Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് 5 ലക്ഷം ചോദിച്ച ആ നടി? അമ്മ അംഗമാണോ? സുധീര്‍ കരമന പ്രതികരിക്കുന്നു

കൊച്ചി: സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്തം പരിശീലിപ്പിക്കാന്‍ പ്രമുഖ നടി ഭീമമായ പ്രതിഫലം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സുധീര്‍ കരമന. നിര്‍ഭാഗ്യകരമായ സംഭവമാണ് ഇത് എന്നും കുട്ടികളെ പ്രോത്സാഹിപ്പിക്കാനാണ് കലാകാരന്‍മാര്‍ ശ്രമിക്കേണ്ടത് എന്നും സുധീര്‍ കരമന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താനും കലോത്സവ വേദിയില്‍ നിന്നാണ് അഭിനയരംഗത്ത് സജീവമാകുന്നത് എന്നും മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ വളരെയധികം വിഷമം തോന്നി എന്നം അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ആരും അങ്ങനെ ചോദിക്കാറില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെ ചോദിച്ചിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞപ്പോഴാണ് അറിയുന്നത് എന്നും സുധീര്‍ കരമന കൂട്ടിച്ചേര്‍ത്തു. ഇത് ഒട്ടും ശരിയായ രീതിയല്ല എന്നും സുധീര്‍ കരമന പറഞ്ഞു.

Sudheer Karamana

'കാരണം ഇത് കുട്ടികളുടെ ഒരു കാര്യമാണ്. കലോത്സവവേദി സര്‍ക്കാരിന് വേറെ വരുമാനം കിട്ടുന്ന പ്രവര്‍ത്തനമല്ല. കലോത്സവത്തിലെ കമ്മിറ്റിയില്‍ ഞാനും ഒരു പ്രധാന ഭാഗമാണ്. നടി ആരാണെന്ന് എനിക്ക് അറിയില്ല. അമ്മയിലെ അംഗമാണോ എന്ന് പോലും വ്യക്തമല്ല. സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് സിനിമയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ട് ഒരിക്കലും വിളിക്കാറില്ല,' അദ്ദേഹം പറഞ്ഞു.

ക്ഷണിക്കപ്പെട്ടില്ലെങ്കില്‍ പോലും യുവജനോത്സവവേദിയില്‍ നമ്മള്‍ എത്താറുണ്ട് എന്നും സുധീര്‍ കരമന ചൂണ്ടിക്കാട്ടി. കലോത്സവത്തിലെ സ്വാഗതഗാനത്തിന് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പരിശീലിപ്പിക്കാന്‍ 5 ലക്ഷം രൂപ മലയാള സിനിമയിലെ ഒരു നടി ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നടിക്ക് അഹങ്കാരമാണെന്നും അതിനാല്‍ തന്നെ അവരോട് ഇത് പറ്റില്ല എന്ന് തീര്‍ത്ത് പറഞ്ഞു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്‌കൂള്‍ കലോത്സവത്തിലൂടെ പ്രശസ്തയായ നടിയില്‍ നിന്നാണ് ഈ പെരുമാറ്റം ഉണ്ടായത്. എന്നാല്‍ ഏത് നടിയാണ് ഇത് എന്ന് മന്ത്രി വ്യക്തമാക്കിയിരുന്നില്ല. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നത് എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗത ഗാനം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാനും കുട്ടികളെ നൃത്തം പരിശീലിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കലോത്സവങ്ങളിലൂടെ പേരെടുത്തവര്‍ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+