Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മ്യൂണിസ്റ്റുകാരോട് യോജിക്കാനാവില്ല, സര്‍വീസിലിരുന്നപ്പോള്‍ വോട്ട് കോണ്‍ഗ്രസിനെന്ന് ശ്രീധരന്‍!!

പാലക്കാട്: കാല്‍കഴുകല്‍ വിവാദത്തില്‍ കമ്മ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. മുതിര്‍ന്നവരുടെ കാല്‍ തൊട്ടുതൊഴുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗാന്ധിജിയുടെ കാലില്‍ ഒരുപാട് പേര്‍ തൊട്ടുവണങ്ങിയിട്ടുണ്ടല്ലോ? ഇതിനെ കുറ്റംപറയുന്നത് ശരിക്കും കമ്മ്യൂണിസ്റ്റുകാരാണ്. അവര്‍ ഇന്ത്യയുടെ സംസ്‌കാരങ്ങളെ എടുത്ത് കളഞ്ഞ് കമ്മ്യൂണിസം കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. സംസ്‌കാരം ഉള്ള സ്ഥലത്തൊന്നും അവര്‍ വളരില്ല. കമ്മ്യൂണിസ്റ്റുകാരുമായി തനിക്ക് ഒരുകാലത്തും യോജിച്ച് പോകാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

1

അതേസമയം ഗാന്ധി വധത്തിന് ശേഷവും ആര്‍എസ്എസുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചിരുന്നില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. താന്‍ ഗാന്ധിവധ കാലത്ത് ആര്‍എസ്എസിലുണ്ട്. വിക്ടോറിയയില്‍ പഠിക്കുന്ന സമയമായിരുന്നു അത്. ഗാന്ധി വധമുണ്ടായതോടെ ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. എന്നാല്‍ ആ നിരോധനമുണ്ടായെങ്കിലും ഞാന്‍ വിട്ടുപോയില്ല. പഠനം കഴിഞ്ഞ ഉടന്‍ ജോലി ലഭിച്ചതിനാല്‍ പ്രവര്‍ത്തിക്കാനായില്ല. എന്നാല്‍ അപ്പോഴൊക്കെ എന്റെ മനസ്സില്‍ ആര്‍എസ്എസ് ആശയങ്ങളുണ്ടായിരുന്നു. അവരില്‍ നിന്നാണ് പല ഗുണങ്ങളും ലഭിച്ചത്. രാജ്യസ്‌നേഹവും ശാരീരിക ക്ഷമതയും ആര്‍എസ്എസില്‍ നിന്ന് പഠിച്ചതാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ബിജെപിക്ക് കേരളത്തില്‍ പുതിയൊരു മുഖം ആവശ്യമായിരുന്നു. അതുകൊണ്ടാണ് അവരുടെ കൂടെ കൂടിയത്. താന്‍ വന്നത് കൊണ്ട് അവരുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ട്. ബിജെപി ഇവിടെ ഞാന്‍ കൈപിടിച്ച് ഉയര്‍ത്തും. സംസ്ഥാനത്തെ വികസനം നേരെയാക്കും. താന്‍ രാഷ്രീയത്തിലേക്ക് വന്നത് അതിനാണ്. എല്‍ഡിഎഫുമായും യുഡിഎഫുമായും താന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ അനുഭവത്തില്‍ നിന്ന് എനിക്ക് ഉറപ്പായ കാര്യമാണ് അവരുമായി യോജിച്ച് പോകാനാവില്ലെന്ന കാര്യം. താന്‍ സര്‍വീസില്‍ ഇരുന്നപ്പോള്‍ വോട്ട് കോണ്‍ഗ്രസിനായിരുന്നു ചെയ്തിരുന്നത്. ദില്ലിയില്‍ ഷീല ദീക്ഷിതിന് വോട്ട് ചെയ്തിരുന്നത് അവര്‍ കോണ്‍ഗ്രസാണോ എന്ന് നോക്കിയല്ലെന്നും, അവരുടെ വ്യക്തിത്വത്തിനാണെന്നും ശ്രീധരന്‍ പറഞ്ഞു.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

പാലക്കാട്ടെ വോട്ടര്‍മാര്‍ തന്റെ വ്യക്തിത്വം നോക്കി വോട്ട് ചെയ്യും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദം വേണ്ട. താന്‍ രാഷ്ട്രീയത്തില്‍ വന്നത് മുഖ്യമന്ത്രിയാവാനല്ല. എംഎല്‍എ പദവി കിട്ടിയാല്‍ തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് കേരള വികസനം നടത്തും. കേന്ദ്ര നേതൃത്വവുമായി ഒന്നും താന്‍ ബിജെപിയില്‍ ചേരുന്ന കാര്യം ചര്‍ച്ച ചെയ്തത്. ജനാധിപത്യ ബോധം മറ്റൊരു പാര്‍ട്ടിയിലും ഇല്ലാത്ത വിധം ബിജെപിയിലുണ്ട്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാര്യം മാധ്യമസൃഷ്ടിയാണ്. കേരളത്തില്‍ ഭരണമാറ്റം വേണമെന്ന വാശിയുടെ ഭാഗമായിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+