സംസ്ഥാന സര്‍ക്കാരിനെതിരെ വാളെടുത്ത് ജസ്റ്റിസ് ചന്ദ്രചൂഢ്, നിയമസഭാ കേസില്‍ എന്ത് പൊതുതാല്‍പര്യം
ദില്ലി: നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭ പരിശോധിക്കേണ്ടതാണെന്നായിരുന്നു കേരളത്തിനായി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചത്. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എ തോക്കെടുത്ത് വെടിവെച്ചാല്‍ സഭയ്ക്കാണ് അതില്‍ പരമാധികാരം ഉണ്ടാവുകയെന്നും ചന്ദ്രചൂഢ് ചോദിച്ചു.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഹര്‍ജിയാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അതിനും കണക്കിന് കോടതിയില്‍ നിന്ന് കിട്ടി. സഭയിലെ വസ്തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായിട്ടാണ് നിയമസഭ അറിയപ്പെടുന്നത്. അതിലെ വസ്തുക്കള്‍ തല്ലിത്തകര്‍ത്തതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും ജസ്റ്റിസ് ചോദിച്ചു. എംആര്‍ ഷാ കൂടി അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം കെഎം മാണി അഴിമതിക്കാരനാണെന്ന പരാമര്‍ശം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തുകയും ചെയ്തു. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. അതേസമയം സര്‍ക്കാര്‍ നിലപാടില്‍ കേരള കോണ്‍ഗ്രസ് എം വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് നിലപാട് മാറ്റാന്‍ തീരുമാനിച്ചത്.
കോടതിയില്‍ നിന്ന് അതിരൂക്ഷമായ ചോദ്യങ്ങളാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്. കോടതിയില്‍ അതിരൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. അങ്ങനെ കരുതി കോടതി വസ്തുക്കള്‍ തല്ലിത്തകര്‍ത്താല്‍ അതിനെ ന്യായീകരിക്കാനാവുമോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. നരസിംഹ റാവു കേസിലെ വിധി ചൂണ്ടിക്കാണിച്ചായിരുന്നു നിയമസഭയുടെ പരമാധികാരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. നിങ്ങള്‍ പ്രതികള്‍ക്ക് വേണ്ടിയല്ലഹാജരാകുന്നത് എന്നോര്‍ക്കണം. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് വാദമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സഭയില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടക്കുമെന്നും അതാണ് അന്നുണ്ടായതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്ത് ചട്ടപ്രകാരമാണ് കേസ് അവസാനിപ്പിക്കാനായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതെന്നായിരുന്നു ജസ്റ്റിസ് എംആര്‍ ഷായുടെ ചോദ്യം. ഒരു രാഷ്ട്രീയ കാരണമുള്ള പ്രതിഷേധത്തില്‍ ഇനിയും പ്രോസിക്യൂഷന്‍ നടപടികള്‍ തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് രഞ്ജിത് കുമാര്‍ കോടതിയെ അറിയിച്ചു. ഇടയ്ക്ക് കോടതി നടപടികള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications