'ഹണി റോസിന് ആ വിവരം എവിടെ നിന്ന് കിട്ടി? അത് ദാവൂദും ചോട്ടാ ഷക്കീലുമൊക്കെ കാണിക്കുന്നത്', വീണ്ടും രാഹുൽ ഈശ്വർ
നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 3 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അടക്കം മോശം പരാമർശങ്ങൾ നടത്തി അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഹണിയുടെ പരാതി.
പിന്നാലെ ഹണി റോസിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും എന്ന് വ്യക്തമാക്കി രാഹുൽ ഈശ്വറും രംഗത്ത് വരികയുണ്ടായി. ഷാരോജ് രാജ് കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ എഴുത്തുകാരി കെആർ മീരയ്ക്ക് എതിരെയും രാഹുൽ ഈശ്വർ പരാതി നൽകിയിട്ടുണ്ട്.

ഇരുവർക്കും എതിരെയുളള നീക്കത്തിന്റെ വിശദാംശങ്ങൾ ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഈശ്വർ തുറന്ന് പറയുന്നു. '' താന്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണ് എന്ന് ഹണി റോസ് പറഞ്ഞു. ഹണി റോസിനെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നു എന്നൊക്കെ പറയുന്നു. താന്‍ ഏത് ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണ്. ഹണി റോസിന് ആ വിവരം എവിടെ നിന്ന് കിട്ടി. ഓര്‍ഗനൈസ്ഡ് ക്രൈം എന്നൊക്കെ പറയുന്നത് വളരെ ഗ്രാവിറ്റിയുളള വാക്കാണ്. കമ്പനി സിനിമയില്‍ കാണിക്കുന്നത് പോലെ ദാവൂദും ഛോട്ടാ ഷക്കീലുമൊക്കെ കാണിക്കുന്നതിനെയാണ് ഓര്‍ഗനൈസ്ഡ് ക്രൈം എന്ന് പറയുന്നത്. അതിനാണ് ക്രിമിനല്‍ മാനനഷ്ടക്കേസ് കൊടുക്കുന്നത്.
മറ്റൊന്ന് കെആര്‍ മീരയ്ക്ക് എതിരെ കൊലപാതകത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്. ഇതുകൊണ്ട് ഇവരെ മൂക്കില്‍ കേറ്റാന്‍ പോകുന്നു എന്നോ ജയിലില്‍ കേറ്റാന്‍ പോകുന്നു എന്നൊന്നും അല്ല. ഒരു എഫ്‌ഐആര്‍ എങ്കിലും ഇട്ടാല്‍ നാളെ ഇത് പറയാനാഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു തടയാവും''.
മലയാള സിനിമാ രംഗത്ത് നടന്ന് കൊണ്ടിരിക്കുന്ന നിര്‍മ്മാതാക്കളും താരങ്ങളും തമ്മിലുളള പോരിനെ കുറിച്ചും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ''അത് വളരെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. ഈ തര്‍ക്കം മലയാള സിനിമയ്ക്ക് ഗുണം ചെയ്യില്ല. എംപുരാന്റെ ബജറ്റിനെ കുറിച്ചൊക്കെ പറഞ്ഞതായിരിക്കും അവരെ പ്രകോപിപ്പിച്ചത്. അല്ലെങ്കില്‍ ആന്റണി പെരുമ്പാവൂരൊന്നും അത്ര എളുപ്പത്തില്‍ പ്രകോപിതനാകുന്ന വ്യക്തിയല്ല.
സുരേഷ് കുമാര്‍ പറഞ്ഞത് ഒരു നിര്‍മ്മാതാവിന്റെ ദണ്ണം വെച്ചാണ്. നിര്‍മ്മാതാവിന് വലുതായിട്ടൊന്നും കിട്ടുന്നില്ല എന്നതൊരു സത്യമാണ്. നിര്‍മ്മാതാവ് ഇല്ലാതെ സിനിമ നടക്കില്ല എന്നതും ഒരു സത്യമാണ്. ഇന്ന് പല താരങ്ങളും സാറ്റലൈറ്റും ഓടിടിയും വെച്ച് മാനേജ് ചെയ്യുന്നുണ്ട് എങ്കിലും നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ട്. 100 കോടി 200 കോടി എന്നൊക്കെ പരസ്യം കൊടുക്കുന്നത് തിയറ്ററില്‍ ആള്‍ കേറാന്‍ വേണ്ടിയാണ്. അതൊരു ഓളം ഉണ്ടാക്കാന്‍ വേണ്ടിയാണ്.
100 കോടിയെന്ന് പറഞ്ഞാലും നിര്‍മ്മാതാവിന്റെ കയ്യില്‍ 50 കോടി പോലും കിട്ടുന്നില്ല എന്നതാണ് സുരേഷ് കുമാറിന്റെ ദണ്ണം. അദ്ദേഹം അന്നത്തെ ഒരു മൂഡില്‍ പറഞ്ഞതായിരിക്കും. സിനിമയ്ക്ക് മാര്‍ക്കറ്റിംഗും താരങ്ങളുടെ ബ്രാന്‍ഡ് വാല്യുവും എല്ലാം പ്രധാനമാണ്. പൃഥ്വിരാജിനും നയന്‍താരയ്ക്കും ഒക്കെ ഒരു പ്രത്യേക റേറ്റുണ്ട്. ഇത് വെച്ചല്ലേ അടുത്ത സിനിമ വരുന്നത്. എല്ലാവരും ഒരു ഓളത്തില്‍ ഹൈ ആയി നിന്നാലേ ബിസ്സിനസ്സൊക്കെ നടക്കുകയുളളൂ.
സുരേഷ് കുമാറിന്റെ പത്ര സമ്മേളനത്തിന്റെ വിവരങ്ങള്‍ വായിച്ചപ്പോള്‍ കണ്ട പല സിനിമകളും ഇറങ്ങിയത് പോലും അറിഞ്ഞിട്ടില്ല. അവര്‍ക്ക് മാര്‍ക്കറ്റിംഗിനുളള കാശില്ല. ഈ വ്യവസായം നിലനില്‍ക്കണം എന്നുളളത് അദ്ദേഹത്തിന്റെ വളരെ ആത്മാര്‍ത്ഥമായ ആഗ്രഹം ആണ്. മലയാളം സിനിമ നിലനില്‍ക്കുന്നില്ലെങ്കില്‍ ആദ്യത്തെ കുറച്ച് ദിവസം നമുക്ക് വിഷമം ഉണ്ടാകും. പിന്നെ ഹിന്ദിയും തെലുങ്കുമൊക്കെ കണ്ട് അങ്ങനെ പോകും. നമ്മുടെ സിനിമ ഇല്ലാതാവും.
ബാഹുബലി പോലൊരു സിനിമ നമുക്ക് സങ്കല്‍പ്പിക്കാനികില്ല. കെജിഎഫ് പോലൊരു സിനിമ വരണം എന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ ആഗ്രഹം. പണ്ട് കന്നട സിനിമയെ എല്ലാവര്‍ക്കും പുച്ഛമായിരുന്നു. കെജിഎഫ് വന്നതോടെയാണ് അത് മാറിയത്. നമുക്ക് എന്തുകൊണ്ട് ഒരു പാന്‍ ഇന്ത്യന്‍ സിനിമ വന്നുകൂട. എംപുരാന്‍ നമ്മുടെ കെജിഎഫ് ആയി മാറട്ടെ''.












Click it and Unblock the Notifications