കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിക്ക് ടീം, ഫിറോസ് ചുട്ടിപ്പാറ, എം4 ടെക്..; ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആര്‍ക്ക്?

Google Oneindia Malayalam News

കൊച്ചി: മലയാളികള്‍ അതിവേഗം ഇടം കണ്ടെത്തിയ ഒരു മേഖലയാണ് സോഷ്യല്‍ മീഡിയ വ്‌ളോഗിംഗ് എന്നത്. പതിനായിര കണക്കിന് വ്‌ളോഗര്‍മാര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ആയിട്ടുണ്ട്. ഫുഡ്, ട്രാവല്‍ ആണ് പലരുടേയും പ്രധാന മേഖല. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് പ്രധാനമായും വ്‌ളോഗിംഗ് നടക്കുന്നത്. ടിക് ടോക് ഉണ്ടായിരുന്ന കാലത്ത് ചെറു വീഡിയോ ചെയ്തിരുന്നവര്‍ ടിക് ടോക്കിന്റെ നിരോധനത്തിലൂടെ ഇന്‍സ്റ്റഗ്രാം റീല്‍സിലേക്ക് മാറിയിരുന്നു.

Recommended Video

cmsvideo
ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ആർക്ക് ? | *Tech

അതില്‍ നിന്ന് പെട്ടെന്നാണ് പലരും വ്‌ളോഗിംഗിലേക്ക് മാറിയത്. എന്നാല്‍ തുടക്കം തൊട്ട് ഇതിന്റെ സാധ്യതകള്‍ അറിഞ്ഞും പരീക്ഷണം എന്ന നിലയ്ക്ക് തുടങ്ങിയും വിജയക്കൊടി പാറിച്ചവരാണ് ഇന്ന് മില്യണ്‍ കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മലയാളി വ്‌ളോഗര്‍മാരില്‍ പലരും. അത്തരത്തില്‍ 2021 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ യു ട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള 15 വ്‌ളോഗര്‍മാരെ നമുക്ക് പരിചയപ്പെടാം...

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; ഫഡ്‌നാവിസ് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; ഫഡ്‌നാവിസ് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്

1

കരിക്ക്: അന്യാഭാഷ വെബ്‌സീരിസുകള്‍ അടക്കി വാഴുന്ന കാലത്താണ് കരിക്കിന്റെ തുടക്കം. യു ട്യൂബില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത് കരിക്കിന്റെ ചാനലിനാണ്. പുതിയ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ട ശൈലി പിന്തുടര്‍ന്നെത്തിയ കരിക്കിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് പ്രതിഭാധനരായ ഒരുപറ്റം യുവ കലാകാരന്‍മാരാണ്. 7.89 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കരിക്കിനുള്ളത്. 2018 ലാണ് കരിക്കിന്റെ തുടക്കം

2

എം4 ടെക്: ജിയോ ജോസഫും പ്രവീണ്‍ ജോസഫും ആണ് എം4 ടെകിന്റെ പിന്നില്‍. ശാസ്ത്ര പരീക്ഷണങ്ങള്‍, കുക്കറി ഷോകള്‍, കലകള്‍ തുടങ്ങിയ വിവിധ പരീക്ഷണങ്ങളാണ് ഈ ചാനലിലുള്ളത്. 7.45 മില്യണാണ് സബ്‌സ്‌ക്രൈബേഴ്‌സ്. 2017 ലാണ് തുടക്കം.

റായ് സ്റ്റാര്‍: ഗെയിമിംഗ് വീഡിയോ ക്രിയേറ്റര്‍ റായ് സ്റ്റാര്‍. മറ്റ് വ്‌ളോഗര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഫ്രീ ഫയര്‍ ഗെയിമിംഗ് വീഡിയോയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അക്ഷയ് ആണ് റായ് സ്റ്റാറിന് പിന്നില്‍. 2019 ല്‍ ആരംഭിച്ച റായ് സ്റ്റാര്‍ ചാനലിന് 6.65 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

3

വില്ലേജ് ഫുഡ് ചാനല്‍: പാലക്കാടുകാരന്‍ ഫിറോസ് ചുട്ടിപ്പാറയുടെ ചാനല്‍ എന്നാണ് ഈ ചാനലിന്റെ ഏറ്റവും വലിയ ഐഡന്റിറ്റി. ഭക്ഷണത്തിലെ വിവിധ പരീക്ഷണങ്ങളാണ് ചാനലിലെ പ്രധാന ഐറ്റം. മലയാളി വ്‌ളോഗര്‍മാരിലെ ജനകീയന്‍ എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് ഫിറോസ് ചുട്ടിപ്പാറയും അദ്ദേഹത്തിന്റെ ചാനലും. 2018 ല്‍ ആരംഭിച്ച ഈ ചാനലിന് 5.99 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

4

ഷമീസ് കിച്ചന്‍: ലളിതവും ആധികാരികവുമായ ഇന്ത്യന്‍ പാചകക്കുറിപ്പുകള്‍ എന്നാണ് ഷമീസ് കിച്ചനെ വിശേഷിപ്പിക്കാന്‍ അനുയോജ്യം. എളുപ്പത്തില്‍ ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ച് പാകം ചെയ്യാവുന്നതായ പാചക വീഡിയോകള്‍ സൃഷ്ടിക്കുന്നതിലും പോസ്റ്റുചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2017 ല്‍ ആരംഭിച്ച ഷമീസ് കിച്ചന് 3.70 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

5

അര്‍ജ്യൂ: റോസ്റ്റിംഗ് വീഡിയോയിലൂടെയാണ് അര്‍ജ്യു എന്ന ചാനല്‍ ശ്രദ്ധേയമാകുന്നത്. ടിക് ടോക് സജീവമായ സമയത്ത് അതിലെ വീഡിയോകളെ റോസ്റ്റ് ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. 2013 ല്‍ ആരംഭിച്ച ചാനലിന് 3.50 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്

അണ്‍ബോക്‌സിംഗ് ഡ്യൂഡ്: ലൈഫ്സ്റ്റൈല്‍ വ്‌ളോഗുകള്‍ കേന്ദ്രീകരിച്ചുള്ള ഒരു മലയാളം യുട്യൂബ് ചാനല്‍. മറ്റെല്ലാ മലയാളം യൂട്യൂബ് ചാനലുകളില്‍ നിന്നും വ്യത്യസ്തമായി വിവിധ ഉല്‍പ്പനങ്ങളുടെ റിവ്യൂവിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 2017 ല്‍ തുടങ്ങിയ ചാനലിന് 3.45 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

6

ഫിഷിംഗ് ഫ്രീക്‌സ്: ഏറ്റവുമധികം ആളുകള്‍ കണ്ട മത്സ്യബന്ധന ചാനലുകളില്‍ ഒന്നാണ് ഫിഷിംഗ് ഫ്രീക്‌സ്. മീന്‍പിടുത്തവും സാഹസികതയും കൗതുകവുമാണ് ചാനലിലെ ഉള്ളടക്കം. 2.83 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനല്‍ 2017 ലാണ് ആരംഭിച്ചത്.

മല്ലു ട്രാവലര്‍: ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പേര്‍ ഫോളോ ചെയ്യുന്ന യാത്ര സംബന്ധിയായ ചാനലുകളില്‍ ഒന്നാണിത്. 41 ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള മല്ലു ട്രാവലര്‍ 2010 ലാണ് ആരംഭിച്ചത്. 2.65 മില്യണാണ് സബ്‌സ്‌ക്രൈബേഴ്‌സ്.

7

വീണാസ് കറിവേള്‍ഡ്: പാചകം പ്രധാന ഉള്ളടക്കമായിട്ടുള്ള ചാനല്‍. ദുബായ് മലയാളിയായ വീണയാണ് ചാനലിന് പിന്നില്‍. 2015 ല്‍ ആരംഭിച്ച ചാനലിന് 2.35 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

മിയ കിച്ചന്‍: അമേരിക്കന്‍ മലയാളിയായ മിയയുടെ ചാനലാണ് മിയ കിച്ചന്‍. പേര് പോലെ പാചകമാണ് പ്രധാന ഉള്ളടക്കം. പാചകമല്ലാത്ത ഔട്ട്‌ഡോര്‍ വീഡിയോസും ഉണ്ട്. 2013 ല്‍ ആരംഭിച്ച ചാനലിന് 2.18 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്.

8

ഇ ബുള്‍ ജെറ്റ്: യാത്ര ഉള്ളടക്കമാക്കി വാന്‍ ലൈഫ് എന്ന വ്യത്യസ്ത ഫീച്ചറാണ് ഈ ചാനലിന്റെ പ്രത്യേകത. സഹോദരങ്ങളായ എബിനും ലിബിനുമാണ് ചാനലിന് പിന്നില്‍. വീടാക്കി മാറ്റിയ ഒരു വാനില്‍ ഇന്ത്യയും സമീപ രാജ്യങ്ങളും പര്യവേക്ഷണം ചെയ്യുക എന്നതാണ് ലക്ഷ്യം. 2019 ല്‍ ആരംഭിച്ച ചാനലിന് 1.97 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്

കാര്‍ത്തിക് സൂര്യ: ലൈഫ് സ്റ്റൈല്‍ വ്‌ളോഗിംഗാണ് പ്രധാന ഉള്ളടക്കം. മഴവില്‍ മനോരമയിലെ ബംപര്‍ ചിരി എന്ന ഷോയിലെ അവതാരകനായ കാര്‍ത്തിക് സൂര്യയാണ് ചാനലിന് പിന്നില്‍. 2011 ല്‍ തുടങ്ങിയ ചാനലിന് 1.90 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

9

ടെക് ട്രാവല്‍ ഈറ്റ് ബൈ സുജിത് ഭക്തന്‍: ട്രാവല്‍, ഫുഡ് വ്‌ളോഗിംഗാണ് പ്രധാന ഉള്ളടക്കം. ടെക് ലോകത്ത് അപ്‌ഡേറ്റുകളും റിവ്യവും ഉള്‍പ്പെടുത്താറുണ്ട്. 2016 ല്‍ ആരംഭിച്ച ചാനലിന് 1.73 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്

ലക്ഷ്മി നായര്‍: പാചകം, സൗന്ദര്യം, യാത്ര, ലൈഫ് സ്റ്റൈല്‍ തുടങ്ങിയവയാണ് പ്രധാന ഉള്ളടക്കം. പാചക വിദഗ്ധയായ ലക്ഷ്മി നായരാണ് ചാനലിന് പിന്നില്‍. 2019 ല്‍ തുടങ്ങിയ ചാനലിന് 1.64 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

English summary
Who is the Malayalee YouTuber with the highest number of subscribers, here is the full lists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X