും നില്‍ക്കും. തലവേദന, സന്ധി വേദന, ചുവന്ന പാടുകള്‍, പനി, പേശി വേദന എന്നൊക്കെയാണ് പ്രധാനമായും കാണിക്കുന്ന ലക്ഷണങ്ങള്‍. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക ബാധിച്ചുള്ള മരണങ്ങള്‍ അപൂര്‍വമാണ്. അണുബാധയുള്ള ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.

രോഗം ബാധിക്കുക ആര്‍ക്കൊക്കെ

രോഗം ബാധിക്കുക ആര്‍ക്കൊക്കെ

സിക്ക വൈറസ് പ്രധാനമായും ബാധിക്കുന്നത് ഗര്‍ഭിണികളെയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധിമായ പ്രശ്‌നങ്ങളിലേക്ക് എത്തിക്കാനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. സിക്ക് വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഇല്ല. എന്‍സിഡിസി ഡല്‍ഹി, എന്‍ഐവി പൂനെ എന്നിവിടങ്ങിലേക്ക് അയച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

ചികിത്സിക്കാനുള്ള മരുന്ന് ലഭ്യമാണോ

ചികിത്സിക്കാനുള്ള മരുന്ന് ലഭ്യമാണോ

സിക്ക വൈറസ് ചികിത്സിക്കാനോ, പ്രതിരോധിക്കാനോ ഉള്ള മരുന്ന് ലഭ്യമല്ല. രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ വിശ്രമമെടുക്കുകയും ധാരളം വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. അനുബന്ധ ചികിത്സയാണ് നടത്തുക. രോഗ ലക്ഷണം കൂടുകയാണെങ്കില്‍, അവര്‍ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. സിക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടണം.

എങ്ങനെ പ്രതിരോധിക്കാം

എങ്ങനെ പ്രതിരോധിക്കാം

മരുന്നുകള്‍ ലഭ്യമല്ലെങ്കിലും സിക്കത വൈറസിനെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ ഏറെയുണ്ട്. അതിനായി കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് ആദ്യം ചെയ്യേണ്ടത്. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുകയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ടത്.

 ഗര്‍ഭിണികളും കൊച്ചുകുട്ടികളും

ഗര്‍ഭിണികളും കൊച്ചുകുട്ടികളും

ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+