കിഡ്‌നി രോഗികളെ സഹായിക്കാന്‍ ഇവിടെ വാട്‌സപ്പ് കൂട്ടായ്മകളുടെ മത്സരം; ഇതിനോടകം സമാഹരിച്ചത് 1,14 ലക്ഷംരൂപ

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വാട്‌സപ്പ് ഗ്രൂപ്പ് എന്ന സമൂഹമാധ്യമത്തെ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളത് പരാതികള്‍ മാത്രമാണ്. വിലപ്പെട്ട സമയം വിനോദത്തിനും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മാത്രമായി വിനിയോഗിക്കുന്നതിനുള്ള ഉപാധിയായി വാട്‌സപ്പ് എന്ന സോഷ്യല്‍ മീഡിയ വഴി മാറുന്നു എന്നതാണ് പ്രധാനവിമര്‍ശനമായി ഉയരുന്നത്. എന്നാല്‍ ഇവിടെ ചില വാട്‌സപ്പ് കൂട്ടായ്മകള്‍ ഇതിന് വിപരീതമായി സമൂഹത്തിന് ഗുണംചെയ്യുന്ന സല്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വേണ്ടി മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ച് മാതൃകയാവുകയാണ്. സാമൂഹ്യ മാധ്യമം സാമൂഹ്യ നന്മക്ക് എന്ന പുതിയ സന്ദേശം അവര്‍ യുവ സമൂഹത്തിന് നല്‍കുന്നു.

വീണ്ടും 'സംഘി ദുരന്തം'... ടോം മൂഡിയുടെ ഫേസ്ബുക്കിലെ പൊങ്കാല 'കമ്മി' വകയല്ല; എല്ലാം ഫേക്ക് സംഘികള്‍?

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്കരോഗികളെ സഹായിച്ച്‌കൊണ്ടിരിക്കുന്ന കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന ജീവകാരുണ്യ പ്രവര്‍ത്തനം സാമ്പത്തികഞെരുക്കവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ശത്രുതാ മനോഭാവവും കാരണം ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ഈ സംരംഭത്തെ സഹായിക്കുന്നതിന്ന് വേണ്ടി മുന്നോട്ട് വന്ന്‌കൊണ്ടാണ് വാട്‌സപ്പ് കൂട്ടായ്മകള്‍ പുതിയ മാതൃക കാണിച്ചതെന്നു കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.

kidney

              കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ലോഗോ

കിഡ്‌നി സൊസൈറ്റിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലീംയൂത്ത്‌ലീഗിന്റെ നേതൃത്വത്തിലുള്ള വാട്‌സപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ തുടങ്ങിവെച്ച വിഭവ സമാഹരണം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വാട്‌സപ്പ്ഗ്രൂപ്പുകളും ഏറ്റെടുക്കുകയായിരുന്നു. മണ്ഡലത്തിലെ മുസ്ലീംലീഗുമായി ബന്ധപ്പെട്ട വിവിധ വാട്‌സപ്പ് ഗ്രൂപ്പുകള്‍ ഇതിനകം 11,4600 രൂപ സമാഹരിച്ച് കിഡ്‌നി സൊസൈറ്റിക്ക് കൈമാറി. മറ്റ് ചില വാട്‌സപ്പ് ഗ്രൂപ്പുകള്‍ ഈ പ്രവര്‍ത്തനം തുടരുകയാണ്. മങ്കട മണ്ഡലത്തിലെ മുസ്ലീംലീഗുമായി ബന്ധപ്പെട്ട വിവിധ വാട്‌സപ്പ് ഗ്രൂപ്പുകളും സംഭാവന സമാഹരിച്ച് കൊണ്ടിരിക്കുന്നുണ്ട്. വരും ദിവസങ്ങള്‍ ഈ കൂട്ടായ്മകളും അവര്‍ സമാഹരിച്ച തുക കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്‌വരെ സംഭാവന സമാഹരിച്ച് നല്‍കിയ വാട്‌സപ്പ് ഗ്രൂപ്പുകള്‍ ഇവയാണ്. എം.വൈ.എല്‍. പെരിന്തല്‍മണ്ണ(22500) എം.വൈ.എല്‍. ആലിപ്പറമ്പ് (10000) ഗ്രീന്‍ വോയ്‌സ് പുലാമന്തോള്‍ (20000) വെട്ടത്തൂര്‍ പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി. (38000) എം.വൈ.എല്‍. വെട്ടത്തൂര്‍ (9000) എം.വൈ.എല്‍. ഏലംകുളം (2100) ഐ.യു.എം.എല്‍. ആനമങ്ങാട് (5500) കുന്നപ്പള്ളി ഗ്ലോബല്‍ കെ.എം.സി.സി.(7500)


English summary
whatsapp groups for helping kidney patients; around 1.14lakhs collected
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്