ആരാണ് നടി അശ്വതി ബാബു? ലഹരി ഇല്ലാതെ ജീവിക്കാനാവില്ലെന്ന്, അനാശ്യാസ പ്രവർത്തനത്തിനും പിടിയില്‍
കൊച്ചി: കഴിഞ്ഞ ദിവസം രാത്രിയില്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച കാർ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയപ്പോഴായിരുന്നു വാഹനത്തിലുണ്ടായിരുന്നത് സിനിമ-സീരിയല്‍ നടി അശ്വതി ബാബുവും സുഹൃത്ത് നൌഫലുമാണെന്ന് മനസ്സിലായത്. അമിതമായ ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനം ഓടിച്ചായിരുന്നു ഇരുവരും റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇരുവരും നേരത്തേയും അറസ്റ്റിലായിട്ടുണ്ടെന്നാണ് ശ്രദ്ധേയമായ കാര്യം.

2018 ലായിരുന്നു എം ഡി എം എ ലഹരി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായത്. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായുള്ള രഹസ്യവിവരം അന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് റെയിഡ്. വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് അന്ന് കണ്ടെത്തിയിരുന്നു.

കേസില്‍ ഇരുവരും ജയിലിലായെങ്കിലും അശ്വതിയും സുഹൃത്തും ലഹരി ഉപയോഗം അവസാനിപ്പിച്ചിട്ടില്ലെന്നാണ് അടുപ്പമുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നിരന്തരം ലഹരി ഉപയോഗിച്ചിരുന്ന ഇവർ അനാശാശ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുനു.

ജയിലില്‍ നിന്നും പുറത്ത് വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും നേരത്തെ പുറത്ത് വന്നിരുന്നു. പ്രായപൂർത്തിയാകും മുന്‍പ് കുറ്റകൃതൃങ്ങളില്‍ ഏർപ്പെട്ടതിനെ തുടർന്ന് ഒബസർവേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവുമുണ്ട്. കേരളത്തില്‍ മാത്രമല്ല, 2016 ല്‍ ദുബായില്‍ വച്ചും ലഹരി ഉപയോഗിച്ചതിന് പിടിയിലായിട്ടുണ്ട് താരം.

സിനിമാ, സീരിയൽ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു. കൊച്ചിയിലെ ഡിജെ പാർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് ഇവർ വിതരണം ചെയ്തിരുന്നു.

ഇന്നലെ വൈകീട്ടോടെയായിരുന്നു കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ ലഹരിയില്‍ വാഹനം ഓടിച്ച മറ്റ് വാഹനങ്ങളില്‍ ഇടിച്ചത്. അപകടകമുണ്ടാക്കിയ വാഹനം നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനായി ശ്രമം. എന്നാല്‍ നാട്ടുകാർ തടഞ്ഞു. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് യുവാവ് അഭ്യാസം കാണിക്കുകയായിരുന്നു. ഇവിടെ നിന്നും എടുത്ത കാറ് നിരവധി വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയത്. ഇതിനിടെ പിന്തുടർന്ന് വന്ന ഒരാള്‍ കാറിനെ വട്ടം വെച്ച് നിർത്താനും ശ്രമിച്ചു. ഇതേ തുടർന്ന് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടിയത്. തുടർന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരേയും നാട്ടുകാരുടെ പിന്തുണയോടെ പൊലീസ് പിടികൂടുകയായിരുന്നു












Click it and Unblock the Notifications