Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ബോഡിഗാര്‍ഡ്... സിദ്ദിഖ് വിട പറയുമ്പോള്‍ മായുന്നത് മലയാളത്തിന്റെ ചിരി

അപ്രതീക്ഷതമായി സിനിമ ലോകത്ത് നിന്ന് സംവിധായകന്‍ സിദ്ദിഖും വിട പറയുമ്പോള്‍ മലയാളത്തിന് നഷ്ടമാകുന്നത് ഒരു ഹിറ്റ് മേക്കറെ കൂടെ.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സിദ്ദിഖ്. മലയാള സിനിമ ചരിത്രത്തിലെ ഹിറ്റുകളുടെ എണ്ണം എടുത്ത് പരിശോധിച്ചാല്‍ അതില്‍ സിദ്ദിഖിന്റെ പേരും ഏറ്റവും ഒന്നാമതായി തന്നെയുണ്ടാകും.

കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിദ്ദിഖ് സംവിധായകന്‍ ഫാസിലിനെ പരിചയപ്പെടുന്നത്. ഇത് തന്നെയാകാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായതും. പിന്നീട് ഫാസിലിന്റെ സഹായിയായി സിനിമ ലോകത്തേക്ക് കാലെടുത്ത് വച്ചു. ഫാസിലിന്റെ സിനിമ കോളേജില്‍ പയറ്റിത്തെളിഞ്ഞതോടെ ലാലിനൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്യാന്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് സിനിമ ലോകത്ത് പിറന്നത് വന്‍ ഹിറ്റുകളായിരുന്നു.

siddique-director

റാംജിറാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, 2 ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളായിരുന്നു ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്തത്. 1993ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. എന്നാല്‍ പിന്നീട് സിദ്ദിഖ് സംവിധാനം ചെയ്ത ചില ചിത്രങ്ങള്‍ ലാല്‍ നിര്‍മ്മിച്ചുകൊണ്ട് അവരുടെ ബന്ധം തുടര്‍ന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് ചിത്രം കിംഗ് ലയറിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. സിദ്ദിഖ് കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് ലാലായിരുന്നു.

ഹിറ്റ്ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്), ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്), ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് & ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി എന്നീ ചിത്രങ്ങളാണ് സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്തത്. പിന്നീട് ഏഴ് വര്‍ഷത്തെ ഇടവളേയ്ക്ക് ശേഷമാണ് സിദ്ദിഖ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറായിരുന്നു അവസാന ചിത്രം.

1951 ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖ് ജനിക്കുന്നത്. കളമശേരി സെന്റ് പോള്‍സ് കോളേജിലായിരുന്നു വിദ്യാഭ്യാസം. 1984ല്‍ ആയിരുന്നു സജിതയുമായുള്ള വിവാഹം. മൂന്ന് പെണ്‍മക്കളാണ്. സുമയ, സാറ, സുകൂണ്‍ എന്നീ മൂന്ന് പെണ്‍മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+